Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർണായക ചുവടുവെപ്പുമായി കിയ ഇന്ത്യ: പ്രീമിയം ത്രീ റോ എസ്.യു.വി പുറത്തിറക്കി

text_fields
bookmark_border
നിർണായക ചുവടുവെപ്പുമായി കിയ ഇന്ത്യ: പ്രീമിയം ത്രീ റോ എസ്.യു.വി പുറത്തിറക്കി
cancel

ബംഗളൂരു: പ്രീമിയം ത്രീ റോ എസ്‌.യു.വി വിപണിയിലേക്കുള്ള ചുവടുവെയ്പിന്‍റെ ഭാഗമായി കിയ ഇന്ത്യ സോറെന്‍റോ ലോഞ്ച് ചെയ്തു. പുതിയ വാഹനത്തിന്‍റെ ഡീസൽ പതിപ്പിന് 27.99 ലക്ഷം രൂപയും ഹൈബ്രിഡ് പതിപ്പിന് 29.49 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

കിയ ഇന്ത്യയുടെ ആദ്യത്തെ ഹൈബ്രിഡ് മോഡലാണ് സോറെന്‍റോ. 6, 7 സീറ്റ് കോൺഫിഗറേഷനുകളിൽ കാർ ലഭ്യമാണ്. 1.6 ലിറ്റർ ടർബോ ജി.ഡി.ഐ ഹൈബ്രിഡ് എഞ്ചിൻ 180 പി.എസ് കരുത്തും 265 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒപ്പം 65 പി.എസ് കരുത്തും 264 എൻ.എം ടോർക്കുമുള്ള ഇലക്ട്രിക് മോട്ടോറും വാഹനത്തിലുണ്ട്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 193 പി.എസ് കരുത്തും 442 എൻ.എം ടോർക്കും വാഹനത്തിന് ന്ൽകിയിരിക്കുന്നു. കൂടാതെ 8 സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായാണ് കാർ പുറത്തിറക്കിയിരിക്കുന്നത്.

രണ്ട് പവർട്രെയിനുകളും ഓൾ വീൽ ഡ്രൈവ് ഓപ്ഷനിൽ ലഭ്യമാണ്. ഹൈബ്രിഡ് എ.ഡബ്ല്യു.ഡി കോമ്പിനേഷൻ ഈ സെഗ്മെന്റിൽ ആദ്യമായാണെന്ന് കിയ പറയുന്നു. എസ്‌.യു.വിയിൽ സ്നോ, സാൻഡ്, മഡ് എന്നീ ടെറൈൻ മോഡുകളും നൽകിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ കിയയുടെ അനന്ത്പൂർ പ്ലാന്‍റിലാണ് സോറെന്‍റോ നിർമിച്ചിരിക്കുന്നത്. 4,815 എം.എം നീളവും 1,900 എം.എം വീതിയുമുണ്ട്. 10 എയർബാഗുകളും 30 എ.ഡി.എ.എസ് ലെവൽ 2+ ഫീച്ചറുകളും വാഹനത്തിന്‍റെ സുരക്ഷാ സജ്ജീകരണങ്ങളിൽ ഉൾപ്പെടുന്നു.

തത്സമയ ജനറേറ്റീവ് എ.ഐ ശേഷിയുള്ള കിയ എ.ഐ അസിസ്റ്റന്‍റിന്‍റെ ആഗോള അരങ്ങേറ്റം കൂടിയാണ് ഇന്ത്യൻ പതിപ്പ് സോറെന്‍റോ. ഈ സിസ്റ്റത്തിന് തത്സമയ വിവരങ്ങൾ നൽകാനും ഫോളോ-അപ്പ് ചോദ്യങ്ങൾക്ക് മറുപടി നൽകാനും ചില വാഹന ഫങ്ഷനുകൾ നിയന്ത്രിക്കാനും സാധിക്കും.

സോറെന്റോയുടെ വരവ് കിയ ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലെന്നാണ് കിയ ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ ഗ്വാങ്ഗു ലീ വിശേഷിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Premium three-row SUV launched
Next Story