Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഹനം പാർക്​​...

വാഹനം പാർക്​​ ചെയ്​തതിനെചൊല്ലി തർക്കം; ഉടമയെ ഉൾപ്പടെ 'പൊക്കി മാറ്റി' ട്രാഫിക്​ പൊലീസ്​

text_fields
bookmark_border
Pune Traffic Police officials tow bike with the owner sitting on it
cancel

'നോ പാർക്കിങ്​'സ്​ഥലത്ത്​ വാഹനം പാർക്ക്​ ചെയ്​തതിനെചൊല്ലി തർക്കം രൂക്ഷമായതോടെ ഉടമയെ ഉൾപ്പടെ നീക്കം ചെയ്​ത്​ ട്രാഫിക്​ ​പൊലീസ്​. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായിട്ടുണ്ട്​. പുണെ നാനാപത് മേഖലയിൽ​ വെള്ളിയാഴ്​ച വൈകുന്നേരം അഞ്ചോടെയാണ്​ സംഭവം. ടോവിങ്​ കാർ ഉപയോഗിച്ച്​ ബൈക്കിനേയും അതിൽ ഇരിക്കുന്ന ഉടമയേയും ഉയർത്തി മാറ്റുന്നതായാണ്​ ചിത്രങ്ങളിലുള്ളത്​.


പൊലീസ്​ പറയുന്നത്​

തെറ്റായി പാർക്​ ചെയ്​തിരിക്കുന്ന വാഹനങ്ങൾ സന്ത് കബീർ ചൗക്കിലെ ഗതാഗതത്തിന് തടസം സൃഷ്​ടിക്കുന്നതായി അറിഞ്ഞാണ്​ പൊലീസ്​ പ്രദേശത്ത്​ എത്തിയത്​. ഇൗ സമയം അവിടെ പാർക്​​ ചെയ്​ത രീതിയിൽ ബൈക്കും സമീപം ഉടമയും ഉണ്ടായിരുന്നു. പൊലീസ്​ ബൈക്ക്​ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ ഉടമ തടയുകയായിരുന്നു. താൻ ബൈക്ക് അവിടെ പാർക്​ ചെയ്​തിട്ടില്ലെന്നും ഏതാനും മിനിറ്റുകൾ നിർത്തുകമാത്രമേ ചെയ്​തുള്ളൂ എന്നും ഉടമ പറഞ്ഞു. എന്നാൽ ഇത്​ പോലീസ് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. തർക്കം രൂക്ഷമായതോടെ ഉടമയെ ഉൾപ്പടെ നീക്കം ചെയ്യാൻ പൊലീസ്​ നിർദേശം കൊടുത്തു. സമീപത്ത്​ തടിച്ചുകൂടിയ ആളുകളാണ്​ സംഭവത്തി​െൻറ വീഡിയോ പകർത്തിയത്​.

നോ പാർക്കിങ്​, നോ സ്റ്റോപ്പിങ്​ സോണുകൾ

നിലവിൽ രണ്ടുതരത്തിലാണ്​ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിയന്ത്രണം പൊലീസ്​ നടപ്പാക്കുന്നത്​. നോ പാർക്കിങ്​ എന്നും നോ സ്​റ്റോപ്പിങ്​ എന്നും ബേർഡുകൾ നിരത്തിൽ വക്കാറുണ്ട്​. നോ പാർക്കിങ്​ ബോർഡ് ഉണ്ടെങ്കിൽ, ഒരാൾക്ക് അവിടെ വാഹനം നിർത്താൻ കഴിയില്ലെന്ന് അർഥമില്ല. എന്നാൽ ഡ്രൈവർ വാഹനത്തിന്​ പുറത്തുപോകാൻ പാടില്ല. എന്നാൽ നോ സ്​റ്റോപ്പിങ്​ ബോർഡുള്ള സ്​ഥലത്ത്​ വാഹനം നിർത്താനേ പാടില്ല. തിരക്കേറിയ നഗര റോഡുകളിലും മാർക്കറ്റുകളിലുമാണ്​ അത്തരം ബോർഡുകൾ വയ്​ക്കുന്നത്​. നേരത്തേയും ഇത്തരം സംഭവങ്ങൾ രാജ്യത്ത്​ അരങ്ങേറിയിട്ടുണ്ട്​. മുംബൈയിൽ നോ-പാർക്കിങ്​ മേഖലയിൽ വാഹനം നിർത്തി കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയെ വാഹനത്തോടൊപ്പം നീക്കം ചെയ്​തത്​ വലിയ വിവാദമായിരുന്നു. പല​പ്പോഴും വാഹനം നീക്കം ചെയ്യു​േമ്പാൾ ബമ്പറിനും മറ്റും കേടുവരുന്നതും പതിവാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic PolicePunehotwheelstowing van
Next Story