Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജൂലൈയിൽ വില...

ജൂലൈയിൽ വില പ്രഖ്യാപിക്കുമെന്ന്​ ഒാല; ഹൈപ്പർ ചാർജറുകൾ സ്​ഥാപിച്ചു തുടങ്ങി

text_fields
bookmark_border
Ola electric scooters launch inches near. Should rivals be
cancel

മുംബൈ ആസ്ഥാനമായുള്ള മൊബിലിറ്റി കമ്പനിയായ ഓലയുടെ വൈദ്യുത സ്​കൂട്ടറുകൾ ഉടൻ വിപണിയിലെത്തും. ജൂലൈയിൽ ആദ്യ ഇ.വി സ്​കൂട്ടറി​െൻറ വില പ്രഖ്യാപിക്കുമെന്ന്​ കമ്പനി അധികൃതർ അറിയിച്ചു. വാഹനം പുറത്തിറക്കുന്നതിന്​ മുന്നോടിയായി ഹൈപ്പർ ചാർജർ ശൃഖല സ്​ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്​. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾ കേന്ദ്രീകരിച്ചാണ്​ ചാർജിങ്​ സംവിധാനം വരുന്നത്​. 400 നഗരങ്ങളിൽ ഒരു ലക്ഷം ഫാസ്​റ്റ്​ ചാർജിങ്​ കേന്ദ്രങ്ങളാണ്​ ഒാല ലക്ഷ്യമിടുന്നത്​.


ലോകത്തിലെ ഏറ്റവും വലിയ സ്​കൂട്ടർ നിർമാണ ഫാക്​ടറി ഒാല തമിഴ്​നാട്ടിൽ ആരംഭിച്ചിട്ടുണ്ട്​. 500 ഏക്കർ സ്ഥലത്തവണ്​ മെഗാ ഫാക്ടറി സ്ഥാപിച്ചത്​. 2020 ഡിസംബറിൽ തമിഴ്‌നാട് സർക്കാരുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. 2,400 കോടി രൂപയാണ്​ ആദ്യഘട്ടത്തിൽ കമ്പനി നിക്ഷേപിക്കുന്നത്​. നിർമാണം പൂർത്തിയായ ഫാക്​ടറിക്ക്​ പ്രതിവർഷം 20 ലക്ഷം യൂനിറ്റ് ശേഷി ഉണ്ടായിരിക്കും. 'ജൂണിൽ ഫാക്​ടറി പ്രവർത്തനശേഷി കൈവരിക്കും. 2 ദശലക്ഷം യൂനിറ്റുകൾ നിർമ്മിക്കാനുള്ള ശേഷി ഫാക്​ടറിക്ക്​ ഉണ്ടാകും. അടുത്ത 12 മാസത്തിനുള്ളിൽ പൂർണ്ണമായും നിർമാണം ആരംഭിക്കും. ജൂണിൽ ഫാക്ടറി പൂർത്തിയായാൽ ജൂലൈയിൽ വിൽപ്പന ആരംഭിക്കും'-ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു.


'ഇലക്ട്രിക് വാഹനങ്ങൾ ജനപ്രിയമാക്കുന്നതിന് ശക്തമായ ചാർജിങ്​ ശൃംഖല ആവശ്യമാണ്. ഇന്ന്, നമ്മുടെ രാജ്യത്തെ പ്രധാന ഇൻഫ്രാസ്ട്രക്​ചർ വിടവുകളിലൊന്നാണ് ചാർജിങ്​ നെറ്റ്​വർക്ക്. ഒാലയുടേത്​ ഇരുചക്ര വാഹനങ്ങളുടെ ഏറ്റവും വലിയ ഫാസ്​റ്റ്​ ചാർജിങ്​ നെറ്റ്‌വർക്കായിരിക്കും. 400 നഗരങ്ങളിലും പട്ടണങ്ങളിലുമായി 1,00,000 ചാർജിങ്​ പോയിൻറുകൾ ഞങ്ങൾ നിർമ്മിക്കും'-അദ്ദേഹം പറഞ്ഞു. ഓലയുടെ പുതിയ ഇലക്ട്രിക് സ്​കൂട്ടറിനും അടുത്തിടെ പുതുക്കിയ ഫെയിം 2 സബ്​സിഡി ബാധകമായിരിക്കും. അതിനാൽ ലക്ഷത്തിനും താഴെയായിരിക്കും ഒാല ഇവി കളുടെ വിലയെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.


