അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ 'റെനോ ഡസ്റ്റർ' ഇന്ത്യയിൽ എത്തുന്നു; പ്രതീക്ഷയർപ്പിച്ച് വാഹനലോകം
text_fieldsഏറ്റവും പുതിയ റെനോ ഡസ്റ്റർ
ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോ ഇന്ത്യ, ഡസ്റ്റർ എസ്.യു.വിയുടെ ഔദ്യോഗിക വിപണി പ്രവേശനം പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റെനോ ഡസ്റ്റർ 2026 ജനുവരി 26ന് ഇന്ത്യയിൽ അവതരിപ്പിക്കും. 2012ലാണ് കമ്പനി ആദ്യമായി ഡസ്റ്റർ എസ്.യു.വിയെ രാജ്യത്ത് അവതരിപ്പിക്കുന്നത്. പിന്നീട പത്ത് വർഷങ്ങൾക്ക് ശേഷം വാഹനത്തിന്റെ നിർമാണം കമ്പനി അവസാനിപ്പിച്ചെങ്കിലും ഇന്നും ഡസ്റ്ററിന് ഉയർന്ന ഡിമാൻഡാണ്. മൂന്ന് വർഷത്തിന് ശേഷം അന്താരാഷ്ട്ര ഗെയിം പ്ലാനിന്റെ ഭാഗമായാണ് പുതിയ ഡസ്റ്റർ വിപണിയിൽ എത്തിക്കുന്നത്.
റെനോ ഡസ്റ്ററിനോട് നേരിട്ട് മത്സരിക്കാൻ ഇന്ത്യൻ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോർസ് നിർമാണം അവസാനിപ്പിച്ച 'സിയാര'യെ നവംബർ 25ന് വീണ്ടും വിപണിയിൽ എത്തിക്കുന്നുണ്ട്. എന്നിരുന്നാലും ടാറ്റ സിയാര, ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുകി വിക്ടോറിസ്, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട ഇലവേറ്റ് എന്നീ മോഡലുകളിൽ നിന്നും ഏറെ വ്യത്യസ്‍തമായാണ് വാഹനം വിപണിയിൽ എത്തുകയെന്നാണ് പ്രതീക്ഷ.
ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് അന്താരാഷ്ട്ര വിപണിയിലും നിരവധി സ്പൈ ചിത്രങ്ങളിലും വാഹനം ഇതിനോടകം കണ്ടിട്ടുണ്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും പുതിയ ഡിസൈനിലാണ് ഡസ്റ്റർ എസ്.യു.വി എത്തുന്നത്. വി-ഷേപ്പിൽ ടൈൽ ലാമ്പ്, വീൽ ആർക്ക് ക്ലാഡിങ്, ഷാർക് ഫിൻ ആന്റിന, റൂഫ് റൈൽസ്, റിയർ വാഷർ ആൻഡ് വൈപ്പർ, റാക്കഡ് വിൻഡ്ഷീൽഡ് എന്നിവ സ്‌പൈ ചിത്രങ്ങളിലും മറ്റും പുറത്തുവന്നിട്ടുണ്ട്. മുൻവശത്തായി വൈ ഷേപ്പ് എൽ.ഇ.ഡി ഹെഡ് ലാമ്പ്, ബുൾ ബാറിനോട് സാമ്യമുള്ള ഗ്രിൽ, കോണ്ടൂർഡ് ഹുഡ് എന്നിവയും കാണാൻ സാധിക്കും. കൂടാതെ അംഗുലർ വീൽ ആർക്ക്, സൈഡ് മിററുകളിൽ ഇൻഡിക്കേറ്റർ ലൈറ്റ്, പരമ്പരാഗത ഡോർ ഹാൻഡിലുകൾ എന്നിവയും പുതിയ ഡസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒന്നിലധികം പവർട്രെയിനുകൾ റെനോ ഡസ്റ്റർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും 1.2-ലിറ്റർ ടർബോ-പെട്രോൾ എൻജിൻ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി സംയോജിപ്പിച്ചുള്ള ഒരു എൻജിൻ വകഭേദം ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാം. ഈ എൻജിൻ പരമാവധി 128.2 ബി.എച്ച്.പി പവർ ഉത്പാദിപ്പിക്കും. കൂടാതെ 1.6-ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോൾ എൻജിനും ഇലക്ട്രിക് വകഭേദവും ഡസ്റ്ററിന് ലഭിക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

