Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബേസ് മോഡലിൽ പ്രീമിയം...

ബേസ് മോഡലിൽ പ്രീമിയം ഫീച്ചർ, പുതിയ വേരിയന്റും ആകർഷകമായ നിറങ്ങളും; പുത്തൻ ലുക്കിൽ റോയൽ എൻഫീൽഡ് ഹണ്ടർ 350 വിപണിയിലെത്തി

text_fields
bookmark_border
ബേസ് മോഡലിൽ പ്രീമിയം ഫീച്ചർ, പുതിയ വേരിയന്റും ആകർഷകമായ നിറങ്ങളും; പുത്തൻ ലുക്കിൽ റോയൽ എൻഫീൽഡ് ഹണ്ടർ 350 വിപണിയിലെത്തി
cancel

നഗരയാത്രക്കാർക്കിടയിൽ ഏറെ തരംഗമായ ഹണ്ടർ 350-യുടെ 2026 പതിപ്പ് റോയൽ എൻഫീൽഡ് വിപണിയിലിറക്കി. ലക്‌നൗവിൽ നടന്ന ബ്രാൻഡിന്റെ 'ഹണ്ടർഹുഡ്' (HunterHood) എന്ന പരിപാടിയിലാണ് പുതിയ മാറ്റങ്ങളോടെ മോഡൽ കമ്പനി അവതരിപ്പിച്ചത്. പുത്തൻ വേരിയന്റും രണ്ട് പുതിയ കളർ ഓപ്ഷനുകളുമാണ് ഈ പതിപ്പിലെ പ്രധാന ആകർഷണങ്ങൾ.

പുതിയ ബേസ് പ്രീമിയം വേരിയന്റ്

ഹണ്ടറിന്റെ എൻട്രി ലെവൽ വിഭാഗത്തെ കൂടുതൽ ആകർഷകമാക്കുന്നതിനായി ടാർമാക് ബ്ലാക്ക് (Tarmac Black) നിറത്തിലുള്ള 'ബേസ് പ്രീമിയം' എന്ന പുതിയ മോഡൽ കമ്പനി വിപണിയിൽ പരിചയപ്പെടുത്തി. സ്പോക്ക് വീലുകൾക്ക് പകരം പുതിയ അലോയ് വീലുകൾ, പുതുക്കിയ ഹാലൊജൻ ഹെഡ്‌ലാമ്പ്, സ്പോർട്ടി ഗ്രാബ് റെയിൽ, സ്റ്റിച്ചിങ്ങോട് കൂടിയ പ്രീമിയം സീറ്റ്, ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ ചാനൽ എ.ബി.എസ് (ABS), സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് എന്നിവ പുതിയ ഹണ്ടറിൽ റോയൽ എൻഫീൽഡ് സജ്ജീകരിച്ചിട്ടുണ്ട്.


നഗരജീവിതത്തിന്റെ വേഗതയും ഊർജ്ജസ്വലതയും പ്രതിഫലിപ്പിക്കുന്ന മുംബൈ യെല്ലോ, ആകാശവിസ്മയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മൂൺഷോട്ട് വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങൾ ഹണ്ടറിന്റെ ടോപ്പ് എൻഡ് മോഡലുകൾക്ക് ലഭിക്കുന്നു. 2026 മോഡലിലും കരുത്തുറ്റ 349 സി.സി ജെ-സീരീസ് (J-series) എൻജിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 6,100 ആർ.പി.എമിൽ 20.2 ബി.എച്ച്.പി കരുത്തും 4,000 ആർ.പി.എമിൽ 27 എൻ.എം ടോർക്കും പീക് ഉത്പാദിപ്പിക്കുന്ന എൻജിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയിണക്കിയിരിക്കുന്നു.


ബേസ് പ്രീമിയം മോഡലിന് 1.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് വേരിയന്റുകൾക്ക് 1.70 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വില ആരംഭിക്കുന്നു. പുതിയ തലമുറയിലെ യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ മാറ്റങ്ങൾ ഹണ്ടർ 350-യുടെ വിപണി വിഹിതം വർധിപ്പിക്കുമെന്ന് റോയൽ എൻഫീൽഡ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ യദ്വീന്ദർ സിങ് ഗുലേറിയ പറഞ്ഞു. 2026 ഏപ്രിൽ 4 മുതൽ പുതിയ മോഡലുകളുടെ ബുക്കിങ്ങും വിതരണവും ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldTwo wheelarHunter 350Auto News
News Summary - New Royal Enfield Hunter 350 Launched in India
Next Story