Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.സി ട്വൻറി20 ലോകകപ്പി​െൻറ ഔദ്യോഗിക കാർ തീരുമാനിച്ചു​; മത്സരം ഒക്ടോബര്‍ 17 മുതല്‍

text_fields
bookmark_border
Nissan Magnite is official car of ICC Mens T20 World Cup
cancel

കൊച്ചി : ഐ.സി.സി ട്വൻറി20 ലോകകപ്പി​െൻറ ഔദ്യോഗിക കാറായി നിസാന്‍ മഗ്‌നൈറ്റ് തെരഞ്ഞെടുത്തു. യുഎഇയിലും ഒമാനിലുമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെൻറ്​ നടക്കുന്നത്. നിസ്സാന്‍ ആണ് ഐ.സി.സി ട്വൻറി20 ലോകകപ്പി​െൻറ സ്‌പോണ്‍സര്‍മാര്‍.


2016 മുതല്‍ ഐസിസി ആഗോള പരിപാടികളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാണ് നിസ്സാന്‍. ആളുകളെ ഒരുമിപ്പിക്കുകയും സന്തോഷവും പ്രതീക്ഷയും നല്‍കി അവരുടെ ഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്യുന്ന ഐ.സി.സി മെന്‍സ് ട്വൻറി20 ലോകകപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്​ടര്‍ രാകേഷ് ശ്രീവാസ്​തവ പറഞ്ഞു.

'ഇന്ത്യ ഉറ്റുനോക്കുന്ന ടൂര്‍ണമെൻറാണിത്. നിസാന്‍ മാഗ്‌നൈറ് ട്വൻറി20 ഔദ്യോഗിക കാറായി തിരഞ്ഞെടുത്തതില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍, ഐസിസി മെന്‍സ് ടി 20 ലോകകപ്പ് എല്ലാവര്‍ക്കും അഭിലാഷവും ആവേശവും വിനോദവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു'- നിസാന്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രസിഡൻറ്​ സിനാന്‍ ഒസ്‌കോക് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nissan Magnite is official car of ICC Men's T20 World Cup
Next Story