Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്നോവക്ക്​ ശനിദശയൊ? വിൽപ്പനക്കണക്കിൽ ഇന്ത്യക്കാരുടെ പ്രിയ എം.പി.വി പിന്നിൽ
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്നോവക്ക്​ ശനിദശയൊ?...

ഇന്നോവക്ക്​ ശനിദശയൊ? വിൽപ്പനക്കണക്കിൽ ഇന്ത്യക്കാരുടെ പ്രിയ എം.പി.വി പിന്നിൽ

text_fields
bookmark_border

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വാഹനവിപണി പതിയെ കരകയറുകയാണ്​ നിലവിൽ. ചില വിഭാഗങ്ങളിൽ പ്രതീക്ഷാനിഭരമായ വളർച്ച റിപ്പോർട്ട് ചെയ്​തിട്ടുമുണ്ട്​. എം.പി.വി അല്ലെങ്കിൽ എം‌.യു.വി വിഭാഗത്തിലും മൊത്ത വിൽ‌പനയിൽ നേരിയ വർധനയാണ്​ ഒാഗസ്​റ്റിൽ രേഖപ്പെടുത്തിയത്​.

2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ചില എം.പി.വി മോഡലുകൾ വിപണിയിൽ നിന്ന്​ പിൻവലിച്ചിരുന്നു. ഇതിനിടയിലും വിൽപ്പനയിലുണ്ടായ വർധന വാഹന നിർമാതാക്കൾ പോസിറ്റീവായാണ്​ കാണുന്നത്​. എന്നാൽ ടൊയോട്ട ഇ​ന്നോവക്ക്​ കാര്യങ്ങൾ അത്ര പന്തിയല്ല. നികുതി വർധനകാരണം പൊറുതിമുട്ടുന്ന ടൊയോട്ടയുടെ ജനപ്രിയ വാഹനമായ ഇന്നോവ ക്രിസ്​റ്റ ഒാഗസ്​റ്റിലെ​ വിൽപ്പനയിൽ പിന്നിലാണ്​. കഴിഞ്ഞമാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എം.പി.വി മാരുതി എർട്ടിഗയാണ്​. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച്​ വിൽപ്പനയിൽ 11% വളർച്ച എർട്ടിഗ നേടി. 9,302 വാഹനങ്ങളാണ്​ കഴിഞ്ഞമാസം വിറ്റത്​.


എന്നാൽ മാരുതിയുടെതന്നെ എക്സ് എൽ 6 വിൽപ്പനയിൽ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,846 എക്സ്എൽ 6 ആണ്​ കഴിഞ്ഞമാസം വിറ്റത്​. മുൻകാലങ്ങളിലും എം.പി.വി വിഭാഗത്തിൽ സ്​ഥിരതയാർന്ന പ്രകടനം കാഴ്​ച്ചവയ്​ക്കുന്ന വാഹനമാണ്​ എർട്ടിഗ. കഴിഞ്ഞമാസം കണ്ട ഏറ്റവും വലിയ മടങ്ങിവരവ്​ മഹീന്ദ്ര ബൊലേറോയുടേതാണ്​. 5,487 യൂനിറ്റുകളുടെ കച്ചവടവുമായി മഹീന്ദ്ര കണക്കുകളിൽ രണ്ടാമതെത്തി. 37% വളർച്ചയാണ്​ മഹീന്ദ്രക്കുണ്ടായത്​.


ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയാണ്​ വിജയഗാഥയിൽ മൂന്നാമത്​. റെനോ ട്രൈബർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 57 ശതമാനം വളർച്ച നേടി മൂന്നാമതെത്തി. 3,906 യൂനിറ്റ്​ ട്രൈബറുകളാണ്​ വിറ്റഴിക്കപ്പെട്ടത്​.​ ഡസ്റ്ററിനും ക്വിഡിനും ശേഷം റെനോയുടെ സ്ഥിരതയുള്ള ഉൽ‌പ്പന്നമായി ട്രൈബർ മാറിയിട്ടുണ്ട്​. ​ട്രൈബറി​െൻറ കുതിപ്പിൽ കാലിടറിയത്​ ജാപ്പനീസ്​ വമ്പനായ ടൊയോട്ടക്കാണ്​. ടൊയോട്ടയ്ക്ക് ആശങ്കയേറ്റി ഇന്നോവ ക്രിസ്​റ്റ വിൽപ്പന 2,943 യൂണിറ്റുകളിൽ ഒതുങ്ങി.


കഴിഞ്ഞ മാസം ഒാഗസ്​റ്റിൽ ഇന്നോവയുടെ 4,796 യൂണിറ്റുകൾ വിറ്റഴിക്കാനായിരുന്നു. 39 ശതമാനം കച്ചവടം കുറഞ്ഞെന്ന്​ സാരം. ഇതി​െൻറ ഫലമായി ഇന്നോവ മികച്ച മൂന്ന്​ പേരുകളിൽ നിന്ന് പുറത്താവുകയും ചെയ്​തു. ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ തുറുപ്പ്​ശീട്ടുകളാണ്​ ഇന്നോവയും ഫോർച്യൂണറും. ഇവയുടെ വിപണിവിഹിതം കുറയുന്നത്​ ഏത്​ നിലക്കും ടൊയോട്ടയുടെ ഇന്ത്യൻ പദ്ധതിക​ളെ പ്രതിസന്ധിയിലാക്കുന്ന സംഗതിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileinnovaMUVand MPVToyota InnovaAugust Sales
Next Story