Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right585 സി.സി...

585 സി.സി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എൻജിൻ കരുത്തിൽ നോർട്ടൺ വിപ്ലവം ഇന്ത്യയിലേക്ക്; അത്യാധുനിക അറ്റ്ലസ്, അറ്റ്ലസ് ജിടി ബൈക്കുകളുടെ വിവരങ്ങൾ പുറത്തുവിട്ടു!

text_fields
bookmark_border
585 സി.സി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എൻജിൻ കരുത്തിൽ നോർട്ടൺ വിപ്ലവം ഇന്ത്യയിലേക്ക്; അത്യാധുനിക അറ്റ്ലസ്, അറ്റ്ലസ് ജിടി ബൈക്കുകളുടെ വിവരങ്ങൾ പുറത്തുവിട്ടു!
cancel

പ്രമുഖ ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ നോർട്ടൺ (Norton Motorcycles), തങ്ങളുടെ ഏറ്റവും പുതിയ അറ്റ്ലസ് (Atlas), അറ്റ്ലസ് ജിടി (Atlas GT) ബൈക്കുകളുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടു. ടി.വി.എസ് മോട്ടോർ കമ്പനിയുടെ (TVS Motor Company) തമിഴ്‌നാട്ടിലെ ഹൊസൂർ പ്ലാന്റിൽ വെച്ചായിരിക്കും നോർട്ടൺ ബൈക്കുകൾ പ്രാദേശികമായി നിർമിക്കുക. ഇത് വിപണിയിൽ താങ്ങാവുന്ന വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ നോർട്ടനെ സഹായിക്കും.

ഒറ്റ പ്ലാറ്റ്ഫോമിൽ വ്യത്യസ്ത ഫീച്ചറുകളോടെയാണ് ബൈക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓഫ്-റോഡ്, അഡ്വഞ്ചർ യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി 19 ഇഞ്ച് ഫ്രണ്ട് വീലും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും 180 എം.എം ലോങ്ങ്-ട്രാവൽ സസ്‌പെൻഷനുമായാണ് 'അറ്റ്ലസ്' എത്തുന്നത്. എന്നാൽ ഹൈവേ യാത്രകൾക്കും സ്പോർട്സ് ടൂറിങ്ങിനും അനുയോജ്യമായ 'അറ്റ്ലസ് ജിടി' മോഡലിന് 17 ഇഞ്ച് വീലുകളും 140 എം.എം ഷോർട്ട്-ട്രാവൽ സസ്‌പെൻഷനുമാണുള്ളത്.

കരുത്തുറ്റ പുത്തൻ എഞ്ചിൻ

585 സി.സി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് ഇരു ബൈക്കുകൾക്കും കരുത്തേകുന്നത്. 270 ഡിഗ്രി ക്രാങ്ക്‌ഷാഫ്റ്റ് കോൺഫിഗറേഷനുള്ള ഈ എഞ്ചിൻ 9,300 ആർ.പി.എമ്മിൽ 69 ബി.എച്ച്.പി കരുത്തും 7,500 ആർ.പി.എമ്മിൽ 57.5 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. മികച്ച റൈഡിങ് അനുഭവം നൽകുന്നതിനായി സ്ലിപ്പർ ക്ലച്ചും ഇരുവശങ്ങളിലേക്കും പ്രവർത്തിക്കുന്ന ക്വിക്ക്-ഷിഫ്റ്ററും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഭാരം കുറഞ്ഞ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. അറ്റ്ലസിന് 188 കിലോഗ്രാമും അറ്റ്ലസ് അപെക്സ് (Atlas Apex) വകഭേദത്തിന് 192 കിലോഗ്രാമും മാത്രമാണ് ഭാരം.

അഡ്വാൻസ്ഡ് ഫീച്ചറുകളും സുരക്ഷയും

രണ്ട് ബൈക്കുകളിലും പൂർണ്ണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന പ്രീമിയം കെ.വൈ.ബി (KYB) സസ്‌പെൻഷനാണുള്ളത്. മികച്ച ബ്രെക്കിങ്ങിനായി മുൻവശത്ത് ഡ്യുവൽ 310 എം.എം ഡിസ്കുകളും പിന്നിൽ 270 എം.എം ഡിസ്കും നൽകിയിരിക്കുന്നു. കൂടാതെ ബോഷിന്റെ (Bosch) ആറ് ആക്‌സിസ് ഐ.എം.യു (IMU) അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങൾ നോർട്ടൺ ബൈക്കുകളുടെ പ്രധാന സവിശേഷതയാണ്. കൂടാതെ, ലീൻ-സെൻസിറ്റീവ് എ.ബി.എസ് (Lean-sensitive ABS), കോർണറിങ് ട്രാക്ഷൻ കൺട്രോൾ, കോർണറിങ് ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, അഞ്ച് റൈഡിങ് മോഡുകൾ തുടങ്ങിയ ഫീച്ചറുകളും ബൈക്കുകൾക്ക് ലഭിക്കുന്നു.

ആധുനിക സാങ്കേതികവിദ്യയും യാത്രാസുഖവും

കണക്റ്റിവിറ്റി ഫീച്ചറുകൾക്കായി സെഗ്‌മെന്റിലെ തന്നെ ഏറ്റവും വലിയ 8 ഇഞ്ച് ടി.എഫ്.ടി (TFT) ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് സജ്ജീകരിച്ചിട്ടുള്ളത്. ബ്ലൂടൂത്ത്, നാവിഗേഷൻ, നോർട്ടൺ റൈഡർ ആപ്പ് വഴി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവ ബൈക്കുകളിൽ ലഭ്യമാണ്. ദീർഘദൂര യാത്രകൾ സുഖകരമാക്കാൻ അറ്റ്ലസിൽ 845 എം.എം സീറ്റ് ഹൈറ്റും, അറ്റ്ലസ് ജിടിയിൽ കുറഞ്ഞ സീറ്റ് ഹൈറ്റായ 815 എം.എമും ആണ് നൽകിയിരിക്കുന്നത്. ഉയർന്ന വകഭേദങ്ങളായ അപെക്സ് (Apex) മോഡലുകളിൽ ഹീറ്റഡ് ഗ്രിപ്പുകൾ, കോർണറിങ് ലൈറ്റുകൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്‌സ്‌ക്രീൻ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇന്ത്യയിലെ കൃത്യമായ വിലയും ലോഞ്ച് തീയതിയും കമ്പനി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Super Bikesadventure bikeAuto NewsTVS MotorNorton Motorcycles
News Summary - Norton revolution comes to India Atlas and Atlas GT bikes released
Next Story