Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമേഴ്സിഡെസിന്റെ ആഡംബര...

മേഴ്സിഡെസിന്റെ ആഡംബര എസ്.യു.വി സ്വന്തമാക്കി ദീപികയും രൺവീറും

text_fields
bookmark_border
മേഴ്സിഡെസിന്റെ ആഡംബര എസ്.യു.വി സ്വന്തമാക്കി ദീപികയും രൺവീറും
cancel

മേഴ്സിഡെസ് ബെൻസിന്റെ ആഡംബര എസ്.യു.വി സ്വന്തമാക്കി ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. മെയ്സിഡെസ് മെയ്ബാക് ജി.എൽ.എസ് 600 എസ്.യു.വിയാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്. 2021ൽ തന്റെ 36ാമത്തെ പിറന്നാൾ ദിനത്തിൽ രൺവീർ സിങ് മെയ്ബാക്ക് എസ്.യു.വി വാങ്ങിയിരുന്നു. പുതിയ ജി.എൽ.എസ് 600 ദീപിക പദുക്കോണിന്റെ പേരിലാണ് വാങ്ങിയത്.

സെപ്റ്റംബർ രണ്ടാം തീയതി മുംബൈ ആർ.ടി.ഒക്ക് കീഴിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. ജർമ്മൻ വാഹനനിർമ്മാതാക്കൾ ഇന്ത്യയിൽ വിൽക്കുന്ന വിലകൂടിയ എസ്.യു.വികളിലൊന്നാണ് മെയ്ബാക്ക്. കഴിഞ്ഞ വർഷമാണ് എസ്.യു.വി മേഴ്സിഡെസ് ഇന്ത്യയിൽ പുറത്തിറക്കിയത്. വളരെ കുറച്ച് കാറുകൾ മാത്രമാണ് മേഴ്സിഡെസ് ഇന്ത്യയിൽ വിൽക്കുന്നത്.

മേഴ്സിഡെസ് മേയ്ബാക്ക് ജി.എൽ.എസ് 600ന്റെ ഇന്ത്യയിലെ വില 2.80 കോടിയാണ്. എസ്.യു.വിക്ക് നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും ബെൻസ് നൽകുന്നുണ്ട്. ദീപികയും രൺവീറും വാഹനത്തിൽ കസ്റ്റമൈസേഷൻ നടത്തിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഒറ്റവേരിയന്റ് മാത്രമാണ് മേയ്ബാക്കിനുള്ളത്. സി.ബി.യു യൂണിറ്റായാണ് വാഹനം ഇന്ത്യയിലെത്തുന്നത്. സാധാരണ ജി.എൽ.എസുമായി താരതമ്യം ചെയ്യുമ്പോൾ മേയ്ബാക്കിൽ ക്രോമിന്റെ ചില ഘടകങ്ങൾ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. ബംപറിലും മാറ്റമുണ്ട്. നാല് സീറ്റ് ഓപ്ഷനുമായാണ് എസ്.യു.വി വിപണിയിലെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mercedes Maybach GLS600
News Summary - Ranveer Singh and Deepika Padukone buy another Mercedes Maybach GLS600
Next Story