വൻ സർപ്രൈസുമായി ഒല; പുതിയ എസ്1 പ്രൊ സ്പോർട് ഉടൻ നിരത്തുകളിൽ
text_fieldsഒല എസ് 1 പ്രൊ സ്പോർട്സ്
ബംഗളൂരു: ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ പ്രമുഖ നിർമാതാക്കളായ ഒല ഇലക്ട്രിക് വിപണി തിരിച്ചു പിടിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി പുതിയ എസ്1 പ്രൊ സ്പോർട് മോഡൽ ഉടൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 1.50 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാകും പുതിയ എസ്1 പ്രൊ സ്‌പോർട് നിരത്തുകളിൽ എത്തുന്നത്. ഏറ്റവും പുതിയ 4680 സെൽ ടൈപ്പ് ബാറ്ററി സ്കൂട്ടറിന് വേഗത്തിലുള്ള ചാർജിങ് വാഗ്‌ദാനം ചെയ്യുന്നതോടൊപ്പം കുറഞ്ഞ ചെലവിൽ കൂടുതൽ റേഞ്ചും നൽകും.
പഴയ എസ്1 പ്രൊ മോഡലിൽ നിന്നും ഏറെ വ്യത്യസ്തമായ ഡിസൈനിലാണ് എസ്1 പ്രൊ സ്‌പോർട് വിപണിയിലെത്തുന്നത്. ഒല റീ ഡിസൈൻ ചെയ്ത പുതിയ ലോഗോ സ്കൂട്ടറിന് മുൻവശത്തായി കമ്പനി നൽകിയിട്ടുണ്ട്. വാഹനം കൂട്ടിയിടിക്കുന്നത് തിരിച്ചറിയാൻ വേണ്ടി മുൻവശത്തായി ഒരു കാമറയും ADAS ഫീച്ചറും ഓല സ്‌പോർട് മോഡലിന് നൽകിയിട്ടുണ്ട്. ഒല ഇലക്ട്രികിന്റെ ആപ്ലികേഷനായ മൂവ് ഒ.എസിന്റെ ഏറ്റവും അപ്ഡേറ്റ് വേർഷനായ 6ഉം സ്പോർട്സ് മോഡലിന്റെ പ്രത്യേകതയാണ്.
14 ഇഞ്ച് ടയറുകളാണ് എസ്1 പ്രൊ സ്പോർട്നെ ചലിപ്പിക്കുന്നത്. 5.2 kWh ബാറ്ററി പാക്കിൽ 4680 സെല്ലുകളാണ് ഒല ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ബാറ്ററി പാക്കിലുള്ള ഇലക്ട്രിക് മോട്ടോർ പരമാവധി 16 kW കരുത്തും 71 എൻ.എം പീക്ക് ടോർക്കും ഉത്പാതിപ്പിക്കും. 0 മുതൽ 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ 2 സെക്കൻഡ് മാത്രം എടുക്കുന്ന എസ്1 പ്രൊ സ്പോർട്സിന്റെ പരമാവധി വേഗത 152 kmph ആണ്. ഐ.ഡി.സി റേഞ്ച് അനുസരിച്ച് ഒറ്റചാർജിൽ 320 കിലോമീറ്റർ സഞ്ചരിക്കാൻ എസ്1 പ്രൊ സ്പോർട്സ് മോഡലിന് സാധിക്കുമെന്ന് ഒല ഇലക്ട്രിക് അവകാശപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

