നിരത്തിൽ മിന്നലാവാൻ അവൻ വരുന്നു, റേഞ്ച് റോവർ സ്പോർട്ട് എസ്.വി
text_fieldsവാഹനപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കരുത്തൻ എസ്.യു.വി റേഞ്ച് റോവർ സ്പോർട്ട് എസ്.വി മെയ് 31ന് അവതരിപ്പിക്കുമെന്ന് ജാഗ്വർ ലാൻഡ് റോവർ(ജെ.എൽ.ആർ). ഇതുവരെ നിർമിച്ച വാഹനങ്ങളേക്കാൾ ഏറ്റവും വേഗതയേറിയതും സാങ്കേതികമായി മുന്നിൽ നിൽക്കുന്നതുമായിരിക്കും റേഞ്ച് റോവർ സ്പോർട്ട് എസ്.വി എന്നാണ് കമ്പനി പറയുന്നത്.
ലിമിറ്റഡ് എഡിഷൻ ആയിട്ടാവും ആദ്യം വാഹനം വിപണിയിലെത്തുക. അതിനാൽ തന്നെ ലോകമെമ്പാടും പരിമിതമായ യൂണിറ്റുകൾ മാത്രമേ തുടക്കത്തിൽ ലഭ്യമാകൂ. ഓഫ്-റോഡ് പ്രേമികളുടെ സ്വപ്ന വാഹനമായിരിക്കും എസ്.വിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കരുത്തും ആഢംബരവും പുത്തൻ സാങ്കേതികവിദ്യയും ഒത്തുച്ചേരുന്നതാവും പുത്തൻ റേഞ്ച് റോവർ സ്പോർട്ട് എസ്.വി.
അതേസമയം, വാഹനത്തിന്‍റെ മൂടികെട്ടിയ രൂപത്തിലുള്ള വിഡിയോ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. ഓൾ-ടെറൈൻ കഴിവുകളും വാഹനത്തിന്‍റെ കരുത്തും ഇതിലൂടെ തെളിയിക്കാനാണ് ജെ.എൽ.ആർ ശ്രമിച്ചത്. വാഹനത്തിന്‍റെ വിശദമായ മറ്റ് വിവരങ്ങൾക്കായി മെയ് 31 വരെ കാത്തിരിക്കണം. എന്തായാലും റേഞ്ച് റോവർ സ്പോർട്ട് എസ്.വി വാഹനപ്രേമികളുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

