Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും നീണ്ട ഡ്രിഫ്​റ്റിങ്; റെക്കോർഡിട്ട്​ പോർഷെ ടൈകാൻ

text_fields
bookmark_border
ലോകത്തിലെ ഏറ്റവും നീണ്ട ഡ്രിഫ്​റ്റിങ്; റെക്കോർഡിട്ട്​ പോർഷെ ടൈകാൻ
cancel

ലോകത്തിൽ ഏറ്റവും കൂടുതൽ സമയം നീണ്ടുനിന്ന ഡ്രിഫ്​റ്റിങ് ​(വാഹനം തെന്നി നീങ്ങൽ) എന്ന റെക്കോർഡ്​ ഇനി പോർഷെ ടൈകാന്​ സ്വന്തം. വൈദ്യുത വാഹനങ്ങളുടെ കാര്യത്തിലാണ്​ ടൈകാൻ പുതിയ നാഴികക്കല്ല്​ പിന്നിട്ടത്​. ജർമ്മനിയിലെ ഹോക്കെനേം റേസ് സർക്യൂട്ടിലെ പോർഷെ എക്​സ്​പീരിയൻസ് സെൻററിലാണ്​ റെക്കോർഡ്​ പ്രകടനം നടന്നത്​. വൃത്താകൃതിയിലുള്ള 'വെറ്റ് സർക്കിൾ' സ്‌കിഡ് പാനിലാണ് ശ്രമം നടന്നത്. ഗിന്നസ്​ പ്രതിനിധികളും പ്രകടനം വിലയിരുത്താനെത്തിയിരുന്നു. ഒരു ഇലക്ട്രിക് കാറിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രിഫ്റ്റ്​ നടത്താൽ ടൈകാനായി. 42.171 കിലോമീറ്റർ ദൂരം ടൈകാൻ നനഞ്ഞ പ്രതലത്തിലൂടെ ഡ്രിഫ്​റ്റ്​ ചെയ്​ത്​ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.


പോർഷെ എക്​സ്​പീരിയൻസ് സെൻററി​െൻറ ചീഫ് ഇൻസ്ട്രക്​ടർ ഡെന്നിസ് റെറ്റെറയാണ്​ വാഹനം ഒാടിച്ചത്​. ടൈകാൻ ആർ‌ഡബ്ല്യുഡി മോഡലാണ്​ പ്രകടനത്തിന്​ ഉപയോഗിച്ചത്​. ഈ മോഡൽ നിലവിൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്​. 'സ്റ്റിയറിംഗ് ഉപയോഗിച്ച് ഡ്രിഫ്റ്റ് നിയന്ത്രിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇത് ആക്​സിലറേറ്റർ പെഡൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമമാണ്. ഒപ്പം സ്പിന്നിംഗ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു'-പ്രകടനശേഷം റെറ്റെറ പറഞ്ഞു. 55 മിനിറ്റും 210 ലാപുകളും പിന്നിടുന്നതായിരുന്നു റെക്കോർഡ്​ പ്രകടനം.

പോർഷെയുടെ ആദ്യ ഇ.വിയാണ് ടൈകാൻ​. കോവിഡ്​ മൂലം ടൈകാ​െൻറ ലോഞ്ചിങ്​ കമ്പനി മാറ്റിവച്ചിരിക്കുകയാണ്​. ഈ വർഷാവസാനത്തോടെ ഇന്ത്യയിലേക്ക് വാഹനം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. റിയർ-വീൽ-ഡ്രൈവ് പതിപ്പ് ഇന്ത്യയിലേക്ക് വരുമോ എന്നതിനെക്കുറിച്ച് നിലവിൽ സൂചനയൊന്നുമില്ല. 625 എച്ച്പി ടർബോയും 760 എച്ച്പി ടർബോ എസും വാഹനം വാഗ്​ദാനം ചെയ്യുന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilePorscheTaycanPorsche Taycanlongest drift
Next Story