യമഹ ആര്‍.എക്‌സ് 100 തിരിച്ചെത്തിക്കുമെന്ന സൂചന നൽകി യമഹ; സാധ്യതകൾ ഇങ്ങിനെ
text_fieldsയുവാക്കളുടെ ആവേശമായിരുന്നു ആര്‍എക്‌സ് 100 തിരിച്ചുവരുമെന്ന സൂചന നൽകി യമഹ. 2023 അവസാനം വാഹനം വിപണിയിലെത്തിക്കുമെന്നാണ് യമഹ ഇന്ത്യ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു ആര്‍എക്‌സ് 100 ആദ്യകാലത്ത് വിറ്റിരുന്നത്. പുതിയ വരവിൽ കൂടുതൽ വലുപ്പമുള്ള എഞ്ചിനായിരിക്കും ബൈക്കിന് നൽകുക.
പുറത്തിറക്കിയ കാലത്ത് ഹിറ്റ് ബൈക്കുകളിൽ ഒന്നായിരുന്നു ആര്‍എക്‌സ് 100. മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ബൈക്കിന്റെ വിൽപ്പന നിർത്തിയത്. ടൂ സ്‌ട്രോക്ക് എന്‍ജിനുകളാണ് ആര്‍എക്‌സ് മോഡലുകള്‍ക്ക് തിരിച്ചടിയായത്. 1996 മാര്‍ച്ചില്‍ ആര്‍എക്‌സ് 100 ന്റെ ഉൽപാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു.
ആർഎക്സ് 100 ന്റെ പെർഫോമൻസ്, സൗണ്ട്, ഡിസൈൻ, യമഹ വിശ്വാസ്യത എന്നിവയായിരുന്നു ആർഎക്സ് 100ന്റെ പ്ലസ് പോയിന്റ്. വിപണിയിൽ നിന്ന് പിൻവാങ്ങി 26 വർഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്ന് ആർഎക്സ് 100 ന് ആരാധകർ ഏറെയാണ്. യമഹ ഇന്ത്യയുടെ മേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈക്ക് തിരിച്ചെത്തുന്ന സൂചനകൾ നൽകിയത്.
ആർഎക്സ് എന്ന ബ്രാൻഡ് തിരിച്ചു കൊണ്ടുവരുമ്പോൾ ഐതിഹാസിക മോഡലിന് ഉതകും വിധമായിരിക്കണം ഡിസൈൻ. നൂറ് സിസി എൻജിന് പകരം പുതിയ ശേഷി കൂടിയ എൻജിനായിരിക്കും പുതിയ ബൈക്കിൽ, നൽകുകയെന്നും യമഹ ഇന്ത്യ മേധാവി പറയുന്നു.
ഇന്ത്യൻ വിപണിയിൽ നിരവധി സ്കൂട്ടറുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്ന അതേ 125 സിസി മോട്ടോർ ആയിരിക്കും പുതിയ ബൈക്കിനും നൽകുക. 150 സി.സി എഞ്ചിൻ നൽകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇന്ത്യയിൽ അവതരിപ്പിച്ചുകഴിഞ്ഞാൽ, ഈ പുതിയ ബൈക്ക് ഇന്ത്യയിലെ ടിവിഎസ് റൈഡർ 125 പോലെയുള്ള ബൈക്കുകൾക്ക് എതിരാളികളാവും.
2023 അവസാനത്തിലോ 2024 ന്റെ തുടക്കത്തിലോ വാഹനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ബൈക്കിന്റെ വില ഏകദേശം 1.25-1.5 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാൻ സാധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന യമഹ ബൈക്കുകളിൽ ഒന്നായിരിക്കും ആർ എക്സ്ഡ 100.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

