Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Planning a bike for Diwali? Upcoming Royal Enfield launches worth waiting for
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightബൈക്ക്​ വാങ്ങാൻ...

ബൈക്ക്​ വാങ്ങാൻ ഉദ്ദേശമുണ്ടോ? എൻഫീൽഡി​െൻറ ദീപാവലി​ പദ്ധതികൾ ഇതാണ്​

text_fields
bookmark_border

നിങ്ങൾ ഒരു റോയൽ എൻഫീൽഡ്​ ആരാധകനാണോ​? ദീപാവലിക്ക് ഒരു ബൈക്​ വാങ്ങൽ ആസൂത്രണം ചെയ്യുന്നുണ്ടോ? എങ്കിൽ അൽപ്പം കാത്തിരിക്കുന്നത്​ നല്ലതാണ്​. ചില റോയൽ എൻഫീൽഡ് ലോഞ്ചുകൾ വരാനിരിക്കുന്നുണ്ടെന്നാണ്​ ലഭിക്കുന്ന വിവരം. പുതിയ തലമുറ ക്ലാസിക് 350 നുശേഷം, നിരവധി പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ റോയലിനുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന എൻഫീൽഡ് ബൈക്കുകൾ ഇവയാണ്​.


സ്ക്രാം 411

റോയൽ എൻഫീൽഡ് ഹിമാലയ​െൻറ കൂടുതൽ റോഡ് അധിഷ്​ഠിത പതിപ്പി​െൻറ നിർമാണത്തിലാണ്​ കമ്പനി. ഇതേ ബൈക്ക് മുമ്പും നിരവധി തവണ നിരത്തിൽ​ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വാഹനം ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ്​ സൂചന. വാഹനത്തി​െൻറ ചില ഡിസൈൻ ഫീച്ചറുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഹിമാലയ​െൻറ അതേ എഞ്ചിനും ഷാസിയും വാഹനത്തിൽ തുടരും. പക്ഷേ വ്യത്യസ്​തമായ വീലുകളും ഗ്രാഫിക്​സും നിറങ്ങളും സ്​ക്രാം 411ന്​ ഉണ്ടാകും.

650 ആനിവേഴ്​സറി പതിപ്പുകൾ

2021 റോയൽ എൻഫീൽഡി​െൻറ 120-ാം വാർഷികാ​േഘാഷ വേളകൂടിയാണ്​. അതി​െൻറ സ്​മരണയ്ക്കായി ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജിടി 650 മോട്ടോർസൈക്കിളുകൾക്കായി സ്​പെഷൽ എഡിഷൻ നിറങ്ങൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. പുതിയ മോഡലുകൾക്ക് നിലവിലുള്ള ബൈക്കുകളേക്കാൾ അൽപ്പം വില കൂടാനും സാധ്യതയുണ്ട്​.

റോയൽ എൻഫീൽഡ് ക്രൂസർ 650 (ഷോട്ട്ഗൺ)

റോയൽ എൻഫീൽഡ് ക്രൂസർ 650 (ഷോട്ട്ഗൺ) നിരവധിതവണ ഇന്ത്യൻ റോഡുകളിൽ ടെസ്​റ്റ്​ ഡ്രൈവ്​ നടത്തിയിട്ടുണ്ട്​. 650 സിസി പാരലൽ-ട്വിൻ ക്രൂസർ ബൈക്കുകളാണിത്​. ഷോട്ട്ഗൺ എന്ന പേര്​ കമ്പനി മുമ്പ് രജിസ്റ്റർ ചെയ്തിരുന്നതിനാൽ ബൈക്കിനെ അങ്ങിനെ വിളിക്കാനാണ്​ സധ്യത. ബൈക്ക്​ കാവാസാക്കി വൾക്കാൻ എസിന് എതിരാളിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldDiwalilaunchesnew bikes
News Summary - Upcoming Royal Enfield launches worth waiting for
Next Story