സെപ്റ്റംബറിൽ എത്തുന്നത് വമ്പൻ ബൈക്കുകൾ; മുഖം മിനുക്കൽ മുതൽ റീബാഡ്ജിങ് വരെ
text_fieldsഹീറോ കരിസ്‌മ എക്‌സ്.എം.ആർ , ടി.വി.എസ് എക്‌സ് ഇ-സ്‌കൂട്ടർ , ഹോണ്ട എസ്പി160 , പുതിയ ഒല എസ്1, ഡ്യുക്കാട്ടി ഡയവൽ വി4 എന്നീ ഒട്ടനവധി മോഡലുകളുടെ ലോഞ്ച് കൊണ്ട് നിറഞ്ഞ മാസമായിരുന്നു ആഗസ്റ്റ്. ചില വലിയ ലോഞ്ചുകൾക്കാണ് സെപ്റ്റംബറും സാക്ഷ്യംവഹിക്കാൻ പോവുന്നത്. ഇരുചക്രവാഹന വിപണിയെ തീപിടിപ്പിക്കാൻ സെപ്റ്റംബറിലെത്തുന്ന മോഡലുകൾ ഏതെല്ലാമാണെന്ന് നോക്കാം.
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350
ഇന്ത്യക്കാരുടെ ജനപ്രിയ മോട്ടോർസൈക്കിളാണ് ബുള്ളറ്റ് 350. വർഷങ്ങളുടെ പാരമ്പര്യമുള്ള ഈ വാഹനത്തിന് ഫാൻബേസും കൂടുതലാണ്. ഈ ഐക്കണിക് മോഡലിന്‍റെ നവീകരിച്ച പതിപ്പ് സെപ്റ്റംബർ ഒന്നിന് കമ്പനി പുറത്തിറക്കുകയാണ്. പുതുതലമുറ ക്ലാസിക് 350 യോട് ഏറെ സാമ്യമുള്ളതാവും പുതിയ മോഡൽ. സവിശേഷമായ ഡിസൈൻ രീതികളും പുതിയ ബുള്ളറ്റ് 350യിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവിലുള്ള എഞ്ചിനിലും മാറ്റം ഉണ്ടാവും. പുതുതലമുറ റോയൽ എൻഫീൽഡ് വാഹനങ്ങളിലെ ജെ-സീരീസ് എഞ്ചിനാവും ഉപയോഗിക്കുക. ഡ്യുവൽ ചാനൽ എ.ബി.എസ് ആണ് മറ്റൊരു പ്രത്യേകത. നിലവിൽ ഇത് സിംഗിൽ ചാനലാണ്.
ടി.വി.എസ് അപ്പാച്ചെ ആർ.ആർ 310
ബി.എം.ഡബ്ല്യുവുമായുള്ള പങ്കാളിത്തത്തിൽ അപ്പാച്ചെ ആർ.ആർ 310 എന്ന ഒരു മോഡൽ മാത്രമാണ് ടി.വി.എസ് വിപണിയിലെത്തിച്ചത്. ഇപ്പോഴിതാ ആർ.ആർ 310 ന്റെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ പതിപ്പ് പുറത്തിറക്കാനിരിക്കുകയാണ് കമ്പനി.
സെപ്റ്റംബർ ആറിനാണ് വാഹനം അവതരിപ്പിക്കുക. ബി.എം.ഡബ്ല്യു ജി 310 ആർ എന്ന മോഡലിന്‍റെ റീബാഡ്ജ് പതിപ്പാവും ഇത്. പക്ഷെ, രൂപകൽപനയിലും ഫീച്ചറുകളിലുമടക്കം മാറ്റങ്ങൾ പ്രതാക്ഷിക്കാം.
2024 കെ.ടി.എം 390 ഡ്യൂക്ക്
യുവാക്കളുടെ ഹരമായ കെ.ടി.എം ഡ്യൂക്ക് 390യുടെ 2024 പതിപ്പ് സെപ്തംബർ മാസത്തിൽ പ്രതീക്ഷിക്കാം. 44.8 എച്ച്.പി പവറും 39 എൻ.എം ടോർക്കും സൃഷ്ടിക്കുന്ന പുതിയ 399 സി.സി എഞ്ചിനോടെയാവും ഡ്യൂക്ക് 390 എത്തുക. ചേസും മറ്റുചില ഭാഗങ്ങളും പുതിയതാണെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

