Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
New Suzuki Alto revealed in Japan
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇതാണ്​ ജപ്പാനിലെ...

ഇതാണ്​ ജപ്പാനിലെ ആൾ​​േട്ടാ; സ​ുരക്ഷയിൽ ബെൻസുകൾക്ക്​ സമം

text_fields
bookmark_border

ഒമ്പതാം തലമുറ സുസുകി ആൾട്ടോ കെയ് കാർ ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ആൾ​േട്ടായുമായി പേരിൽമാത്രം സാമ്യമുള്ള വാഹനമാണിത്​.​ രൂപത്തിലും നിലവാരത്തിലും സുരക്ഷയിലുമെല്ലാം ആൾ​േട്ടാ കെയ്​ വേറൊരു ലെവലാണ്​. 660 സിസി, മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായാണ് വാഹനം വരുന്നത്. ഒമ്പതാം തലമുറ വാഹനത്തി​െൻറ ഏറ്റവുംവലിയ സവിശേഷത അതിലെ സുരക്ഷാ സംവിധാനങ്ങളാണ്​. ആധുനികമായ ഡ്രൈവർ അസിസ്​റ്റ്​ സംവിധാനങ്ങളാണ്​ ആൾ​േട്ടാ കെയിലുള്ളത്​.

ഡിസൈൻ

എട്ടാം തലമുറ ആൾട്ടോ കെയ് കാറിന്റെ ബോക്‌സി ഡിസൈനും അനുപാതവും പുതിയ ആൾട്ടോ നിലനിർത്തിയിട്ടുണ്ട്​. മുമ്പത്തേതിനേക്കാൾ കൂടുതൽ സൗമ്യരൂപമാണ്​ ഇപ്പോഴെന്നതാണ്​ എടുത്തുപറയേണ്ട മാറ്റം. മുന്നിലെ ട്രപസോയ്​ഡൽ ഹെഡ്‌ലൈറ്റുകളിൽ നേരിയ മാറ്റങ്ങളുണ്ട്​. ബമ്പർ, ഗ്രില്ല്​, ഹുഡ് എന്നിവയ്‌ക്കെല്ലാം പഴയ മോഡലിനേപ്പോലെ കൂർത്ത അഗ്രങ്ങളില്ല. ഇത് പുതിയ ആൾട്ടോയെ പഴയതിൽനിന്ന്​ വ്യക്തമായി വേർതിരിക്കുന്നു.


ലേയേർഡ് ഡിസൈനും നിറങ്ങളുടെ ഉപയോഗവും കൊണ്ട് ഇന്റീരിയർ തികച്ചും വ്യത്യസ്​തമാണ്​. പുനർരൂപകൽപ്പന ചെയ്​ത ഡാഷ്‌ബോർഡാണ്​ ഉള്ളിൽ. കാഴ്​ചയിലും പൊസിഷനിംഗിലും എസി വെന്റുകൾ ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമാണ്. പുതിയ സ്റ്റിയറിങ്​ വീൽ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വൃത്തിയായി സംയോജിപ്പിച്ച ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമുണ്ട്.

ഒമ്പതാം തലമുറ ആൾട്ടോയ്ക്ക് മികച്ച സുരക്ഷാസംവിധാനങ്ങളാണ്​ സുസുകി ഒരുക്കിയിരിക്കുന്നത്​. നിരവധി ഡ്രൈവർ അസിസ്​റ്റ്​ സംവിധാനങ്ങൾ നൽകിയിരിക്കുന്നു. ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഹൈ-ബീം അസിസ്റ്റ്, കാൽനടയാത്രക്കാരെ കണ്ടെത്തുന്നതിനും കൂട്ടിയിടി ഒഴിവാക്കുന്നതിനുമുള്ള ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്​ (എഇബി) എന്നിവ സുരക്ഷാ കിറ്റിൽ ഉൾപ്പെടുന്നു.


എഞ്ചിൻ

മറ്റ് കെയ് കാറുകളെപ്പോലെ പുതിയ സുസുകി ആൾട്ടോയ്ക്കും കരുത്തുപകരുന്നത് 660 സിസി മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ്​. പുതിയ തലമുറ ആൾട്ടോയ്ക്ക് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുമെന്നതാണ്​ എടുത്തുപറയേണ്ട മാറ്റം. ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് ജനറേറ്റർ (ISG) ഊർജം സംഭരിക്കുന്നതിനുള്ള ചെറിയ ലിഥിയം-അയൺ ബാറ്ററി പാക്ക്​ എന്നിവയാണ്​ ഹൈബ്രിഡ്​ സിസ്​റ്റത്തിലുള്ളത്​. പഴയ മോഡലിന്റെ 5-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റുകൾ പുതിയ ആൾട്ടോയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഗിയർബോക്‌സ് ഓപ്ഷനുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യക്കാരുടെ ആൾ​േട്ടാ

ഇന്ത്യയ്‌ക്കായി അടുത്ത തലമുറ ആൾട്ടോ ഹാച്ച്‌ബാക്കിന്റെ പ്രവർത്തനം മാരുതി സുസുകി ആരംഭിച്ചുകഴിഞ്ഞു. അടുത്തിടെ ലോഞ്ച് ചെയ്​ത സെലേറിയോ പോലെ മൂന്നാം തലമുറ ആൾട്ടോ ഒടുവിൽ ഹാർട്ട്‌ടെക്റ്റ് മോഡുലാർ പ്ലാറ്റ്‌ഫോമിലേക്ക് മാറും. നിലവിലെ മോഡലിൽ നിന്നുള്ള അതേ 796 സിസി, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെ പുതിയ ആൾട്ടോ മുന്നോട്ട് കൊണ്ടുപോകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഭാവിയിൽ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനി ഈ എഞ്ചിൻ നവീകരിക്കുമോ എന്ന് കണ്ടറിയണം. പുതിയ മാരുതി സുസുക്കി ആൾട്ടോ അടുത്ത വർഷം പകുതിയോടെ മാത്രമേ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanMaruti SuzukiSuzukiAlto
News Summary - New Suzuki Alto revealed in Japan
Next Story