Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപരിഷ്​കരിച്ച എഫ്​...

പരിഷ്​കരിച്ച എഫ്​ പേസ്​ നിരത്തിലെത്തിച്ച്​ ജാഗ്വാർ; വില 69.99 ലക്ഷം

text_fields
bookmark_border
New Jaguar F-Pace facelift launched at Rs 69.99 lakh
cancel

മുംബൈ: ജാഗ്വാറി​െൻറ ആഡംബര എസ്​.യു.വിയായ എഫ്​ പേസി​െൻറ പരിഷ്​കരിച്ച പതിപ്പ്​ നിരത്തിലെത്തി. 69.99 ലക്ഷമാണ്​ വിലയിട്ടിരിക്കുന്നത്​. പരിഷ്‌കരിച്ച എക്സ്റ്റീരിയര്‍, പുതിയ ഇൻറീരിയര്‍, അത്യാധുനിക കണക്​ടിവിറ്റി, കാര്യക്ഷമതയേറിയ പവര്‍ ട്രെയിനുകള്‍ എന്നിവ പുതിയ എഫ്-പേസ് വാഗ്​ദാനം ചെയ്യുന്നുണ്ട്​. ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുന്ന എഫ്-പേസ്, ആ൪-ഡൈനാമിക് എസ് എന്ന ഒറ്റ ട്രിമ്മിലാകും വിപണിയിൽ എത്തുക.


ഇ൯ജീനിയം 2.0 ലിറ്റർ പെട്രോൾ, ഡീസൽ പവ൪ എഞ്ചിനുകളാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​. പുതുതലമുറ നാല്​ സിലിണ്ട൪ ട൪ബോ ചാ൪ജ്​ഡ്​ ഡീസൽ എ൯ജിൻ മികച്ചതാണ്​. www.findmeacar.in എന്ന വെബ്സൈറ്റ് സന്ദ൪ശിച്ച് ഉപഭോക്താക്കൾക്ക് ഓൺലൈനായി ജാഗ്വാ൪ എഫ്-പേസ് ബുക്ക് ചെയ്യാം.


എഞ്ചിൻ

എഫ്​ പേസി​െൻറ പെട്രോൾ, ഡീസൽ എഞ്ചിനുകൾ 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ് യൂനിറ്റുകളാണ്. പെട്രോൾ 252 എച്ച്പിയും 365 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ 204 എച്ച്പിയും, 430 എൻഎം ടോർക്കും പുറത്തെടുക്കും. ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി എട്ട്​ സ്​പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും ജാഗ്വാർ വാഗ്​ദാനം ചെയ്യുന്നു. വിദേശത്ത്, ജാഗ്വാർ എഫ്-പേസ് ഹൈബ്രിഡ് സംവിധാനത്തിലും ലഭ്യമാണ്. ഭാവിയിൽ ഇന്ത്യയിലും ഇൗ പവർ ട്രെയിൻ കമ്പനി എത്തിക്കാൻ സാധ്യതയുണ്ട്​. രണ്ട്​ ലിറ്റർ പെട്രോൾ എ൯ജി൯ 184 kW പവറും 365 Nm ടോ൪ക്കും നൽകുമ്പോൾ രണ്ട്​ ലിറ്റർ ഡീസൽ എ൯ജി൯ 150 kW പവറും 430 Nm ടോ൪ക്കും ഉത്​പാദിപ്പിക്കും.


ഇൻറീരിയർ

ഉള്ളിൽ ഡാഷ്‌ബോർഡ് ഡിസൈൻ ഉൾപ്പടെ മാറ്റിയിട്ടുണ്ട്​. കണക്റ്റഡ്​ കാർ ടെക്കിനൊപ്പം പുതിയ 11.4 ഇഞ്ച് പിവി പ്രോ കർവ്ഡ് ഗ്ലാസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, ക്രൂസ് കൺട്രോൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എൽഇഡി ഹെഡ്​ലൈറ്റുകൾ, മെമ്മറിയുള്ള പവേർഡുമായ ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ എഫ്-പേസിലുണ്ട്​. പവേർഡ് റി​ൈകനൈിങ്​ റിയർ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ആംബിയൻറ്​ ലൈറ്റിങ്​, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും പ്രത്യേകതകളാണ്​. മെഴ്‌സിഡസ് ബെൻസ് ജി‌എൽ‌ഇ, ബി‌എം‌ഡബ്ല്യു എക്സ് 5 എന്നിവരാണ്​ പ്രധാന എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JaguarfaceliftlaunchedF-Pace
Next Story