ഒറ്റ ചാർജിൽ ബംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്താം..!; കുറഞ്ഞ വിലയിൽ കിടിലൻ റേഞ്ചുമായി ഒല ജെൻ-3 പുറത്തിറക്കി
text_fieldsബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒല ജെൻ 3 സ്കൂട്ടറുകൾ പുറത്തിറക്കി.
ഉയർന്ന റേഞ്ചിൽ കിടിലൻ ഫീച്ചറുകളുമായി S1 എക്സ്, S1 എക്സ് പ്ലസ്, S1 പ്രൊ, S1 പ്രൊ പ്ലസ് എന്നീ നാല് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 79,999 രൂപ മുതൽ 1.69 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.
ജെൻ 3യിലെ ഫ്ലാഗ്ഷിപ്പ് മോഡലായ S1 പ്രോ പ്ലസിന് 320 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റു വേരിയന്റുകൾക്ക് 242 കിലോ മീറ്റർ റേഞ്ച് ലഭിക്കും.
സ്കൂട്ടറുകളെല്ലാം മിഡ് ഡ്രൈവ് മോട്ടോറിലേക്ക് മാറിയെന്നതാണ് ജെൻ 3 പ്ലാറ്റ്ഫോമിൽ വരുത്തിയ പ്രധാന മാറ്റങ്ങളിലൊന്ന്.
ബ്രാൻഡ് ബ്രേക്ക് ബൈ വയർ സാങ്കേതികവിദ്യയും ഒരു സിംഗിൾ ഇന്റഗ്രേറ്റഡ് ബോർഡും പുതിയ മോഡലിലുണ്ട്. ഒലയുടെ പുതിയ ഓപ്പറേറ്റിംഗ് സോഫ്‌റ്റ്‌വെയർ MoveOS 5 ചേരുന്നതോടെ സംഭവം ഹൈടെക്കാകും.
സ്‌മാർട്ട് വാച്ച് അല്ലെങ്കിൽ സ്‌മാർട്ട്‌ഫോൺ ഫോൺ പോലുള്ള വ്യക്തിഗത ഉപകരണങ്ങളിലൂടെ സ്‌കൂട്ടർ ലോക്ക് ചെയ്യാനും അപകടമുണ്ടായാൽ അവരുടെ അടിയന്തര കോൺടാക്‌റ്റിനെ അറിയിക്കാനും റോഡ് യാത്രകൾക്കായി മാപ്പിലെ എല്ലാ ചാർജറുകളുടെയും സ്ഥാനം നൽകാനും ഈ ഒഎസ് റൈഡർമാരെ പ്രാപ്‌തമാക്കും.
മൂന്നാം തലമുറയിലെ ഏറ്റവും താങ്ങാവുന്ന വിലയിലെത്തുന്നതാണ് S1 എക്സ്. 2 കിലോവാട്ട് (79,999 രൂപ), 3 കിലോവാട്ട് (89,999 രൂപ), 4 കിലോവാട്ട് (രൂപ 99,999) എന്നിങ്ങനെ മൂന്ന് ബാറ്ററി വേരിയൻ്റുകളിൽ ഇത് ലഭ്യമാകുക. ജെൻ - 3 S1 എക്സ് ഹബ്-മൌണ്ടഡ് മോട്ടോറിൽ നിന്ന് മാറി S1 പ്രോ പോലെ തന്നെ ഒരു മിഡ് ഡ്രൈവ് മോട്ടോറിലാണ് വരിക. ഡ്രം ബ്രേക്കുകൾ ഉപയോഗിച്ചിരുന്ന ജെൻ 2 മോഡലിൽ നിന്ന് വ്യത്യസ്തമായി, ജെൻ 3 സ്കൂട്ടറിൽ മുന്നിൽ ഒരു ഡിസ്ക് ബ്രേക്ക് ഉപയോഗിക്കുന്നു.
