Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറിവോൾട്ടി​െൻറ...

റിവോൾട്ടി​െൻറ വിലകുറഞ്ഞ ഇ.വി ഉടൻ നിരത്തിൽ; നിർമാണം പൂർണമായും പ്രാദേശികമായി

text_fields
bookmark_border
Revolt Motor to replace RV300 electric bike with lower-priced
cancel

രാജ്യത്തെ ആദ്യ ഇലക്​ട്രിക്​ ബൈക്ക്​ നിർമാതാക്കളായ റിവോൾട്ടി​െൻറ വിലകുറഞ്ഞ മോഡൽ ഉടൻ നിരത്തിലെത്തും. റിവോൾത്ത്​​ ആർ.വി 1 എന്ന്​ പേരിട്ടിരിക്കുന്ന വാഹനം പൂർണമായും പ്രാദേശികമായി നിർമിക്കാനാണ്​ നീക്കം നടക്കുന്നത്​. നിലവിൽ ആർ‌വി 300, 400 എന്നിങ്ങനെ ഇ.വി ബൈക്കുകൾ​ കമ്പനി വിൽക്കുന്നുണ്ട്​. അടുത്ത വർഷം ആദ്യം പുതിയ വാഹനത്തി​െൻറ ഉത്പാദനത്തിലേക്ക് കടക്കുമെന്നാണ്​ വിവരം. രത്തൻ ഇന്ത്യ കമ്പനിയാണ്​ റിവോൾട്ട്​ ബൈക്കുകൾ നിർമിക്കുന്നത്​.


ഹരിയാനയിലെ മനേസറിലാണ്​ കമ്പനിയുടെ നിർമാണശാല പ്രവർത്തിക്കുന്നത്​. നിലവിൽ ബൈക്കുകൾക്കായി‌ ചൈനയിൽ‌ നിന്ന്​ ഭാഗങ്ങൾ‌ ഇറക്കുമതി ചെയ്യുന്നുണ്ട്​. ഇത്​ പടിപടിയായി കുറക്കാനാണ്​ നീക്കം നടക്കുന്നത്​. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ഇന്ത്യൻ വിപണിയിൽ ആർ‌വി 300, ആർ‌വി 400 ബൈക്കുകൾ വിൽക്കുന്നുണ്ട്​. 'ഞങ്ങൾ ആർ‌വി 300 മോഡലിനെ ഘട്ടംഘട്ടമായി ഒഴിവാക്കും. അതി​െൻറ സ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് ആർ‌വി 1 എന്ന പുതിയ മോഡൽ അവതരിപ്പിക്കും'-കമ്പനി പ്രമോട്ടർ അഞ്​ജലി രത്തൻ പറഞ്ഞു.

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി 2025 ഓടെ 50,000 കോടി രൂപയുടേതായി മാറുമെന്നാണ്​ നിഗമനം. മക്കിൻസി റിപ്പോർട്ട് അനുസരിച്ച് 50 ലക്ഷം യൂനിറ്റ് വാർഷിക വിൽപ്പന 2025ൽ മേഖലയിലുണ്ടാകും. സർക്കാർ പിന്തുണയും ഫെയിം II ഇൻസെൻറീവ്, ഇ-ബൈക്കുകളുടെ 5 ശതമാനം ജിഎസ്​ടി എന്നിവ അനുകൂലഘടകങ്ങളാണ്​. ഫോസിൽ ഇന്ധന ബൈക്കുകളുടെ 28 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, ഇ-ഇരുചക്ര വാഹനങ്ങൾ രാജ്യത്ത് താങ്ങാനാവുന്ന തരത്തിലേക്ക്​ മാറാനാണ്​ സാധ്യത.

തങ്ങളുടെ ബൈക്കുകൾക്ക് വലിയ ഡിമാൻഡാണ് ലഭിക്കുന്നതെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം അഞ്ച് ലക്ഷം യൂനിറ്റ് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അഞ്​ജലി പറഞ്ഞു. കമ്പനിയുടെ ആർ‌വി 400 ഇ-ബൈക്കുകൾ ജൂലൈ പകുതിയോടെ രണ്ടാം റൗണ്ട് ബുക്കിങ്​ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയിരുന്നു. അതുപോലെ, ജൂണിൽ ആദ്യ റൗണ്ട് ബുക്കിങ്​ തുറന്നപ്പോഴും രണ്ട് മണിക്കൂറിനുള്ളിൽ ബൈക്കുകൾ വിറ്റുപോയി. ഡൊമിനോയുടെ പിസ്സ കമ്പനി ഡെലിവറിക്കായി ആർ‌വി 300 ബൈക്കുകൾ വാങ്ങുമെന്നും കമ്പനി അറിയിച്ചു. ഫോസിൽ ഇന്ധന ബൈക്കുകളെ മുഴുവൻ ഇലക്ട്രിക് ബൈക്കുകളാക്കി മാറ്റാനാണ്​ ഡോമിനോസ്​ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EVelectric bikeRevoltRV300
Next Story