Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ പെട്രോൾ വില 93.49; മറ്റ്​ മെട്രോ നഗരങ്ങളിലും കുതിപ്പ്​

text_fields
bookmark_border
Petrol Diesel Prices Hiked By Around 30 Paise
cancel

പെട്രോൾ, ഡീസൽ വിലകൾ 30 പൈസ വർധിപ്പിച്ചതോടെ രാജ്യത്ത്​ ഇന്ധനവില പുതിയ ഉയരങ്ങളിലെത്തി. മെട്രോ നഗരങ്ങളിൽ മുംബൈയിലാണ്​ പെ​ട്രോളിന്​ ഏറ്റവുംകൂടുതൽ വില രേഖപ്പെടുത്തിയത്​. 93.49 രൂപയാണ്​ രാജ്യത്തിന്‍റെ വാണിജ്യ തലസ്​ഥാനത്ത്​ പെട്രോളിന്‍റെ വില. ഡീസലിലും മുംബൈയിൽ റെക്കോർഡ്​ വിലയാണ്​-83.99. രാജ്യതലസ്​ഥാനത്തും ഇന്ധനവില കുതിക്കുകയാണ്​.


ഡൽഹിയിൽ പെട്രോളിന്​ ലിറ്ററിന് 86.95 രൂപയും ഡീസലിന് 77.13 രൂപയുമാണ്​ രേഖപ്പെടുത്തിയത്​. വെള്ളിയാഴ്ച ഇന്ത്യയിൽ ഇന്ധവില തുടർച്ചയായി രണ്ടാം ദിവസവും ഉയർന്നു. മറ്റ് മെട്രോ നഗരങ്ങളിലും ഇന്ധന നിരക്കിൽ സമാനമായ വിലക്കയറ്റം ഉണ്ടായി. കൊൽക്കത്തയിൽ പെട്രോളിന് ലിറ്ററിന് 88.30 രൂപയും ഡീസലിന് ലിറ്ററിന് 80.71 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 89.39 ഉും 82.33 രൂപയുമാണ്​.


ബംഗളൂരുവിൽ നിലവിൽ പെട്രോൾ വില ലിറ്ററിന് 89.85 ആണ്​. ഡീസലിന് ലിറ്ററിന് 81.76 രൂപ വരും. ഹൈദരാബാദിൽ പെട്രോളിന് ലിറ്ററിന് 90.42 രൂപയും ഡീസലിന് 84.14 രൂപയും രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story