Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightരണ്ട് ഡിറ്റാച്ചബിൾ...

രണ്ട് ഡിറ്റാച്ചബിൾ ബാറ്ററി, നാല് വ്യത്യസ്ത റൈഡിങ് മോഡുകൾ; കരുത്തുറ്റ യമഹ ഏറോക്സ്-ഇ ഇന്ത്യയിൽ അവതരിപ്പിച്ചു

text_fields
bookmark_border
Yamaha Aerox Electric
cancel
camera_alt

യമഹ ഏറോക്സ്-ഇ

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വലിയ പ്രതീക്ഷകളോടെ യമഹ തങ്ങളുടെ പ്രീമിയം ഇലക്ട്രിക് മാക്സി-സ്കൂട്ടറായ ഏറോക്സ്-ഇ അവതരിപ്പിച്ചത്. 2.82 ലക്ഷം രൂപയാണ് മോഡലിന്റെ എക്സ്-ഷോറൂം വില. മികച്ച പ്രകടനത്തിനും സ്പോർട്ടി രൂപകല്പനക്കും മുൻഗണന നൽകുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് വാഹനം പുറത്തിറക്കുന്നതെന്ന് യമഹ വ്യക്തമാക്കി.

9.5 kW കരുത്തുള്ള മോട്ടോറാണ് ഇലക്ട്രിക് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. പരമാവധി 12.9 എച്ച്.പി കരുത്തും 48 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ഈ മോട്ടോറിന് സാധിക്കും. കൂടാതെ 1.5 kWh വീതമുള്ള രണ്ട് ഡിറ്റാച്ചബിൾ (അഴിച്ചെടുക്കാവുന്ന) ബാറ്ററി പാക്കുകളാണ് സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 117 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

യാത്രക്കാരുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ കഴിയുന്ന ഇക്കോ (Eco), സ്റ്റാൻഡേർഡ് (Standard), പവർ (Power) എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകൾ ഏറോക്സ്-ഇ സ്കൂട്ടറിന്റെ പ്രത്യേകതയാണ്. കൂടാതെ, പെട്ടെന്നുള്ള ഓവർടേക്കിങ്ങിനായി 'ബൂസ്റ്റ് മോഡ്' (Boost mode) കൂടി നൽകിയിട്ടുണ്ട്. ഇത് കൂടുതൽ കരുത്തിൽ ഓവർടേക്ക് ചെയ്യാൻ വാഹനത്തെ പ്രാപ്തമാക്കും. പെട്രോൾ പതിപ്പിനേക്കാൾ 13 കിലോ ഭാരം കൂടുതലായി 139 കിലോയാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ മൊത്തം ഭാരം.

പെട്രോൾ പതിപ്പിന്റെ അതേ സ്‌പോർട്ടി ലുക്കാണ് ഏറോക്സ്-ഇ സ്കൂട്ടറിനും യമഹ നൽകിയിരിക്കുന്നത്. എന്നാൽ, പെട്രോൾ മോഡലിൽ നിന്നും വലിയ മാറ്റമായി വരുന്നത് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ ടി.എഫ്.ടി (TFT) ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ/എസ്.എം.എസ് അലേർട്ടുകൾ തുടങ്ങിയ ആധുനിക ഫീച്ചറുകൾ സ്കൂട്ടറിൽ ലഭ്യമാണ്. സുരക്ഷക്ക് കൂടുതൽ മുൻഗണന നൽകി വാഹനം നിർമിച്ചതിനാൽ മുൻവശത്ത് എ.ബി.എസ് (ABS) സംവിധാനത്തോടുകൂടിയ ഡിസ്ക് ബ്രേക്കും പിൻവശത്ത് ഡിസ്ക് ബ്രേക്കും നൽകിയിട്ടുണ്ട്.

നിലവിൽ ഡൽഹി, ബെംഗളൂരു, മുംബൈ, പൂണെ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാക്കിയിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അടുത്തുള്ള ഡീലർഷിപ്പുകൾ സന്ദർശിച്ചോ ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. യമഹയുടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സ്കൂട്ടറാണ് ഏറോക്സ്-ഇ. ഇന്ത്യൻ വിപണിയിലെ മറ്റ് മുൻനിര ഇലക്ട്രിക് സ്കൂട്ടറുകളെ അപേക്ഷിച്ച് ഉയർന്ന വിലയാണ് സ്കൂട്ടറിന് ഉപഭോക്താക്കൾ നൽകേണ്ടത്. എങ്കിലും, സ്‌പോർട്ടി റൈഡിങ് ഇഷ്ടപ്പെടുന്നവർക്കും യമഹ ബ്രാൻഡിനെ സ്നേഹിക്കുന്നവർക്കും ഇതൊരു മികച്ച ചോയിസായിരിക്കുമെന്ന് കമ്പനി കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric ScooterYamahaAuto NewsLatest NewsYamaha Aerox Electric
News Summary - Powerful Yamaha Aerox-E launched in India
Next Story