Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹന മോഡിഫിക്കേഷൻ ഇത്രമതി! വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
വാഹന മോഡിഫിക്കേഷൻ ഇത്രമതി! വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്
cancel

തിരുവനന്തപുരം: അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളിൽ വ്യക്തത വരുത്തി മോട്ടോർ വാഹനവകുപ്പ് സർക്കുലർ. ഇതിൽ പലതും മാനദണ്ഡങ്ങൾക്ക് വിധേയമായി നിലവിൽ ചെയ്യാവുന്നതാണെങ്കിലും ‘പൊതുജനങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ രൂപമാറ്റങ്ങൾക്ക് അനുവാദം നൽകി’ എന്ന നിലയിലാണ് ഗതാഗത കമിഷണറേറ്റ് അവതരിപ്പിച്ചത്.

സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് പ്രകാരം, ഇന്ധനം മാറ്റൽ, എൻജിൻ അല്ലെങ്കിൽ ചേസിസ് മാറ്റൽ, ബോഡി ഘടന മാറ്റൽ തുടങ്ങിയ ഏത് മാറ്റങ്ങളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത മാനദണ്ഡം പാലിച്ചു മാത്രമേ ചെയ്യാൻ പാടുള്ളൂ. വാഹനിർമാതാവ്, അവരുടെ ഡീലർമാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക്ഷോപ്പുകൾ, സർവീസ് സ്റ്റേഷനുകൾ എന്നിവ വഴി മാത്രമായിരിക്കണം നടപ്പിലാക്കേണ്ടതെന്നും ഉത്തരവിലുണ്ട്.

വാഹനങ്ങളുടെ നിറം മാറ്റം, എന്‍ജിന്‍ മാറ്റാം, വാഹനത്തിന്റെ ഷാസി മാറ്റം, ബോഡി ഘടനയിലെ മാറ്റം എന്നിവയിലാണ് വ്യക്തത വരുത്തിയത്. ആർ.ടി ഓഫിസില്‍ എത്തി അപേക്ഷ നല്‍കി ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വാഹനങ്ങള്‍ക്ക് രൂപമാറ്റം നടത്താം. മാറ്റം വരുത്തിയിട്ട് ആർ.സിയിൽ ഇവ രേഖപ്പെടുത്തിയില്ലെങ്കിൽ പിഴ ഈടാക്കും.

അനുവദിച്ച രൂപമാറ്റങ്ങൾ

  • വാഹനത്തിന്റെ നിറം മാറ്റൽ

രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ ആർ.സിയിൽ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ നിറം മാറ്റാന്‍ പാടുള്ളൂ. പുതിയ നിറം കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരമോ കാലാകാലങ്ങളില്‍ നിലവിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാന പ്രകാരമോ നിരോധിക്കപ്പെട്ടതാകാന്‍ പാടില്ല എന്നതാണ് നിബന്ധന.

  • എന്‍ജിൻ മാറ്റല്‍

വാഹനത്തില്‍ ഉപയോഗിച്ച അതേ സവിശേഷതകളുള്ള (ഒരേ മോഡല്‍, കപ്പാസിറ്റി, പവര്‍ മുതലായവ) എന്‍ജിന്‍ മാത്രമേ മാറ്റിവെയ്ക്കാവൂ. പഴയ എന്‍ജിന്‍ നിര്‍മിച്ച അതേ കമ്പനിയുടെ എന്‍ജിനായിരിക്കുകയും വേണം. ഇത് ആര്‍.സിയില്‍ രേഖപ്പെടുത്തണം. മറ്റേതെങ്കിലും വാഹനത്തിന്റെ എന്‍ജിന്‍ മാറ്റിവെക്കുന്നത് അനുവദിക്കില്ല.

  • ഷാസി ഫ്രെയിം

നിലവിലെ ഷാസിയുടെ അതേ തരത്തിലുള്ളതും അതേ കമ്പനിയുടെയും പുതിയ ഷാസി മാറ്റിവയ്ക്കാം. ആർ.സിയില്‍ രേഖപ്പെടുത്തണം. ഒരു തരത്തിലുള്ള വാഹനത്തിനായി നിർമിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റിയെടുക്കാന്‍ പാടില്ല.

  • ബോഡി ഘടന

കേന്ദ്ര മോട്ടോർ വാഹനച്ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടുമാത്രമേ ബോഡി ഘടനയില്‍ മാറ്റം വരുത്താവൂ. ഇതും ആര്‍.സിയില്‍ ചേര്‍ക്കണം.

  • ഇന്ധന സംവിധാനം

യാഥാർഥ വാഹന നിർമാതാവ്, വാഹന കമ്പനി ഡീലര്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വർക്ക് ഷോപ്പ്, സര്‍ക്കാര്‍ അംഗീകരിച്ച സര്‍വീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന മാത്രമേ ഇന്ധന സംവിധാനം മാറ്റാവൂ. അതും അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് മാത്രം. ഇതും ആര്‍.സിയില്‍ ഉള്‍പ്പെടുത്തണം.

  • പ്രൊപ്പല്‍ഷന്‍ സിസ്റ്റം

അംഗീകൃത കണ്‍വേര്‍ഷൻ കിറ്റുകള്‍ ഉപയോഗിച്ച് മാത്രമേ പ്രൊപ്പല്‍ഷന്‍ സംവിധാനം മാറ്റാവൂ. എല്ലാ പ്രവൃത്തികളും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കണം. പ്രവർത്തി പൂര്‍ത്തിയായശേഷം ആര്‍.സിയില്‍ രേഖപ്പെടുത്തുകയും വേണം.

  • ഭിന്നശേഷി സൗഹൃദമാക്കല്‍

വാഹനനിർമാതാവ്, ഡീലര്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക്ഷോപ്പ്, അംഗീകൃത സര്‍വീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന മാത്രമേ സാധാരണ വാഹനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Motor Vehicles Department clarifies vehicle modifications rules
Next Story