ബേസ് വേരിയന്റാണെങ്കിലും ബ്രേക്ക്-ബൈ-വയർ, എം.സി.യു ഉള്ള ഇന്റഗ്രേറ്റഡ് മിഡ്-മൗണ്ടഡ് മോട്ടോർ, നീളമുള്ള സീറ്റ്, പുതിയ സ്പോർട്ടി ഡീക്കൽ, ചെയിൻ ഡ്രൈവ്, കളർ എൽ.സി.ഡി ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളാൽ വാഹനം സമ്പന്നമാണ്. 2 കിലോവാട്ട് (79,999 രൂപ), 3 കിലോവാട്ട് (89,999 രൂപ), 4 കിലോവാട്ട് (രൂപ 99,999) എന്നിങ്ങനെ മൂന്ന് ബാറ്ററി വേരിയൻ്റുകളിൽ ഇത് ലഭ്യമാകുക.
സിംഗിൾ ചാർജിൽ 242 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിവുള്ള ഇതിന് വെറും 3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
സീരീസിലെ രണ്ടാമനായ S1 എക്സ് പ്ലസിന് 11 കിലോവാട്ട് പവർ ഉത്പാദിപ്പിക്കാനാവുന്ന ഇലക്ട്രിക് മോട്ടോറാണ്. ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ഫുൾ ചാർജിൽ 242 കിലോമീറ്റർ റേഞ്ച്, 125 കിലോമീറ്റർ പരമാവധി വേഗത, 2.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കൽ എന്നിവയും ഇതിന് ലഭിക്കുന്നു.
ഓല S1 പ്രോയുടെ പുതിയ ജെൻ 3 മോഡലിന് റിം ഡീക്കലുകൾ, ഡൈ-കാസ്റ്റ് അലുമിനിയം ഗ്രാബ് ഹാൻഡിൽ, പുതിയ കളർ ഓപ്ഷനുകൾ എന്നിവയെല്ലാമാണ് ലഭിക്കുക. മൂന്ന് കിലോവാട്ട്, നാല് കിലോവാട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇത് വാഗ്ദാനം ചെയ്യും. ഇതിന്റെ ഇലക്ട്രിക് മോട്ടോർ ഉത്പാദിപ്പിക്കുന്ന പീക്ക് പവർ 11 കിലോവാട്ട് ആയിരിക്കും. കൂടാതെ ഇതിന് മണിക്കൂറിൽ 125 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.
ഒറ്റ ചാർജിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന് 242 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുക. 0-40 കിലോമീറ്റർ വേഗത 2.7 സെക്കൻഡ് ആണ്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ പുതിയ ജെൻ 3 S1 പ്രോയുടെ മൂന്ന് കിലോവാട്ട് വേരിയന്റിന് 1,14,999 രൂപയും നാല് കിലോവാട്ട് മോഡലിന് 1,34,999 രൂപയുമാണ് എക്സ്ഷോറൂം വില.
ഫ്ലാഗ്ഷിപ്പ് മോഡലായ S1 പ്രോ പ്ലസ് എന്നൊരു മോഡലും അവതരിപ്പിച്ചു. ഏറ്റവും ശക്തമായ 13 കിലോവാട്ട് പവറുള്ള ഇലക്ട്രിക് മോട്ടോറുമായാണ് ഇനി വരുന്നത്. ഒപ്പം ഡ്യുവൽ-ചാനൽ എബിഎസ് സപ്പോർട്ടും ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യയും ഇതിനുണ്ട്.
5.3 കിലോവാട്ട്, നാല് കിലോവാട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. കൂടുതൽ വിലയേറിയ 5.3 കിലോവാട്ട് വേരിയന്റ് 320 കിലോമീറ്റർ റേഞ്ചാണ് ഒറ്റ ചാർജിൽ തരുന്നത്. 2.1 സെക്കൻഡിനുള്ളിൽ 141 കിലോമീറ്റർ വേഗതയും 0-40 കിലോമീറ്റർ വേഗതയും കൈവരിക്കും. 5.3 കിലോവാട്ട് വേരിയന്റിന്റെ വില 1,69,999 രൂപയാണ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

