Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഏറ്റവും വിലകുറഞ്ഞ ഇ.വി; ​ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ക്വിഡ്​
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഏറ്റവും വിലകുറഞ്ഞ...

ഏറ്റവും വിലകുറഞ്ഞ ഇ.വി; ​ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ക്വിഡ്​

text_fields
bookmark_border

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ വൈദ്യുത വാഹനങ്ങളിലൊന്ന്​ നിർമിക്കാനൊരുങ്ങി ഡാസിയ. നമ്മുടെ നാട്ടിൽ റെനോ എന്നറിയ​െപ്പടുന്ന കമ്പനി യൂറോപ്പിൽ വാഹനം വിൽക്കുന്നത്​ ഡാസിയ എന്ന പേരിലാണ്​. ഇവിടെ വിൽക്കുന്ന ക്വിഡി​െൻറ ഇ.വി പതിപ്പാണ്​ ഡാസിയ യൂറോപ്പിൽ അവതരിപ്പിക്കുന്നത്​. പേര്​ ഡാസിയ സ്പ്രിങ്​ ഇലക്ട്രിക്. ഇന്ത്യയിൽ റെനോ ക്വിഡ് എന്നും ചൈനയിൽ റെനോ സിറ്റി കെ-സെഡ് എന്നുമൊക്കെ അറിയ​െപ്പടുന്നത്​ വാഹനത്തി​െൻറ പ്ലാറ്റ്​ഫോമിലാണ്​ സ്പ്രിങ്​ ഇലക്ട്രികും നിർമിക്കുന്നത്​​.


ഒറ്റ ചാർജിൽ 300 കിലോമീറ്റർവരെ യാത്രചെയ്യാൻ കഴിയുന്ന വാഹനമായിരിക്കും ഇതെന്നാണ്​ സൂചന. ലാഭകരവും താങ്ങാനാവുന്നതുമായ സിറ്റി യാത്ര വാഗ്​ദാനം ചെയ്​താണ്​ സ്പ്രിംഗ് ഇലക്ട്രിക്​ വിപണിയിലെത്തുന്നത്​. വാഹനത്തി​െൻറ ബുക്കിങ്​ 2021 തുടക്കത്തിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. വാഹനത്തി​െൻറ വില ഇതുവരെ അറിവായിട്ടില്ലെങ്കിലും 10,000 ഡോളറിൽതാഴെ വിലയിൽ വാഹനം വിൽക്കുമെന്നാണ്​ സൂചന. റെനോയിൽ നിന്നുള്ള എൻ‌ട്രി ലെവൽ ഉൽ‌പ്പന്നമാണ് ക്വിഡ്. ചൈനയിൽ നിലവിൽ ഏറ്റവും വിലകുറഞ്ഞ ഇ.വി വിൽക്കുന്നത്​ 9,000 ഡോളറിൽ താഴെ വിലയിലാണ്. ഇത്​ ഏകദേശം 6.60 ലക്ഷം രൂപ വരും.

ഇ.വികൾ‌ ജനങ്ങൾക്ക് താങ്ങാനാകുന്ന തരത്തിലാക്കാൻ‌ ചൈന ധാരാളം പ്രോത്സാഹനങ്ങൾ‌ നൽ‌കുന്നുണ്ട്​. ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുംം‌ ഇ‌വികൾ‌ കൂടുതൽ‌ ജനപ്രിയമാക്കാനുള്ള വഴികൾ‌ തേടുന്ന സമയമാണ്​. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റഡാർ സെൻസറുകൾ, പാർക്ക് അസിസ്റ്റ് എന്നിവയും സ്​പ്രിങ്​ ഇലട്രിക്കിലുണ്ടാകും. 26.8 കിലോവാട്ട് ബാറ്ററിയാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:renault kwidelectric carKwidRenaultDacia Spring
Next Story