Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലിറ്ററിന് 35...

ലിറ്ററിന് 35 കി.മീറ്ററിലധികം മൈലേജ്; മാരുതിയുടെ ഹൈബ്രിഡ് കാറുകൾ വരുന്നു

text_fields
bookmark_border
ലിറ്ററിന് 35 കി.മീറ്ററിലധികം മൈലേജ്; മാരുതിയുടെ ഹൈബ്രിഡ് കാറുകൾ വരുന്നു
cancel

ന്യൂഡൽഹി: കുറഞ്ഞ വിലയിൽ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി മാരുതി സുസുക്കി എത്തുന്നു. ലിറ്ററിന് 35 കിലോമീറ്ററിലധികം മൈലേജ് നൽകുന്ന നാല് മോഡലുകളാണ് കമ്പനി പ്രധാനമായും വിഭാവനം ചെയ്യുന്നത്. എഞ്ചിൻ നേരിട്ട് ചക്രങ്ങളെ കറക്കുന്നതിന് പകരം ജനറേറ്ററായി പ്രവർത്തിച്ച് ബാറ്ററി ചാർജ് ചെയ്യുകയും, ഇലക്ട്രിക് മോട്ടർ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന 'സീരീസ് ഹൈബ്രിഡ്' സംവിധാനമാണ് ഇതിലുള്ളത്. ഇത് സിറ്റി ട്രാഫിക്കിൽ കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കും.

ഫ്രോങ്ക്സ് ഹൈബ്രിഡ്

ഈ നിരയിൽ ആദ്യം പുറത്തിറങ്ങുന്നത് ഫ്രോങ്ക്സ് ഹൈബ്രിഡ് ആയിരിക്കും. ഇസഡ്12ഇ എഞ്ചിൻ ജനറേറ്ററായി ഉപയോഗിക്കുന്ന ഈ വാഹനം 90-110 ബി.എച്ച്.പി കരുത്ത് ഉൽപ്പാദിപ്പിക്കും. 35 മുതൽ 40 കി.മീ വരെ മൈലേജ് പ്രതീക്ഷിക്കുന്ന ഈ മോഡൽ 2026-ഓടെ വിപണിയിലെത്തും. അഡാസ് സംവിധാനവും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 11 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് മുംബൈയിലെ ഓൺറോഡ് വില കണക്കാക്കുന്നത്.

ബലേനോ ഹൈബ്രിഡ്

ഫ്രോങ്ക്സിന് പിന്നാലെ ഇതേ സാങ്കേതികവിദ്യയോടെ ബലേനോയുടെ അടുത്ത തലമുറ മോഡലും പുറത്തിറങ്ങും. 1.2 ലിറ്റർ എഞ്ചിൻ തന്നെയാകും ഇതിലും ഉപയോഗിക്കുക. 2027-ഓടെ വിപണിയിലെത്തുമെന്ന് കരുതുന്ന ഈ വാഹനത്തിന് 10 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയാകും വില.

സ്വിഫ്റ്റ് ഹൈബ്രിഡ്

നഗരങ്ങളിലെ ഉപയോഗത്തിന് മുൻഗണന നൽകുന്ന സ്വിഫ്റ്റ് ഹൈബ്രിഡ് 2027-ന് ശേഷം വിപണിയിലെത്തും. സൺറൂഫ്, അഡാസ് തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഇതിലുണ്ടാകും. ഒമ്പത് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാകും വില പ്രതീക്ഷിക്കുന്നത്.

ബ്രെസ ഹൈബ്രിഡ്

മാരുതിയുടെ ജനപ്രിയ എസ്‌.യു.വിയായ ബ്രെസ 2028-29 കാലയളവിൽ ഹൈബ്രിഡ് കരുത്തിൽ പുറത്തിറങ്ങും. നിലവിലെ 1.5 ലിറ്റർ എഞ്ചിന് പകരം ഗ്രാൻഡ് വിറ്റാരയിലേതു പോലുള്ള വലിയ ഹൈബ്രിഡ് സംവിധാനമോ പുതിയ പവർട്രെയിനോ ഇതിൽ ഉപയോഗിച്ചേക്കാം. 13.5 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാകും ഇതിന്റെ ഓൺറോഡ് വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marutiHybridNew Car
News Summary - Over 35 km/l Mileage: Maruti’s New Hybrid Cars are Coming
Next Story