Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightരജിസ്​ട്രേഷൻ ലക്ഷം...

രജിസ്​ട്രേഷൻ ലക്ഷം പിന്നിട്ടു; ​കേരളത്തിൽ വൈദ്യുതി വേഗത്തിൽ ഇ-വാഹനങ്ങൾ

text_fields
bookmark_border
രജിസ്​ട്രേഷൻ ലക്ഷം പിന്നിട്ടു; ​കേരളത്തിൽ വൈദ്യുതി വേഗത്തിൽ ഇ-വാഹനങ്ങൾ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഇ​ല​ക്​​​ട്രോ​ണി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ഒ​രു ല​ക്ഷം പി​ന്നി​ട്ടു. ‘ല​ക്ഷം തി​ക​ച്ച’ വാ​ഹ​ന ഉ​ട​മ​യെ ആ​ദ​രി​ച്ചും നേ​ട്ടം ആ​ഘോ​ഷ​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. ഇ​തി​നാ​യി വ്യാ​ഴാ​ഴ്ച മ​ന്ത്രി​മാ​ര​ട​ക്കം പ​​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട്​ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യി കി​ര​ൺ ആ​ണ്​ ല​ക്ഷം നേ​ട്ട​ത്തി​ന്​ ഉ​ട​മ. 2022-ല്‍ 39,588 ​ഇ-​വാ​ഹ​ന​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ 35,072 ഇ-​വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലെ​ത്തി. ഇ​തി​ല്‍ കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ്, 29,634. കാ​റു​ക​ള്‍ ഉ​ള്‍പ്പെ​ടെ 5437 എ​ണ്ണം മ​റ്റു വാ​ഹ​ന​ങ്ങ​ളും.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച13.66 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ സം​സ്ഥാ​ന​ത്തെ ഇ​ല​ക്​​ട്രി​ക്​ ഇ​രു​ച​ക്ര വാ​ഹ​ന വി​പ​ണി​ക്കു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 6.28 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​തു​വ​രെ പെ​​ട്രോ​ൾ ക​ഴി​ഞ്ഞാ​ൽ വി​ൽ​പ​ന​യി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക്​ പോ​വു​ക​യും ഇ-​വാ​ഹ​ന​ങ്ങ​ൾ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്ന​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ കീ​ഴി​ൽ നി​ല​വി​ൽ 50 ഇ-​ബ​സു​ക​ൾ ഓ​ടു​ന്നു​ണ്ട്. സ്മാ​ർ​ട്ട്​ സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ങ്ങു​ന്ന 113 ഇ-​ബ​സു​ക​ളി​ൽ 60 എ​ണ്ണം ഈ ​മാ​സം 26ന്​ ​നി​ര​ത്തി​ലെ​ത്തും

. 70 ഇ-​കാ​റു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ വ​ക സ​ബ്​​സി​ഡി​യും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ന്ധ​ന വി​ല​യി​ലെ വ​ർ​ധ​ന​യു​മെ​ല്ലാ​മാ​ണ്​​ ഇ-​വാ​ഹ​ന മേ​ഖ​ല​ക്ക്​ വൈ​ദ്യു​ത​വേ​ഗം പ​ക​രു​ന്ന​ത്.

ഇ- ​ഓ​ട്ടോ​ക​ൾ വാ​ങ്ങാ​ൻ 30,000 രൂ​പ സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​നു പു​റ​മേ, ഡീ​സ​ൽ ഓ​ട്ടോ​ക​ൾ ബാ​റ്റ​റി​യും മോ​ട്ടോ​റും ഘ​ടി​പ്പി​ച്ച് ഇ- ​വാ​ഹ​നം ആ​ക്കാ​ൻ 15,000 രൂ​പ വേ​റെ​യും സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ന്നു​ണ്ട്. 2018ൽ​ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ-​വാ​ഹ​ന ന​യ​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ​ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​ത വാ​ഹ​ന മേ​ഖ​ല​ക​ൾ (ഇ.​വി സോ​ണു​ക​ൾ) സ്ഥാ​പി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഇ​ല​ക്ട്രി​ക് വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യെ​ങ്കി​ലും അ​തി​ന് ആ​നു​പാ​തി​ക​മാ​യ ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന​താ​ണ്​ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വൈ​ദ്യു​ത തൂ​ണു​ക​ളി​ൽ ചാ​ർ​ജ​ർ സം​വി​ധാ​നം ഒ​രു​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് കെ.​എ​സ്.​ഇ.​ബി. മോ​ട്ടോ​ര്‍വാ​ഹ​ന​വ​കു​പ്പി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്താ​കെ 1.67 കോ​ടി വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 1.09 കോ​ടി​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto NewsEVKerala NewsElectronic VehicleRegistrations
News Summary - One Hundred Thousand Electronic Vehicle Registrations in kerala
Next Story