Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക ടാക്സികളുടെ എണ്ണം വര്‍ധിപ്പിച്ച് റാക്ട

text_fields
bookmark_border
മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക ടാക്സികളുടെ എണ്ണം വര്‍ധിപ്പിച്ച് റാക്ട
cancel

റാസല്‍ഖൈമ: നിശ്ചയ ദാർഢ്യ വിഭാഗക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാർക്കും വേണ്ടി സര്‍വീസ് നടത്തുന്ന പ്രത്യേക ടാക്സികളുടെ എണ്ണം രണ്ടില്‍ നിന്ന് നാലായി വര്‍ധിപ്പിച്ച് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). സാധാരണടാക്സികളില്‍ നിന്ന് വ്യത്യസ്തമായി യാത്ര കൂടുതല്‍ സുരക്ഷിതവും സുഖകരവുമാക്കുന്ന സൗകര്യങ്ങളോടെയാണ് പ്രത്യേക ടാക്സികളുടെ രൂപകൽപന. വീല്‍ ചെയര്‍ ലിഫ്റ്റ്, സുരക്ഷിത വീല്‍ചെയര്‍ നിയന്ത്രണ സംവിധാനം, സ്മാര്‍ട്ട് കാമറകള്‍ തുടങ്ങിയവ ടാക്സിയുടെ പ്രത്യേകതയാണ്. പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്.

വാഹനങ്ങളുടെ എണ്ണം പരിമിതമാണെങ്കിലും യാത്രയില്‍ അധിക സഹായം ആവശ്യമുള്ളവര്‍ക്ക് ഇത് സഹായകമായ സംരംഭമാണ്. പ്രത്യേക ടാക്സിയുടെ സേവനത്തിന് റാക്ടയുടെ 800 1700 നമ്പറിലാണ് വിളിക്കേണ്ടത്. ഗോള്‍ഡ് ഇ സഖര്‍ കാര്‍ഡിലൂടെ നിശ്ചയ ദാർഢ്യ വിഭാഗക്കാര്‍ക്ക് റാസല്‍ഖൈമയിലെ ആഭ്യന്തര പൊതു ബസ് സര്‍വീസുകളില്‍ യാത്ര സൗജന്യമാണ്. സില്‍വര്‍ ഇ സഖര്‍ കാര്‍ഡിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്കും 60 വയസ്സിന് മുകളിലുള്ള താമസക്കാര്‍ക്കും ആഭ്യന്തര ബസ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RAK Expands Special Taxis
Next Story