മാഗ്നൈറ്റിെൻറ വരവിന് മുന്നോടിയായി 50 പുതിയ ഔട്ട്ലറ്റുകളുമായി നിസാൻ
text_fieldsകൊച്ചി: പുതിയ നിസാന്‍ മാഗ്നൈറ്റിെൻറ വരവിന് മുന്നോടിയായി രാജ്യത്തുടനീളം 50 പുതിയ ഔട്ലെറ്റുകള്കൂടി ആരംഭിച്ച് നിസാന്‍. 30 പുതിയ സര്‍വിസ് സ്റ്റേഷനുകളും 20 സെയില്‍സ് ഔട്ട്ലെറ്റുകളുമാണ് തുടങ്ങുന്നത്. വെര്‍ച്വല്‍ ഷോറൂം, വെഹിക്കിള്‍ കോണ്‍ഫിഗറേറ്റര്‍, വെര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവ്, ഫിനാന്‍സ് ഉള്‍പ്പെടെ ബുക്കിങ് മുതല്‍ ഡെലിവറി വരെ എന്‍ഡ്-ടു-എന്‍ഡ് ഇ-കോമേഴ്സ് സൗകര്യം, വെര്‍ച്വല്‍ ഷോറൂം എന്നിവയിലൂടെ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ നിസാന്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
90 മിനിറ്റിനുള്ളില്‍ വേഗത്തിലും സമഗ്രവുമായ സേവനം നല്‍കുന്നതിനായി 'നിസാന്‍ എക്സ്പ്രസ് സര്‍വിസ്' സേവനവും അവതരിപ്പിച്ചു. ഉപഭോക്താവിനെ അവരുടെ വീട്ടില്‍നിന്ന് തന്നെ ടെസ്റ്റ് ഡ്രൈവ് എടുക്കാന്‍ അനുവദിക്കുന്ന വെര്‍ച്വല്‍ ടെസ്റ്റ്-ഡ്രൈവും ഒരുക്കിയിട്ടുണ്ട്. നൂറിലധികം സ്ഥലങ്ങളില്‍ 'നിസാന്‍ സര്‍വിസ് ക്ലിനിക്കുകള്‍' നടത്തി ഉപഭോക്താക്കളിലേക്ക് സര്‍വിസ് വ്യാപിപ്പിക്കും.

