Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടർച്ചയായ നാലാം ദിവസവും ഇന്ധന വില കൂട്ടി

text_fields
bookmark_border
തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 111.15 രൂപ
Petrol, Diesel prices today: Fuel rates hiked for fourth day in a row
cancel

കൊച്ചി: തുടർച്ചയായ നാലാം ദിവസവും ഇന്ധന വില വർധിപ്പിച്ച്​ കമ്പനികൾ. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ്​ കൂട്ടിയത്​. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 111.15, ഡീസല്‍ 104.88 രൂപയുമാണ്​. കൊച്ചിയിൽ പെട്രോള്‍ വില 108.95, ഡീസല്‍ 102.80. കോഴിക്കോട് പെട്രോള്‍ 109.09, ഡീസല്‍ 102.94 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ വില. ഒരു മാസത്തിനിടെ പെട്രോളിന് 9 രൂപയും ഡീസലിന് 7 രൂപയുമാണ് വർധിപ്പിച്ചത്.


ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച്, ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 108.99 രൂപയാണ്. ഡീസൽ ലിറ്ററിന് 97.72 രൂപയായി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ, ഒരു ലിറ്റർ പെട്രോളിന്റെ വില 114.81 രൂപയാണ്. ഡീസൽ ലിറ്ററിന് 105.86 രൂപയായി. നാല് മെട്രോ നഗരങ്ങളിലും ഏറ്റവും കൂടുതൽ ഇന്ധന നിരക്ക് മുംബൈയിലാണ്.

മെയ് 29 ന് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന ആദ്യ മെട്രോ നഗരമായി മുംബൈ മാറിയിരുന്നു. ഒക്‌ടോബർ ഒമ്പതിന് മുംബൈയിൽ ഡീസൽ ലിറ്ററിന് 100 രൂപ കടന്നതോടെ ലീറ്ററിന് 100.29 രൂപയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Petrol, Diesel prices today: Fuel rates hiked for fourth day in a row
Next Story