Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ർ.​സി ബു​ക്ക്​ അ​ച്ച​ടി: വി​ത​ര​ണം ചെ​യ്​​ത തു​ക അ​റി​യി​ക്ക​ണം -ഹൈ​കോ​ട​തി

text_fields
bookmark_border
ആ​ർ.​സി ബു​ക്ക്​ അ​ച്ച​ടി: വി​ത​ര​ണം ചെ​യ്​​ത തു​ക അ​റി​യി​ക്ക​ണം -ഹൈ​കോ​ട​തി
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, ആ​ർ.​സി ബു​ക്ക് പ്രി​ന്‍റി​ങ് ജോ​ലി ഏ​ൽ​പ്പി​ച്ച സ്​​ഥാ​പ​ന​ത്തി​ന്​​ ഇ​തു​വ​രെ എ​ത്ര തു​ക കൈ​മാ​റി​യെ​ന്ന്​ അ​റി​യി​ക്ക​ണ​മെ​ന്ന്​ ​സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി. ക​രാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നോ എ​ന്ന​തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​നും ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ൻ നി​ർ​ദേ​ശി​ച്ചു. ഗ​താ​ഗ​ത ക​മീ​ഷ​ണ​റാ​യി​രി​ക്കെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ത​നി​ക്ക് താ​ൽ​പ​ര്യ​മു​ള്ള ക​മ്പ​നി​ക്ക് നി​ല​വി​ലെ ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്ത് ക​രാ​ർ ന​ൽ​കി​യെ​ന്ന​ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കോ​ട​തി സ​ർ​ക്കാ​റി​ൽ നി​ന്ന്​ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യ​ത്.

ശ്രീ​ജി​ത്തി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ ദി​പി​ൻ ഇ​ട​വ​ന ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 2023 മാ​ർ​ച്ചി​ൽ മ​റ്റൊ​രു സ്ഥാ​പ​ന​വു​മാ​യി ധാ​ര​ണ​യി​ലെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ്​ ത​നി​ക്ക്​ താ​ൽ​പ​ര്യ​മു​ള്ള ക​മ്പ​നി​ക്ക്​ ശ്രീ​ജി​ത്ത്​ പ്രി​ന്‍റി​ങ്​ ചു​മ​ത​ല ന​ൽ​കി​​യ​തെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം.

ഹ​ര​ജി വീ​ണ്ടും ന​വം​ബ​ർ ആ​റി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. എ.​ഡി.​ജി.​പി ആ​യി​രി​ക്കെ എ​സ്. ശ്രീ​ജി​ത് വി​ദേ​ശ​ത്ത് ന​ട​ന്ന സ്പാ ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക യൂ​നി​ഫോ​മി​ൽ പ​ങ്കെ​ടു​ത്തു, വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്തു​ണ്ടാ​ക്കി തു​ട​ങ്ങി​യവയാണ് ആ​രോ​പ​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RC Book Printing Case: High Court Directs Government to Disclose Amount Paid to Printing Firm
Next Story