Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇ.വികളിൽ പുതിയ...

ഇ.വികളിൽ പുതിയ താ​രോദയം; 250 കിലോമീറ്റർ റേഞ്ചുമായി ഒകായ ഫ്രീഡം, ഇന്ത്യയിലെ ഏറ്റവും മികച്ചത്​

text_fields
bookmark_border
Okaya launches Freedum electric scooter with 250 km range highest
cancel

ഇ.വികളിലെ പുതിയ താ​രമായി ഒകായ ഫ്രീഡം. ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ചാണ്​ ഒകായ ഫ്രീഡം അവകാശപ്പെടുന്നത്​. പേപ്പറിലെ കണക്ക്​ നിരത്തിലും ലഭിച്ചാൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന റേഞ്ചുള്ള ഇ.വി സ്​കൂട്ടർ ഫ്രീഡം ആയിരിക്കും. വിലയിലും വലിയ വിപ്ലവമാണ്​ ഒകായ സൃഷ്​ടിക്കുന്നത്​. അടിസ്ഥാന വേരിയൻറിന് 69,900 രൂപയാണ്​ എക്സ്ഷോറൂം വില. പക്ഷേ ഇതിന് 250 കിലോമീറ്റർ പരിധി ലഭിക്കുന്നില്ല. 250 കിലോമീറ്റർ പരിധി നേടണമെങ്കിൽ ഉയർന്ന വേരിയൻറ്​ വാങ്ങണം.

മൊത്തം നാല് വകഭേദങ്ങളും 12 കളർ ഓപ്ഷനുകളുമാണ്​ വാഹനത്തിന്​ ഉണ്ടാവുക. ഹിമാചൽ പ്രദേശിലെ ബഡ്ഡിയിൽ സ്ഥിതി ചെയ്യുന്ന പുതിയ പ്ലാൻറിലാണ്​ ഒകായ ഫ്രീഡം നിർമിക്കുന്നത്​. നിലവിൽ ഒകായയുടെ വാഹനനിരയിൽ മൂന്ന് ഇലക്ട്രിക് സ്​കൂട്ടറുകൾ ഉണ്ട്. ഫ്രീഡത്തിനെക്കൂടാതെ അവിയോൺ ​െഎ.ക്യൂ സീരീസ്​, ക്ലാസിക് ഐക്യു സീരീസ്​ എന്നിവയാണ്​ മറ്റുള്ളവ. ലെഡ്-ആസിഡ് ബാറ്ററികളോ ലിഥിയം അയൺ ബാറ്ററികളോ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഫ്രീഡം ലഭിക്കും.

വിവധതരം ബാറ്ററികളിലും മോ​േട്ടാറുകളിലും ഒകായ ഇ.വികൾ ലഭ്യമാണ്​. 250 വാട്ട് ബിഎൽഡിസി ഹബ് മോട്ടോറാണ് ഒകായ ചില മോഡലുകളിൽ ഉപയോഗിക്കുന്നത്​. ഫ്രീഡത്തിന് 25 കിലോമീറ്റർ വേഗത നൽകാൻ ഈ മോട്ടോറിന് കഴിയും. ഇൗ സ്​കൂട്ടറിന് 70-80 കിലോമീറ്റർ റൈഡിങ്​ റേഞ്ചും ലഭിക്കും. ഒരു ഹൈ സ്​പീഡ് വേരിയൻറും 250 കിലോമീറ്റർ റേഞ്ചുള്ള വേരിയൻറും ഫ്രീഡത്തിനുണ്ടാകും. 48 വോൾട്ട് 30 എ.എച്ച്​ ലിഥിയം അയൺ ബാറ്ററി പതിപ്പ് പൂർണ്ണമായി ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ എടുക്കും. മറുവശത്ത് ലെഡ് ആസിഡ് ബാറ്ററി പതിപ്പ് ചാർജ്​ ചെയ്യാൻ 8 മുതൽ 10 മണിക്കൂർ വരെ എടുക്കും.


ഫ്രീഡത്തിൽ നിരവധി ആധുനിക സംവിധാനങ്ങളും നലകിയിട്ടുണ്ട്​. ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, പാർക്കിങ്​ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ പുറത്തുകടക്കുന്നതിനുള്ള റിവേഴ്​സ്​ മോഡ്, റീജനറേറ്റീവ് ബ്രേക്കിങ്​, വീൽ ലോക്​, ആൻറി-തെഫ്റ്റ് അലാറം, എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും വാഹനത്തിലുണ്ട്​. ബ്രേക്കിങ്​ ചുമതലകൾക്കായി മുൻവശത്ത് ഒരു ഡിസ്​കും പിന്നിൽ ഒരു ഡ്രമ്മും നൽകിയിട്ടുണ്ട്​. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്.

14 പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒകായ ലക്ഷ്യമിടുന്നതാണ്​ കമ്പനി അധികൃതർ പറയുന്നു. പുതിയ ബി.ടു.ബി വാഹനങ്ങളും അതിവേഗ മോട്ടോർസൈക്കിളും ഇതിൽ ഉണ്ടാകും. ഒകായയ്ക്ക് ഇതിനകം രാജ്യത്തുടനീളം 120 ഡീലർഷിപ്പുകളുണ്ട്. 800 എണ്ണം കൂടി തുടങ്ങാൻ അവർ പദ്ധതിയിടുന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highestelectric scooterrangeOkayaFreedum
News Summary - Okaya launches Freedum electric scooter with 250 km range, highest in India
Next Story