
representational image
ഏറ്റവും വേഗതയുള്ള ആഡംബര എസ്.യു.വി 'കള്ളിനൻ' വീണ്ടും സ്വന്തമാക്കി അംബാനി
text_fieldsഅത്യാഡംബര കാറായ റോള്‍സ് റോയിസിനോട് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിക്കും ഏറെ പ്രിയമാണ്. റോൾസ് റോയ്സ് 2019ൽ ലോഞ്ച് ചെയ്ത അവരുടെ ആദ്യത്തെ എസ്.യു.വിയായ കള്ളിനൻ സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. എന്നാലിപ്പോൾ തെൻറ വാഹന ഗാരേജിലേക്ക് രണ്ടാമത്തെ കള്ളിനനും എത്തിച്ചിരിക്കുകയാണ് മുകേഷ് അംബാനി. അതോടെ ഫാൻറവും ഡോണും അടക്കം അംബാനിയുടെ ഗാരേജിൽ നാല് റോൾസ് റോയിസുകളായി.
അംബാനി കുടുംബം സ്വന്തമാക്കിയ ആദ്യത്തെ റോള്‍സ് റോയ്സ് കുള്ളിനന്‍ ന്യൂ സെബിള്‍ നിറത്തിലായിരുന്നു. എന്നാൽ പുതിയ കുള്ളിനന്‍ ആര്‍ട്ടിക് വൈറ്റ് നിറത്തിലുള്ളതാണ്. മുംബൈയിലെ അംബാനി കുടുംബത്തിെൻറ ഭവനമായ ദി ആൻറിലക്കടുത്തായി പാർക്ക് ചെയ്തിരുന്ന പുതിയ കാർ സിഎസ് 12 വ്ലോഗ്സ് ആണ് പകർത്തിയത്.
ലോകത്തിൽ വെച്ച് തന്നെ ഏറ്റവും ആഡംബരമേറിയ എസ്.യു.വികളിൽ ഒന്നാണ് കള്ളിനന്‍. 6.8 ലിറ്റര്‍ വി 12, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കള്ളിനെൻറ പ്രത്യേകത. 4x4 സിസ്റ്റത്തിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് കള്ളിനനിലുള്ളത്. പരമാവധി വേഗം മണിക്കൂറില്‍ 250 കിമി ആണ്. ഏറ്റവും വേഗതയുള്ള ആഡംബര എസ്.യു.വി എന്നാണ് കള്ളിനനെ റോൾസ് റോയ്സ് വിശേഷിപ്പിക്കുന്നത്. ഏകദേശം ഏഴ് കോടി രൂപയാണ് വില വരുന്നത്.