Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറേഞ്ച്​ പ്രശ്​നം,...

റേഞ്ച്​ പ്രശ്​നം, നെക്​സോണിന്​ സബ്​സിഡി നൽകില്ലെന്ന് ഡൽഹി സർക്കാർ; കൂടുതൽ പരാതികൾ ലഭിച്ചതായും മന്ത്രി ​

text_fields
bookmark_border
No More Subsidy on Tata Nexon EV in
cancel

ന്യൂഡൽഹി: ടാറ്റയുടെ​ വൈദ്യുത വാഹനമായ നെക്​സോൺ ഇ.വിക്കെതിരേ പരാതികൾ വ്യാപകമായതോടെ നിർണായക നീക്കവുമായി ഡൽഹി സർക്കാർ. നെക്​സോണിന്​ നൽകുന്ന ഇ.വി സബ്​സിഡി താൽക്കാലികമായി നിർത്തിവയ്​ക്കാൻ തീരുമാനിച്ചതായി ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗലോട്ട് ട്വീറ്റ് ചെയ്തു. പരാതി പരിശോധനാ സമിതിയുടെ അന്തിമ റിപ്പോർട്ട്​ വരാനിരിക്കെയാണ്​ ആപ്പ്​ സർക്കാർ അടിയന്തിര നടപടി എടുത്തത്​. ഇ.വികളുടെ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെങ്കിലും ഉപഭോക്​തൃ താൽപ്പര്യം കണക്കിലെടുക്കാനാവില്ലെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞു.


'ഒരു ഇവി കാർ മോഡലിന് നൽകിയിരുന്ന സബ്സിഡി താൽക്കാലികമായി നിർത്തിവയ്ക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചു. ഒന്നിലധികം ഉപഭോക്താക്കളുടെ പരാതികൾ കാരണം പരിശോധനാ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല​. ഇ.വികളെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പക്ഷെ നിർമ്മാതാക്കളുടെ വാഗ്​ദാനങ്ങൾക്കും മുകളിലാണ്​ പൗരന്മാരുടെ വിശ്വാസ്യതയും വിശ്വാസവും'-മന്ത്രി ട്വീറ്റിൽ കുറിച്ചു.

'ഇത്തരമൊരു ഉത്തരവ് ഡൽഹി ഗതാഗത കമ്മീഷനിൽ നിന്ന് ലഭിക്കുന്നത് ദൗർഭാഗ്യകരമാണ്. ഉപഭോക്താക്കളുടെ താൽ‌പ്പര്യങ്ങൾ‌ സംരക്ഷിക്കുന്നതിന്​ ഞങ്ങൾ‌ ക്രിയാത്മകമായി ഇടപെടുന്നത് തുടരും. കർശനമായ ഫെയിം മാനദണ്ഡങ്ങൾ പാലിക്കുന്ന ഏക വ്യക്തിഗത സെഗ്​മെന്‍റ്​ ഇ.വിയാണ്​ നെക്​സോൺ' -സർക്കാർ തീരുമാനത്തോട്​ പ്രതികരിച്ചുകൊണ്ട്​ ടാറ്റ മോട്ടോഴ്‌സ് വക്താവ് പറഞ്ഞു. തന്‍റെ വാഹനത്തിന്​ കമ്പനി വാഗ്​ദാനം ചെയ്യുന്ന റേഞ്ച്​ നൽകുന്നില്ലെന്ന്​ പറഞ്ഞ്​ ഒരു മാസത്തിന്​ മുമ്പാണ്​ ഒരു ഉപഭോക്​താവ്​ പരാതി നൽകിയത്​.​ പരാതിയുമായി ബന്ധപ്പെട്ട് ഡൽഹി ഗതാഗത വകുപ്പ് ടാറ്റാ മോട്ടോഴ്‌സിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 2020 ഡിസംബർ മൂന്നിന് രജിസ്റ്റർ ചെയ്ത നെക്സൺ ഇവിയാണ് ​പരാതിക്ക്​ കാരണമായത്​.


സഫ്​ദർജംഗിലെ ഡീലർഷിപ്പിൽ നിന്ന്​ വാങ്ങിയ വാഹനം ഒറ്റ ചാർജിൽ 312 കിലോമീറ്റർ സഞ്ചരിക്കുമെന്നായിരുന്നു നിർമാതാക്കൾ വാഗ്​ദാനം ചെയ്​തിരുന്നത്​. എന്നാൽ വാഹനം 200 കിലോമീറ്റർ പോലും സഞ്ചരിക്കുന്നില്ലെന്ന്​ പരാതിക്കാരൻ പറയുന്നു. മൈലേജിനായി ഡീലർ നൽകിയ വിവിധ ഉപദേശങ്ങൾ കൃത്യമായി പാലിച്ചെങ്കിലും ഒരു പുരോഗതിയും കണ്ടില്ലെന്ന്​ നജഫ്ഗഡ്​ സ്വദേശിയായ വാഹന ഉടമയുംപറയുന്നു. സർക്കാർ അ​ന്വേഷിക്കാൻ തീരുമാനിച്ചതോടെ കൂടുതൽപേർ പരാതിയുമായി രംഗത്തുവരികയായിരുന്നു. ഉപഭോക്​താവിന്‍റെ ആശങ്ക പരിഹരിക്കുന്നതിന്​ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്​ അന്ന്​ ടാറ്റ മോട്ടോഴ്‌സ് വ്യക്​തമാക്കിയിരുന്നു. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) ൽ നിന്ന് ലഭിച്ച സർട്ടിഫിക്കേഷന്‍റെ അടിസ്ഥാനത്തിലാണ് നെക്‌സൺ ഇവിക്കായി ഫുൾ ചാർജിൽ 312 കിലോമീറ്റർ വാഗ്​ദാനം ചെയ്യുന്നത്​.

എയർ കണ്ടീഷന്‍റെ ഉപയോഗം, വ്യക്തിഗത ഡ്രൈവിംഗ് രീതി, റോഡിന്‍റെ അവസ്ഥ എന്നിവയെ ആശ്രയിച്ച്​ റേഞ്ച്​ മാറിമറിയും. ഡൽഹി ഇലക്ട്രിക് വെഹിക്കിൾ (ഇവി) പോളിസി പ്രകാരം 1,50,000 രൂപയുടെ മൂലധനമുള്ള ഇലക്ട്രിക് ഫോർ വീലർ വാങ്ങുന്നതിന് ഒരു കിലോവാട്ട് ബാറ്ററി ശേഷിക്ക് 10,000 രൂപ പ്രോത്സാഹനം നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata motorsTata NexonElectric suvNexon EV
Next Story