ഇതാണ് പുതിയ ഥാർ; ചിത്രങ്ങൾ പുറത്ത്
text_fieldsകുടുംബങ്ങളെ കൂടി ഉൾക്കൊള്ളുവാൻ വേണ്ടി പരിഷ്കരിക്കുന്ന പുതിയ ഥാറിെൻറ ചാര ചിത്രങ്ങൾ പുറത്ത്. 2020 ഓഗസ്റ്റ് 15 നാണ് മഹീന്ദ്രയുടെ ഇൗ എസ്.യു.വി അരങ്ങേറ്റം കുറിക്കുക.
വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് ഥാറിെൻറത്. പുതിയ ചിത്രങ്ങളിൽ മുമ്പത്തേതിനേക്കാൾ വാഹനത്തിെൻറ കൂടുതൽ വിവരങ്ങൾ വെളിപ്പെടുന്നുണ്ട്. എക്സ്റ്റീരിയർ, ഇൻറീരിയർ ഡിസൈനുകളുടെ കാര്യത്തിൽ പഴതിൽ നിന്ന് കാര്യമായ വ്യത്യാസമില്ലാതെയാണ് പുതിയ ഥാർ എത്തുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകൾ, ലോംഗ് ബോണറ്റ്, എൽഇഡി ടെയിൽ ലൈറ്റുകൾ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ, അലോയ് വീലുകൾ എന്നിവ ചിത്രങ്ങളിൽ കാണാം. എൽ.ഇ.ഡി ടൈൽലൈറ്റുകളിൽ ഥാർ എന്ന് എഴുതിയിട്ടുണ്ട്. 18 ഇഞ്ച് മൾട്ടി-സ്പോക്ക് അലോയ്കളും പുതിയ ഥാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹാർഡ്-ടോപ്പ്, സോഫ്റ്റ്-ടോപ്പ് കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാണ്.

