Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
belta
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightയാരിസിന്​ പകരക്കാരൻ,...

യാരിസിന്​ പകരക്കാരൻ, സിയാസിന്‍റെ രൂപത്തിൽ​ ബെൽറ്റ; ആഗസ്​റ്റിൽ ഷോറൂമുകളിലേക്ക്​

text_fields
bookmark_border

ഏറെ പ്രതീക്ഷയോടെ ടൊയോട്ട ഇന്ത്യയിലേക്ക്​ കൊണ്ടുവന്ന യാരിസ്​ കുറഞ്ഞുകാലം കൊണ്ടാണ്​ ഉൽപ്പാദനം നിർത്തിയത്​.​ വാഹനം ഇപ്പോഴും കമ്പനിയുടെ കൈവശം സ്​റ്റോക്കുണ്ട്​. അത്​ വിറ്റൊഴിയു​േമ്പാഴേക്കും പുതിയ അവതാരം പിറവികൊള്ളും.

യാരിസിനേക്കാൾ മനോഹരമായി അണിയിച്ചൊര​ുക്കിയ ടൊയോട്ട ബെൽറ്റയാണ്​ ഇനി രംഗത്തുവരാൻ പോകുന്നത്​. റീബാഡ്​ജിങ്ങിന്‍റെ ഭാഗമായി മാരുതി സിയാസിന്‍റെ ഉടുപ്പണിഞ്ഞാണ്​ ബെൽറ്റയുടെ വരവ്​. വാഹനം ആഗസ്റ്റ് മധ്യത്തിൽ ഷോറൂമുകളിൽ എത്തുമെന്നാണ്​ വിവരം. മറ്റ് മാരുതി അധിഷ്ഠിത ടൊയോട്ട വാഹനങ്ങളെപ്പോലെ ഇതും കമ്പനിയെ മുന്നോട്ടുനയിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷ.

തുടക്കം മുതൽ യാരിസിന്‍റെ വിൽപ്പന മന്ദഗതിയിലായിരുന്നു. പ്രധാന എതിരാളികളായ ഹോണ്ട സിറ്റി, ഹ്യുണ്ടായ്​ വെർന, മാരുതി സിയാസ്​ ​േപാലുള്ള വാഹനങ്ങൾക്ക്​ മുന്നിൽ യാരിസിന്​ പിടിച്ചുനിൽക്കാനായില്ല. ഇന്‍റീരിയർ സ്​പേസ്​, ഫീച്ചറുകൾ എന്നിവ കുറവായിരുന്നെങ്കിൽ വില താരതമ്യേന കൂടുതലായിരുന്നു.

യാരിസിന്‍റെ വിൽപ്പന പ്രതിമാസം നാലക്കം പോലും കടത്താൻ ടൊയോട്ടക്ക്​ കഴിഞ്ഞില്ല. കൂടാതെ ക്രെറ്റ പോലുള്ള എസ്​.യു.വികൾക്ക്​ എതിരാളികളെ ഒരുക്കാനുള്ള പ്ലാൻറിനായും യാരിസിനെ പിൻവലിക്കേണ്ടി വന്നു. ടൊയോട്ടയുടെ പ്ലാന്‍റ്​ നമ്പർ രണ്ടിൽ യാരിസിന്‍റെ സ്ഥാനത്ത് മാരുതിയും ടൊയോട്ടയും മറ്റു വാഹനങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ട്​.

ടൊയേട്ടാ തങ്ങളുടെ സെഡാനുകളെയും ഹാച്ച്​ബാക്കുകളെയും പല നാട്ടിൽ വ്യത്യസ്​ത പേരിലാണ്​ വിളിക്കുന്നത്​. യാരിസിന്​ ചില നാടുകളിൽ വിയോസ്​ എന്നാണ്​ പേര്​. എന്നാൽ ജപ്പാൻ, ചൈന, മലേഷ്യ തുടങ്ങിയ വിപണികളിൽ ഇതിന്​ ബെൽറ്റ എന്നാണ്​ പേര്​. ലാറ്റിൻ പദമായ ബെല്ലി (മനോഹരം) എന്നതിൽനിന്നാണ്​ ഈ വാക്ക്​ കടമെടുത്തിരിക്കുന്നത്​. കൂടാതെ ഓസി ഭാഷയിൽ ബെൽറ്റക്ക്​ വെടിക്കെട്ട്​ എന്ന അർഥവും ഇതിനുണ്ട്​. എന്തായാലും ഈ പേര്​ തന്നൊയണ്​ ഇപ്പോൾ ഇന്ത്യയിൽ നൽകുന്നത്​.

സിയാസും ബെൽറ്റയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. മൈൽഡ്​ ഹൈബ്രിഡ്​ സംവിധാനത്തോട്​ കൂടിയുള്ള 105 എച്ച്​.പി, 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എഞ്ചിനായിരിക്കും ഇതിലുണ്ടാവുക. കൂടാതെ 4 സ്പീഡ് ഓട്ടോമാറ്റിക്കും ലഭിക്കും.

മാരുതിയിൽനിന്ന്​ കടമെടുത്ത ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിവ പോലെ ബെൽറ്റക്കും കൂടുതൽ ശക്തമായ വാറന്‍റി പാക്കേജ് നൽകുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ മാരുതിയിൽനിന്ന്​ അൽപ്പം വ്യത്യസ്തമായ വേരിയന്‍റുകളും ഉണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toyotaciazbelta
News Summary - Replacement for Yaris, Belta in the form of Ciaz; To showrooms in August
Next Story