ഇന്ത്യയിൽ മാത്രമല്ല യൂറോപ്പ്, യു.കെ, ലാറ്റിൻ അമേരിക്ക, ഏഷ്യ പസഫിക്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ അന്താരാഷ്​ട്ര വിപണികളിലേക്ക്​ വാഹനം കയറ്റുമതി ചെയ്യാനും ഒാലക്ക്​ പദ്ധതിയുണ്ട്​. ആദ്യഘട്ടത്തിൽ പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്​ കണക്കുകൂട്ടൽ. 5000 ലധികം റോബോട്ടുകളും ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങളും ഉപയോഗിച്ചാവും ഫാക്ടറി പ്രവർത്തിക്കുക. ഓല കഴിഞ്ഞ വർഷം ആംസ്റ്റർഡാം ആസ്ഥാനമായുള്ള എറ്റെർഗോ സ്‌കൂട്ടർ കമ്പനി സ്വന്തമാക്കിയിരുന്നു. എറ്റെർഗോ വികസിപ്പിച്ച മോഡലിനെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കുക. മികച്ച ഡിസൈൻ, നീക്കംചെയ്യാവുന്ന ബാറ്ററി, ഉയർന്ന പ്രകടനം, മൈലേജ്​ എന്നിവ ഇ-സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു.


ഒാല പാസഞ്ചർ വെഹിക്കിൾ

വൈദ്യുത ഇരുചക്ര വാഹനങ്ങളോടൊപ്പം ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ (പി.വി) വിഭാഗത്തിലേക്ക് പ്രവേശിക്കാനും​ ഓലക്ക്​ പദ്ധതിയുണ്ട്​​. നഗരത്തിനുവേണ്ടിയുള്ള ചെറുതും പ്രായോഗികവുമായ വാഹനമായിരിക്കും ഒാല പുറത്തിറക്കുകയെന്നാണ്​ പ്രാഥമിക സൂചന. തദ്ദേശീയമായിട്ടായിരിക്കും വാഹനം വികസിപ്പിക്കുക. ഇലക്ട്രിക് കാർ ഡിവിഷനായി ബംഗളൂരുവിൽ ആഗോള ഡിസൈൻ സെൻറർ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കളിമൺ മോഡലിങിനും സി‌എം‌എഫ് (നിറം, മെറ്റീരിയലുകൾ, ഫിനിഷ്) ലാബ് എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും. ഇലക്ട്രിക് പിവി പ്രോജക്റ്റിനായി ഓല ഇതിനകം ടാറ്റയിൽ നിന്നുള്ള ഡിസൈനർമാരെ റാഞ്ചിയിട്ടുണ്ട്​.


ഒാലയുടെ ചരിത്രം

ഇലക്​ട്രിക്​ വാഹനവിപണിയിലെ ഒാലയുടെ പരീക്ഷണങ്ങൾ ഏറെ കാലങ്ങൾക്കുമുമ്പുതന്നെ തുടങ്ങിയിരുന്നു. 2017-18 ൽ, ടാറ്റ നാനോയുടെ ബാറ്ററി ഇലക്ട്രിക് പതിപ്പായ ജയം നിയോയുടെ പരിമിതമായ എണ്ണം യൂനിറ്റുകൾ കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവ്സ് നിർമിച്ചിരുന്നു. ആ പദ്ധതിയിൽ ഒാലയും പങ്കാളികളായിരുന്നു. തങ്ങളുടെ ടാക്​സി സർവീസിലേക്ക്​ ഇ.വികൾ എത്തിക്കുകയായിരുന്നു അന്ന്​ ഒാലയുടെ താൽപ്പര്യം. വൈദ്യുതീകരിച്ച നാനോക്കായുള്ള പദ്ധതികൾ ഉപേക്ഷിച്ചതോടെ ഈ നീക്കം ഫലവത്തായില്ല. ചില നഗരങ്ങളിൽ മഹീന്ദ്രയുടെ ഇ 2O ഇ.വിലും ഓല ഉപയോഗിച്ചിരുന്നു. ഒാലയുടെ പുതിയ ഇലക്ട്രിക് കാറുകൾ രണ്ടുതരത്തിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. സ്വകാര്യ ഉപയോഗത്തിനും ടാക്​സികൾക്കുമായിരിക്കും അത്​.

Show Full Article
TAGS:Ola Electric Electric Scooter ola ev 
Next Story