Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപൊല്യൂഷൻ...

പൊല്യൂഷൻ സർട്ടിഫിക്കറ്റിൽ വ്യക്​തത വരുത്തി എം.വി.ഡി​; ഭാരത്​ സ്​റ്റേജുകൾ മാറു​േമ്പാൾ​ കാലാവധിയും മാറും

text_fields
bookmark_border
പൊല്യൂഷൻ സർട്ടിഫിക്കറ്റിൽ വ്യക്​തത വരുത്തി എം.വി.ഡി​; ഭാരത്​ സ്​റ്റേജുകൾ മാറു​േമ്പാൾ​ കാലാവധിയും മാറും
cancel

കുറേക്കാലമായി വാഹന ഉടമകളിൽ തുടരുന്ന ആശയക്കുഴപ്പങ്ങൾക്ക്​ മറുപടി നൽകി മോ​േട്ടാർ വാഹന വകുപ്പ്​. പൊല്യൂഷൻ സർട്ടിഫിക്കറ്റി​െൻറ കാലാവധി സംബന്ധിച്ചായിരുന്നു പ്രധാനമായും സംശയങ്ങൾ ഉയർന്നത്​. ചില പൊല്യൂഷൻ സർട്ടിഫിക്കറ്റുകൾക്ക്​ ആറ്​ മാസവും ചിലതിന്​ ഒരുവർഷവും കാലാവധി നൽകുന്നത്​ എന്താണെന്നായിരുന്നു ജനങ്ങളുടെ സംശയം.

ഭാരത്​ സ്​റ്റേജിലുള്ള വ്യത്യാസമാണ്​ സർട്ടിഫിക്കറ്റി​െൻറ കാലാവധി നിർണയിക്കുന്നതെന്ന്​ എം.വി.ഡി അധികൃതർ പറയുന്നു. ഭാരത്​ സ്​റ്റേജ്​ രണ്ട്​ മൂന്ന്​ വാഹനങ്ങൾക്ക്​ ആറ്​ മാസവും നാല്​ ആറ്​ വാഹനങ്ങൾക്ക്​ ഒരു വർഷവുമാണ്​ സർട്ടിഫിക്കറ്റ്​ കാലാവധി. വാഹനങ്ങൾക്ക്​ രജിസ്​റ്റർ ചെയ്​ത്​ ഒരുവർഷംവരെ ​പൊല്യുഷൻ സർട്ടിഫിക്കറ്റ്​ ആവശ്യമില്ല.

വൈദ്യുത വാഹനങ്ങൾക്ക്​ ഒരിക്കലും സർട്ടിഫിക്കറ്റ്​ എടുക്കേണ്ടതില്ലെന്നും എം.വി.ഡി അധികൃതർ ചൂണ്ടിക്കാട്ടുന്നു. സർട്ടിഫിക്കറ്റിന്​ ഇൗടാക്കേണ്ട നിരക്കുകൾ സംബന്ധിച്ചും വിശദീകരണം നൽകിയിട്ടുണ്ട്​. ഇൗ വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരണവും നൽകിയിട്ടുണ്ട്​. പോസ്​റ്റി​െൻറ പൂർണരൂപം.


Pollution Under Control Certificate (PUCC)

സർട്ടിഫിക്കറ്റുകളുടെ കാലാവധിയെ സംബന്ധിച്ചും നിരക്കുകളെ സംബന്ധിച്ചും പൊതുജനങ്ങളിൽ നിന്നും നിരവധി സംശയങ്ങൾ ലഭിച്ചിരുന്നു. പല വാഹനങ്ങൾക്കും പല കാലാവധി നൽകുന്നത് എന്തുകൊണ്ടാണെന്നും നിരക്കുകൾ എത്രയാണെന്നുമായിരുന്നു പ്രധാന സംശയങ്ങൾ.അത്തരം സംശയങ്ങളുടെ നിവാരണത്തിന് ഈ പോസ്റ്റ് പ്രയോജനപ്പെടുമെന്ന് കരുതുന്നു.

സർക്കാർ നിയോഗിച്ച സാങ്കേതിക കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം പുക പരിശോധനാ സർട്ടിഫിക്കറ്റ് (PUCC) ലഭിക്കുന്നതിന് നൽകേണ്ടതായ 14/11/2019 മുതൽ പ്രാബല്യത്തിലുള്ള നിരക്കുകൾ

ടു വീലർ - 80 രൂപ

ത്രീ വീലർ - 80 രൂപ (പെട്രോൾ), 90 രൂപ (ഡീസൽ )

ലൈറ്റ് വെഹിക്കിൾ - 100 രൂപ (പെട്രോൾ), 110 രൂപ (ഡീസൽ)

ഹെവി വെഹിക്കിൾ - 150 രൂപ

PUC സർട്ടിഫിക്കറ്റി​െൻറ സാധുത കാലവധി

BS II & III വാഹനങ്ങൾ - 6 മാസം

BS IV & VI വാഹനങ്ങൾ - 1 വർഷം

ഏത് വാഹനത്തിനും registration date മുതൽ ഒരു വർഷം വരെ PUCC ആവശ്യമില്ല - ഒരു വർഷത്തിനു ശേഷം നിശ്ചിത ഇടവേളകളിൽ PUCC എടുക്കേണ്ടതാണ്.

Electric വാഹനങ്ങൾക്ക് PUCC ബാധകമല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle departmentautomobilePollution Certificatebharath stagepucc
Next Story