Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

259 കി.മീ റേഞ്ച്! നഗരയാത്രകൾക്കായി പുതിയ ചെറിയ ഇലക്ട്രിക് കാറുമായി നിസ്സാൻ

text_fields
bookmark_border
259 കി.മീ റേഞ്ച്! നഗരയാത്രകൾക്കായി പുതിയ ചെറിയ ഇലക്ട്രിക് കാറുമായി നിസ്സാൻ
cancel

യൂറോപ്യൻ നഗരങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നിസ്സാൻ തങ്ങളുടെ പുതിയ കോംപാക്റ്റ് എ-സെഗ്മെന്റ് ഇലക്ട്രിക് വാഹനമായ 'പിക്സോ' (Pixo) അവതരിപ്പിച്ചു. നിസ്സാൻ ഡിസൈൻ യൂറോപ്പും (NDE) പങ്കാളിയായ റെനോയും (Renault) ചേർന്ന് വികസിപ്പിച്ചെടുത്ത ഈ വാഹനം സ്ലൊവേനിയയിലെ റെനോയുടെ നോവോ മെസ്റ്റോ പ്ലാന്റിലാണ് നിർമാണം. 2027ന്റെ തുടക്കത്തിൽ വാഹനം ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നാണ് പ്രതീക്ഷ.

ആകർഷകമായ ഡിസൈൻ

നിസ്സാന്റെ ഏറ്റവും പുതിയ ഇവി ഡിസൈൻ ശൈലിയിലാണ് പിക്സോ ഒരുക്കിയിരിക്കുന്നത്. ക്യൂബ് ആകൃതിയിൽ പിക്സൽ ശൈലിയിലുള്ള ലൈറ്റിങ്ങുകൾ, 'റോബോട്ട് ഫെയ്സ്' ഫ്രണ്ട് ബമ്പർ എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. ജാപ്പനീസ് ഭാഷയിൽ 'നി-സാൻ' എന്ന് സൂചിപ്പിക്കുന്ന '2-3' ലെറ്ററുകളും ബോഡിയിലും, 18 ഇഞ്ച് വീലുകളിലെ പിക്സൽ പോലുള്ള ഹൈലൈറ്റുകളും വാഹനത്തിന് വേറിട്ട രൂപം നൽകുന്നു.

നഗരങ്ങളിലെ ഇടുങ്ങിയ വഴികളിൽ എളുപ്പത്തിൽ ഓടിക്കാൻ കഴിയുന്ന വിധത്തിലാണ് പിക്സോയുടെ നിർമാണം. ഇതിന് 3,796 എം.എം നീളവും, 1,790 എം.എം വീതിയുമാണുള്ളത്. കൂടാതെ 9.9 മീറ്ററാണ് വാഹനത്തിന്റെ ടേണിങ് റേഡിയസ്. വണ്ടർ പർപ്പിൾ, ഗിയർ ബ്ലൂ തുടങ്ങിയ ആകർഷകമായ നിറങ്ങളിലും വാഹനം ലഭ്യമാണ്.

സാങ്കേതികവിദ്യയും ക്യാബിനും

നാല് പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഇന്റീരിയറാണ് ഇവി കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഓറഞ്ച് ആക്‌സന്റുകളോടുകൂടിയ വെർട്ടിക്കൽ ഡാഷ്‌ബോർഡും, ഫിസിക്കൽ ബട്ടണുകളും പിക്‌സോയിൽ നൽകിയിരിക്കുന്നു. ഡ്രൈവർക്കായി ഏഴ് ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും, ഇൻഫോടെയ്ൻമെന്റിനായി 10 ഇഞ്ച് ടച്ച്‌സ്‌ക്രീനും നൽകിയിട്ടുണ്ട്. കൂടാതെ, സെഗ്മെന്റിൽ ആദ്യമായി 16 ഭാഷകളിൽ ഗൂഗിൾ ജെമിനിയുടെ പിന്തുണ, ഡ്രൈവർമാരെ തിരിച്ചറിഞ്ഞ് സീറ്റ് ക്രമീകരണങ്ങളും മറ്റും സ്വയം സജ്ജമാക്കാക്കുന്ന ഫെയ്സ് ഐഡി തുടങ്ങിയ ഫീച്ചറുകൾ പിക്‌സോക്ക് ലഭിക്കുന്നു.

സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ഹാൻഡ്സ്-ഫ്രീ പാർക്കിങ് തുടങ്ങിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 356 ലിറ്ററാണ് പിക്‌സോയുടെ ലഗേജ് സ്പേസ്. ഇതിൽ ചാർജിങ് കേബിളുകൾക്കായി പ്രത്യേകമായി 50 ലിറ്ററും ഉൾപ്പെടുന്നു. പിൻസീറ്റുകൾ മടക്കിയാൽ ഇത് 1,221 ലിറ്ററായി വർധിപ്പിക്കാം.

പവർട്രെയിനും റേഞ്ചും

27.5 kWh എൽ.എഫ്.പി (LFP) ബാറ്ററി പായ്ക്കും 82 എച്ച്.പി കരുത്ത് നൽകുന്ന സിംഗ്ല് ഇലക്ട്രിക് മോട്ടോറുമാണ് നിസ്സാൻ പിക്‌സോയിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി ഡബ്ല്യു.എൽ.ടി.പി (WLTP) മാനദണ്ഡപ്രകാരം ഒറ്റച്ചാർജിൽ 259 കിലോമീറ്റർ റേഞ്ച് വാഹനം വാഗ്‌ദാനം ചെയ്യുന്നു. 50 kW ഡിസി ഫാസ്റ്റ് ചാർജിങ് വഴി 15 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലെത്താൻ വെറും 28 മിനിറ്റ് മാത്രം മതി. കൂടാതെ 11kW ബൈ-ഡയറക്ഷണൽ എസി ചാർജിങ്ങും വാഹനത്തിന് ലഭിക്കുന്നു.

വിപണിയിൽ എപ്പോൾ?

നിസ്സാൻ പിക്സോയുടെ ഔദ്യോഗിക വില വിവരങ്ങൾ 2026 ഡിസംബറോടെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരങ്ങളിലെ ആദ്യകാല ഇവി ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഈ വാഹനത്തിന്റെ ഡെലിവറി 2027ന്റെ തുടക്കത്തിൽ യൂറോപ്പിൽ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Nissan Pixo Electric Hatchback Debuts with 27.5 kWh Battery and 259 km Range
Next Story