വരുമെന്ന് പറഞ്ഞു, വന്നു; നീണ്ട ഇടവേളക്ക് ശേഷം വിപണിയിൽ സജീവമാകാൻ ടെക്റ്റൺ എസ്.യു.വിയുമായി 'നിസാൻ'
text_fieldsനിസാൻ ടെക്റ്റൺ എസ്.യു.വി
ജാപ്പനീസ് വാഹനനിർമാതാക്കളായ നിസാൻ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ്.യു.വി ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. നിലവിൽ ജപ്പാനിൽ മാത്രം ലഭിക്കുന്ന ടെക്റ്റൺ 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നും അനാച്ഛാദ വേളയിൽ നിസാൻ മോട്ടോർസ് പ്രഖ്യാപിച്ചു.
മാഗ്‌നൈറ്റ് സബ്-കോംപാക്ട് എസ്.യു.വിക്ക് ശേഷം വലിയൊരു ഇടവേളയെടുത്താണ് നിസാൻ പുതിയ വാഹനം നിരത്തുകളിൽ എത്തിക്കുന്നത്. ജാപ്പനീസ് നിർമാതാക്കൾ ഇന്ത്യ വിട്ടുപോകുന്നു എന്ന അഭ്യുഹങ്ങളിൽ പ്രതികരിച്ച കമ്പനി 2026 അവസാനമാകുമ്പോഴേക്കും മൂന്ന് പുതിയ കാറുകൾ ഇന്ത്യയിൽ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് കൂടുതൽ വിശ്വസ്തത ഉറപ്പിക്കുന്ന കാര്യമാണ് ടെക്റ്റൺ എസ്.യു.വിയുടെ വരവോടെ സംഭവിച്ചിരിക്കുന്നത്.
വാഹനത്തിന്റെ മോഡൽ ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും ടെക്റ്റണിനുള്ള ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ പവർട്രെയിൻ, എൻജിൻ ഓപ്ഷനുകൾ തുടങ്ങിയവ അറിയാൻ ഏറെ കാത്തിരിപ്പിലാണ് വാഹനലോകം. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽത്തോസ്, മാരുതി സുസുകി വിക്ടോറിസ് എന്നീ മോഡലുകളാകും നിസാൻ ടെക്റ്റൺ എസ്.യു.വിയുടെ പ്രധാന എതിരാളികൾ.
പുറത്തുവന്ന ഫോട്ടോകൾ അടിസ്ഥാനമാക്കി നിസാൻ ടെക്റ്റൺ ശക്തിയും ബോൾഡുമായ ഫ്ലാറ്റ് ബോണറ്റ്, വിശാലമായതും ആധുനികവുമായ മുൻവശം, എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പ്, എൽ.ഇ.ഡി ഹെഡ്‍ലൈറ്റ് എന്നിവ കാണാൻ സാധിക്കുന്നു. കൂടാതെ റിയർ സൈഡിൽ ചതുരാകൃതിയിലുള്ള എൽ.ഇ.ഡി ടൈൽ-ലൈറ്റ് ബാറുകളും പ്രീമിയം ലുക്ക് തരുന്ന അലോയ്-വീലുകളും നിസാൻ ടെക്റ്റൺ എസ്.യു.വിയുടെ ഫോട്ടോകളിൽ കാണാം.
പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
നീണ്ട ഇടവേളക്ക് ശേഷം വിപണിയിൽ സജീവമാകാനൊരുങ്ങുന്ന നിസാൻ ടെക്റ്റൺ എസ്.യു.വിയിൽ കാര്യമായ ഫീച്ചറുകൾ ഉൾപെടുത്തുമെന്നാണ് വാഹനപ്രേമികളുടെ പ്രതീക്ഷ. എന്നിരുന്നാലും വലിയ ടച്ച്സ്‌ക്രീൻ ഇൻഫോടൈന്മെന്റ് യൂനിറ്റ്, ഫുള്ളി ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ്സ് സ്മാർട്ട് കണക്ടിവിറ്റി, വെന്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി കാമറ, ADAS സ്യൂട്ട്, പ്രീമിയം അപ്ഹോൾസ്റ്ററി തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്.
പ്ലാറ്റ്‌ഫോം ആൻഡ് പവർട്രെയിൻ
CMF-B ആർകിടെക്ച്ചർ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിക്കുന്ന മോഡലുകളാണ് നിസാൻ ടെക്റ്റൺ എസ്.യു.വിയും റെനോ ഡസ്റ്ററും. പ്രതീക്ഷകൾ അനുസരിച്ച് പെട്രോൾ, ഹൈബ്രിഡ് മോഡലുകളാകും ഇന്ത്യയിൽ ലഭ്യമാകുക. ഉയർന്ന വകഭേദങ്ങളിൽ സ്ട്രോങ്ങ് ഹൈബ്രിഡ് വേരിയന്റും ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും ലഭിക്കുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

