Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റവും കുറഞ്ഞ വിലയുള്ള ടൊയോട്ട വാങ്ങാം; ഗ്ലാൻസയുടെ ബുക്കിങ് ആരംഭിച്ചു

text_fields
bookmark_border
11,000 രൂപ നൽകി ഓൺലൈനായും ഡീലർഷിപ്പ് വഴിയും വാഹനം ബുക്ക് ചെയ്യാം
New-gen Toyota Glanza bookings now open
cancel

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ടൊയോട്ട വാഹനമായ ഗ്ലാൻസയുടെ ബുക്കിങ് ആരംഭിച്ചു. 11,000 രൂപ നൽകി ഓൺലൈനായും ഡീലർഷിപ്പ് വഴിയും വാഹനം ബുക്ക് ചെയ്യാം.മാരുതി ബലേനോയുടെ ബാഡ്ജ് എൻജിനീയേറിങ് പതിപ്പാണ് ഗ്ലാൻസ. മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭ്യമായ പുതിയ ഗ്ലാൻസയിൽ കരുത്തും മികച്ച ഇന്ധനക്ഷമതയുമുള്ള കെ സീരീസ് എഞ്ചിനാണുള്ളത്. 3 വർഷം / 100,000 കിലോമീറ്റർ വാറന്റി, 5 വർഷം/220,000 കിലോമീറ്റർ വരെ വാറന്റി എക്സ്റ്റൻഷൻ എന്നിവ ലഭിക്കും. കൂടാതെ ഇ.എം 60 വഴി 60 മിനിറ്റ് പീരിയോഡിക് സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.


പരിഷ്കരിച്ച ഗ്ലാൻസയുടെ ചിത്രങ്ങളും പുറത്തിറക്കൽ തീയതിയും ടൊയോട്ട നേരത്തേ പുറത്തുവിട്ടിരുന്നു. മാർച്ച് 15നാകും വാഹനം നിരത്തിലെത്തുക. കഴിഞ്ഞ മാസമാണ് മാരുതി സുസുകി പുതുക്കിയ ബലേനോയെ ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതിയ ബലേനോയില്‍ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെയാകും ഗ്ലാൻസ പുറത്തിറങ്ങുക. പരിഷ്കരിച്ച ബലേനോയിലെ എക്സ്റ്റീരിയർ പുതിയ ഇന്റീരിയർ എന്നിവ ഗ്ലാൻസയിലുണ്ടാകും.


പുതിയ ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്രോം ട്രിമ്മുകളിലും റേഡിയേറ്റർ ഗ്രിൽ, സ്പോർട്ടിയർ ഫ്രണ്ട് ബമ്പർ, എയർ ഇൻടേക്കിനുള്ള ഹണികോംബ് പാറ്റേൺ, ഫോഗ് ലാമ്പുകൾക്ക് ചുറ്റും ക്രോം ട്രിം എന്നിവ മാറ്റങ്ങളായിരിക്കും. ഗ്ലാൻസയ്ക്ക് 16 ഇഞ്ച് അലോയ് വീലുകൾക്ക് വ്യത്യസ്തമായ ഡിസൈൻ ഉണ്ടായിരിക്കും. ടെയിൽ ലൈറ്റുകളും ഹെഡ്‌ലാമ്പുകളും ബലേനോയിലേതിന് സമാനമായിരിക്കും. ഡി.ആർ.എല്ലുകൾക്കായി അൽപ്പം വ്യത്യസ്തമായ ഡിസൈൻ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 360-ഡിഗ്രി ക്യാമറ, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, വോയ്‌സ് അസിസ്റ്റന്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് എസി, റിയർ എസി വെന്റുകൾ എന്നിവയും ഗ്ലാൻസയിലുണ്ട്.

2022 ടൊയോട്ട ഗ്ലാൻസയ്ക്ക് കരുത്തേകുന്നത് മാരുതി സുസുക്കിയുടെ 1.2 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാണ്. 90 ബിഎച്ച്പി കരുത്തു പകരും ഈ എൻജിൻ. ബലേനോയിൽ മാനുവൽ ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ടെങ്കിലും ഗ്ലാൻസയിൽ ഏതൊക്കെ വകഭേദങ്ങൾ ടൊയോട്ട കൊണ്ടുവരും എന്ന് വ്യക്തമല്ല. 6 എയർ ബാഗുകളുമായി സുരക്ഷയ്ക്ക് മുന്തിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 2022 ബലേനോക്ക് 6.35 മുതൽ 9.49 ലക്ഷം (എക്സ് ഷോറും) വരെയാണ് വിലവരുന്നത്. ബലേനോയുടെ വിലയും ഇതിന് സമാനമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New-gen Toyota Glanza bookings now open
Next Story