Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപ്രതാപ്​ ബോസ്​ ഇനി...

പ്രതാപ്​ ബോസ്​ ഇനി മഹീന്ദ്ര ചീഫ് ഡിസൈൻ ഓഫീസർ; ഒൗദ്യോഗികമായി സ്​ഥാനമേറ്റെടുത്തു

text_fields
bookmark_border
Pratap Bose joins Mahindra Group as chief design officer
cancel

ടാറ്റയിൽ നിന്ന്​ രാജിവച്ച ഡിസൈൻ വിഭാഗം തലവൻ പ്രതാപ്​ ബോസ്​ മഹീന്ദ്രയിൽ സ്​ഥാനമേറ്റെടുത്തു. കമ്പനിയുടെ എക്​സിക്യൂട്ടീവ്​ വൈസ് പ്രസിഡൻറായും ചീഫ് ഡിസൈൻ ഓഫീസറായുമാണ്​ പ്രതാപ്​ ബോസ്​ പ്രവർത്തിക്കുക. യുകെയിലെ 'മഹീന്ദ്ര അഡ്വാൻസ്​ഡ്​ ഡിസൈൻ യൂറോപ്പിനെ'(എം.എ.ഡി.ഇ) നയിക്കാനുള്ള ചുമതല ഇനിമുതൽ അദ്ദേഹത്തിനാകും. മഹീന്ദ്രയുടെ എല്ലാ ഓട്ടോമോട്ടീവ് ഉൽ‌പ്പന്നങ്ങളുടെയും ഭാവി ഡിസൈൻ‌ ഭാഷ നിർണയിക്കാനുള്ള ഉത്തരവാദിത്തമാണ്​ യു.കെ സെൻററിൽ ബോസിനെ കാത്തിരിക്കുന്നത്​.

2007 ൽ ടാറ്റാ മോട്ടോഴ്‌സിൽ ചേർന്ന പ്രതാപ് ബോസ് 2011 ൽ കമ്പനിയുടെ ഡിസൈൻ ഹെഡ് ആയി നിയമിതനായി. ഹാരിയർ, നെക്​സോൺ, ആൾട്രോസ്​ തുടങ്ങി ടാറ്റ മോ​േട്ടാഴ്​സി​െൻറ തലവര മാറ്റിയ വാഹനങ്ങളുടെ രൂപകൽപ്പനയിലൂടെ പ്രശസ്​തനാണ്​ പ്രതാപ്​ ബോസ്​. 2021ലെ 'വേൾഡ്​ കാർ പേഴ്​സൺസ് ഒാഫ്​ ദി ഇയർ' പുരസ്​കാരത്തിനായി പരിഗണിച്ചവരുടെ പട്ടികയിൽ ഇദ്ദേഹം ഇടംപിടിച്ചിരുന്നു. ടാറ്റയിൽ ഗ്ലോബൽ ഡിസൈൻ ഹെഡ്​ എന്ന പദവിയാണ്​ പ്രതാപ്​ വഹിച്ചിരുന്നത്​. ​പ്രതാപുമായി പ്രശ്​നങ്ങൾ ഒന്നുമില്ലെന്നും കൂടുതൽ അവസരങ്ങൾ തേടിയാണ്​ അദ്ദേഹം പോകുന്നതെന്നുമാണ്​ ടാറ്റ പറഞ്ഞത്​. ടാറ്റക്കായി നിരവധി ഡിസൈൻ അവാർഡുകൾ പ്രതാപ്​ നേടിയിട്ടുണ്ട്. 2021 ലെ ഓട്ടോകാർ കാർ ഓഫ് ദ ഇയർ അവാർഡിൽ മികച്ച ഡിസൈൻ അവാർഡ് ടാറ്റ അൽട്രോസ് നേടി.

45കാരനായ പ്രതാപ്​ മുംബൈയിലാണ്​ ജനിച്ചത്​. അഹമ്മദാബാദിലെ നാഷനൽ ഇൻസ്​റ്റിട്യൂട്ട് ഒാഫ്​ ഡിസൈനിൽ നിന്ന്​ ബിരുദംനേടിയ ഇദ്ദേഹം ലണ്ടൻ റോയൽ കോളേജ്​ ഒാഫ്​ ആർട്​സിലും പരിശീലനം നേടിയിട്ടുണ്ട്​. ​വേഗത്തിലുള്ള ഉൽ‌പന്ന വികസനത്തിന് മഹീന്ദ്രയെ സഹായിക്കുന്നതിനാണ്​ യു.കെ കേന്ദ്രമായി എം.എ.ഡി.ഇ ആരംഭിച്ചത്​. മുംബൈയിലെ മഹീന്ദ്ര ഡിസൈൻ സ്റ്റുഡിയോയും ഇറ്റലിയിലെ പിനിൻഫരിന ഡിസൈനും സംയുക്​തമായാണ്​ ഇവിടെ വാഹന സ്​കെച്ചുകൾ തയ്യാറാക്കുന്നത്​. ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലി (എംആർവി)യുമായും എം.എ.ഡി.ഇ ചേർന്ന് പ്രവർത്തിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata motorsMahindra GroupPratap Bosechief design officer
Next Story