റെനോ കാറുകൾക്ക് വില കൂടും; ജനുവരി മുതൽ പുതിയ നിരക്കുകൾ
text_fieldsറെനോ കാറുകൾ
ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോ ഇന്ത്യയിലെ തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിക്കുന്നു. ക്വിഡ് (Kwid), കൈഗർ (Kiger), ട്രൈബർ (Triber) എന്നീ ജനപ്രിയ മോഡലുകളുടെ വിവിധ വകഭേദങ്ങൾക്ക് 2 ശതമാനം വരെ വില കൂടും. 2026 ജനുവരി 1 മുതലായിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
വാഹന നിർമാണത്തിന് ആവിശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതും അനുബന്ധ ചെലവുകൾ ഉയർന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി കമ്പനി പറയുന്നത്. കൂടാതെ, നിലവിലെ വിപണിയിലെ സാമ്പത്തിക വെല്ലുവിളികളും റെനോയെ ഈ തീരുമാനത്തിലേക്ക് നയിച്ചു. ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുന്നതിനൊപ്പം വിപണിയിൽ മത്സരക്ഷമത നിലനിർത്താനാണ് റെനോ ലക്ഷ്യമിടുന്നത്.
ഡിസംബറിൽ വാങ്ങിയാൽ ലാഭം
ഡിസംബർ മാസം അവസാനിക്കുന്നതിന് മുൻപ് വാഹനം വാങ്ങുന്നവർക്ക് നിലവിലെ കുറഞ്ഞ വിലയിൽ തന്നെ റെനോ കാറുകൾ സ്വന്തമാക്കാം. മറ്റ് പല പ്രമുഖ കമ്പനികളും (മെഴ്‌സിഡസ് ബെൻസ്, എം.ജി മോട്ടോർ, നിസാൻ, ബി.എം.ഡബ്ല്യു തുടങ്ങിയവ) ജനുവരി മുതൽ വില വർധിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
റെനോയുടെ പ്രധാന മോഡലുകൾ
- റെനോ ക്വിഡ് (Kwid): റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് വാഹനമാണ് ക്വിഡ്. 4.30 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്-ഷോറൂം വില.
- റെനോ ട്രൈബർ (Triber): മിതമായ നിരക്കിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ 7-സീറ്റർ എം.പി.വി വാഹനമാണിത്. ഫേസ് ലിഫ്റ്റ് ചെയ്ത മോഡൽ ഏതാനം മാസങ്ങൾക്ക് മുമ്പാണ് റെനോ നിരത്തുകളിൽ എത്തിച്ചത്. 5.76 ലക്ഷം രൂപ മുതൽ ട്രൈബറിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നു.
- റെനോ കൈഗർ (Kiger): കോംപാക്റ്റ് എസ്.യു.വി വിഭാഗത്തിൽ ഉൾപ്പെടുന്ന കൈഗറിന്റെ പ്രാരംഭ വിലയും 5.76 ലക്ഷം രൂപയാണ്. കോംപാക്ട് എസ്.യു.വി വിഭാഗത്തിൽ മികച്ചൊരു ഓപ്ഷനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

