ഇലക്ട്രിക് വാഹനത്തിനുവേണ്ട മോട്ടോര്‍ ഇനി കുണ്ടറ കെല് നിര്‍മിക്കും
text_fieldsകൊല്ലം: ഇലക്ട്രിക് വാഹനത്തിനുവേണ്ടുന്ന ഹൈ ടോര്‍ക്ക് ഇന്‍ഡക്ഷന്‍ മോട്ടോര്‍ ഇനി കുണ്ടറ കെല് നിര്‍മിക്കും. ഇതിനുള്ള പുതിയ പ്ലാൻറിെൻറ ശിലാസ്ഥാപനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 14 കോടി നഷ്ടത്തിലായി പ്രതിസന്ധിയിലായിരുന്ന കെല്ലിനെ കരകയറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതായി മന്ത്രി പറഞ്ഞു. കെല് ചെയര്മാന് വര്‍ക്കല ബി. രവികുമാര്‍ അധ്യക്ഷത വഹിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി തോമസ്, കെല് എം.ഡി കേണല്‍ ഷാജി എം. വര്‍ഗീസ്, ജനറല്‍ മാനേജര്‍ എസ്. ഹരികുമാര്‍, ഷാനവാസ് ഖാന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

