Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇനി ഇല്ല 'ഫോ​ർ...

ഇനി ഇല്ല 'ഫോ​ർ ര​ജി​സ്​​ട്രേ​ഷ​ൻ'; പുതിയ വാഹനങ്ങൾക്ക്​ ഷോറൂമിൽ നിന്നുത​ന്നെ നമ്പർ ​പ്ലേറ്റ്​

text_fields
bookmark_border
ഇനി ഇല്ല ഫോ​ർ ര​ജി​സ്​​ട്രേ​ഷ​ൻ; പുതിയ വാഹനങ്ങൾക്ക്​ ഷോറൂമിൽ നിന്നുത​ന്നെ നമ്പർ ​പ്ലേറ്റ്​
cancel
camera_alt

ഫോ​ട്ടോ കടപ്പാട്​: kottayamcars.com/

തി​രു​വ​ന​ന്ത​പു​രം: പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഇ​നി ഷോ​റൂ​മി​ൽ​നി​ന്നു​ത​ന്നെ സ്ഥി​രം ര​ജി​സ്​​േ​​ട്ര​ഷ​ൻ. താ​ൽ​ക്കാ​ലി​ക ര​ജി​സ്​​ട്രേ​ഷ​നും ഗ്രൗ​ണ്ടി​ലെ പ​രി​ശോ​ധ​ന​യും ഒ​ഴി​വാ​ക്കി മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ്​ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ങ്ങി.

അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റ്​ ഘ​ടി​പ്പി​ച്ച ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ൾ ഇ​നി മു​ത​ൽ ഷോ​റൂ​മി​ൽ​നി​ന്ന്​ നി​ര​ത്തി​ലി​റ​ങ്ങൂ. ന​മ്പ​ർ ​​പ്ലേ​റ്റി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ത്താ​ൽ ഡീ​ല​ർ​ക്ക്​ പി​ഴ ചു​മ​ത്തും. ഫ​ല​ത്തി​ൽ 'ഫോ​ർ ര​ജി​സ്​​ട്രേ​ഷ​ൻ' സ്​​റ്റി​ക്ക​റൊ​ട്ടി​ച്ച വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​കും.

സ്​​ഥി​രം ര​ജി​സ്​​േ​ട്ര​ഷ​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മേ ഡീ​ല​ർ​മാ​ർ പ​രി​വാ​ഹ​ൻ വ​ഴി അ​പ്രൂ​വ്​ ചെ​യ്യാ​ൻ പാ​ടു​ള്ളൂ. ഗു​രു​ത​ര പി​ഴ​വു​ക​ളു​ള്ള അ​പേ​ക്ഷ​ക​ൾ ര​ജി​സ്​​േ​​ട്ര​ഷ​നു​വേ​ണ്ടി മ​നഃ​പൂ​ർ​വം അ​പേ​ക്ഷി​ച്ചാ​ൽ ആ ​വാ​ഹ​ന​ത്തി​െൻറ 10 വ​ർ​ഷ​ത്തെ നി​കു​തി​ക്ക്​ തു​ല്യ​മാ​യ തു​ക പി​ഴ​യാ​യി ഡീ​ല​റി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കും. ഡീ​ല​ർ അ​​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന വാ​ഹ​ന​വി​വ​ര​ങ്ങ​ൾ ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട അ​സി. മോ​േ​ട്ടാ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ​ക്ക്​ ല​ഭി​ക്കും.

ഒാ​രോ ദി​വ​സ​വും വൈ​കീ​ട്ട്​ നാ​ലു​വ​രെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി അ​ത​ത്​ ദി​വ​സം ത​ന്നെ ന​മ്പ​ർ അ​നു​വ​ദി​ക്ക​ണം. പ​രി​ശോ​ധ​ന​യി​ൽ എ​ന്തെ​ങ്കി​ലും കു​റ​വു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ആ ​വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മേ അ​പേ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്കാ​​വൂ​വെ​ന്നും സ​ർ​ക്കു​ല​റി​ൽ നി​ഷ്​​ക​ർ​ഷി​ക്കു​ന്നു.

അ​പേ​ക്ഷ​ക​ൾ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ലേ പ​രി​ഗ​ണി​ക്കാ​വൂ. മു​ൻ​ഗ​ണ​ന തെ​റ്റി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ത്തം. ഫാ​ൻ​സി ന​മ്പ​റി​ന്​ അ​േ​പ​ക്ഷ​യോ​ടൊ​പ്പം താ​ൽ​പ​ര്യ​പ​ത്രം ന​ൽ​ക​ണം. ഇൗ ​വി​വ​രം ഡീ​ല​ർ​ സോ​ഫ്​​റ്റ്​​​വെ​യ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഇൗ ​വി​വ​രം അ​ന്നു​ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്​ ല​ഭി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക ര​ജി​സ്​​ട്രേ​ഷ​ൻ അ​നു​വ​ദി​ക്കും.

എ​ന്നാ​ൽ, വാ​ഹ​നം വാ​ങ്ങി​യ​യാ​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ക്കി​ല്ല. ഫാ​ൻ​സി ന​മ്പ​ർ ല​ഭി​ക്കു​ക​യും അ​തി​സു​ര​ക്ഷ ന​മ്പ​ർ പ്ലേ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ൽ ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്​​ത ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ൾ ഉ​ട​മ​ക്ക്​ ന​ൽ​കൂ.

ന​മ്പ​ർ റി​സ​ർ​വേ​ഷ​നു​വേ​ണ്ടി താ​ൽ​ക്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ നേ​ടു​ക​യും എ​ന്നാ​ൽ, ന​മ്പ​ർ ലേ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന പ​ക്ഷം മ​റ്റൊ​രു ന​മ്പ​ർ റി​സ​ർ​വ് ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ ആ ​വി​വ​രം രേ​ഖാ​മൂ​ലം ഓ​ഫി​സ് മേ​ധാ​വി​യെ അ​റി​യി​ക്ക​ണം. അ​വ​ർ​ക്ക്​ സാ​ധാ​ര​ണ ക്ര​മ​ത്തി​ൽ ന​മ്പ​ർ ല​ഭ്യ​മാ​ക്കും.

ന​മ്പ​ർ അ​നു​വ​ദി​ച്ചാ​ൽ നി​ല​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി വാ​ഹ​ന ഉ​ട​മ​ക്ക്​ ത​പാ​ലി​ൽ അ​യ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegistrationvehicleNumber plate
News Summary - No more 'For Registration'; Number plate for new vehicles from showroom
Next Story