Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസിനിമയിലേ​െക്കാരു...

സിനിമയിലേ​െക്കാരു വണ്ടി വേണം, പ്രായപരിധി 20നും 30നും ഇടയിൽ; ഇത്​ വ്യത്യസ്​തമായൊരു കാസ്​റ്റിങ്​ കാൾ

text_fields
bookmark_border
സിനിമയിലേ​െക്കാരു വണ്ടി വേണം, പ്രായപരിധി 20നും 30നും ഇടയിൽ; ഇത്​ വ്യത്യസ്​തമായൊരു കാസ്​റ്റിങ്​ കാൾ
cancel

'പ്രതി പ്രണയത്തിലാണ്' സിനിമക്കുവേണ്ടി വ്യത്യസ്​തമായൊരു കാസ്റ്റിംഗ് കോൾ ചെയ്​തിരിക്കുകയാണ്​ അണിയറക്കാർ. സിനിമയിൽ ഉപയോഗിക്കാനായി ഒരു വാഹനത്തിനായാണ്​ അണിയറക്കാർ കാസ്റ്റിംഗ് കോൾ നടത്തിയിരിക്കുന്നത്​. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാകും ഒരു വാഹനത്തിനുവേണ്ടി കാസ്​റ്റിങ്​ കോൾ വരുന്നത്​. വിനോദ് ഗുരുവായൂരാണ്​ 'പ്രതി പ്രണയത്തിലാണ്'സംവിധാനം ചെയ്യുന്നത്​.


സംവിധായകൻ വിനോദിനോടൊപ്പം മുരളി ജിന്നും ചേർന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമാണ് പ്രതി. ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ പ്രതിയുടെ പ്രണയവും യാത്രയും വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെയുള്ള പ്രതിക്ക് സഞ്ചരിക്കാനാണ് വാഹനം ​േവണ്ടത്​. 20-30 വർഷത്തിനിടയിൽ പഴക്കമുള്ള വാൻപോലുള്ള ഒരു വാഹനമാണ്​ ആവശ്യം. പ്രതിക്കും ഒപ്പം പോലീസുക്കാർക്കും മറ്റ്​ സഹയാത്രകർക്കും സഞ്ചരിക്കാൻ കഴിയണമെന്നും സിനിമയുടെ അണിയറക്കാർ പറയുന്നു.


പഴയകാല ബജാജ് ടെംമ്പോ മറ്റഡോർ, വോക്സ് വാഗൻ കോമ്പി ടൈപ്പ് 2 പോലെയുള്ള ഏതു വാഹനവുമാകാം. വണ്ടികൾ കൈവശമുള്ളവർ 90487 57666 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ഫോട്ടോകൾ അയക്കണം. വാഗമണ്ണി​െൻറ പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതി പ്രണയത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. മലയാളം സിനിമയിൽ പൊതുവേ കണ്ടിട്ടുള്ള പോലീസ് കഥകളോ കുറ്റാന്വേഷണ രീതികളോയല്ല ചിത്രത്തിലുള്ളതെന്നും അണിയറക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieCasting Callprathi pranayathilanu
Next Story