Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാ... മോഡിഫൈഡ് വാഹനങ്ങൾക്കായി സർക്കാർ മേള

text_fields
bookmark_border
ഇതാ... മോഡിഫൈഡ് വാഹനങ്ങൾക്കായി സർക്കാർ മേള
cancel

വാഹന പ്രേമികളുടെ മനസ്സില്‍ കണ്ണഞ്ചിപ്പിക്കും വിരുന്നൊരുക്കുകയാണ് അജ്മാന്‍. 'മോട്ടോര്‍ ഫെസ്റ്റിവല്‍ 2022' എന്ന പേരില്‍ മോഡിഫൈഡ് കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമുള്ള ഏറ്റവും വലിയ പ്രദർശനം ഒരുക്കുകയാണ് അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പ്. നവംബർ 12ന് ആരംഭിച്ച ഈ ഉത്സവം ഡിസംബർ 12 വരെ തുടരും.

അജ്മാനിൽനിന്നും മറ്റ് എമിറേറ്റുകളിൽനിന്നുമുള്ള പരിഷ്‌ക്കരിച്ച കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും സ്‌പോർട്‌സ് കാറുകളുടെയും ആഡംബര കാറുകളുടെയും വിപുലമായ ശേഖരം പ്രദർശിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യ മേളയാണ് ഇത്. എമിറേറ്റിലെ കായിക, സാമൂഹിക, ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് അജ്മാൻ ടൂറിസം വികസന വകുപ്പ് യു.എ.ഇയിലെ ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ലബ്ബുമായി സഹകരിച്ച് അജ്മാൻ മോട്ടോർ ഫെസ്റ്റിവലിന്‍റെ ആദ്യ പതിപ്പ് ഇക്കൊല്ലം ഒരുക്കിയിരിക്കുന്നത്.

കുടുംബങ്ങൾക്ക് ആസ്വാദ്യകരമായ സമയം ചിലവഴിക്കുന്നതിനും കാറുകളുടെ വിശാലമായ ലോകത്തിലേക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ മേളയോടനുബന്ധിച്ച് നിരവധി സംവേദനാത്മക പ്രവർത്തനങ്ങൾ, ആശ്ചര്യങ്ങൾ, വിനോദങ്ങൾ, സംഗീതം തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും താൽപ്പര്യങ്ങൾക്കും യോജിച്ച നിരവധി ആഘോഷങ്ങള്‍ ഇവിടെയുണ്ട്.


സന്ദർശകർക്ക് സവിശേഷവും രസകരവുമായ അനുഭവം പ്രദാനം ചെയ്യാൻ മേളയുടെ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പ്രാദേശികവും അന്തർദേശീയവുമായ മോട്ടോർ കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനുള്ള നിക്ഷേപ അവസരങ്ങളും ഫെസ്റ്റിവൽ ഒരുക്കുന്നു. എമിറേറ്റിലുടനീളം നിരവധി സ്ഥലങ്ങളിൽ നടക്കുന്ന ഫെസ്റ്റിവലിന്‍റെ പരിപാടികളിൽ ക്ലാസിക് കാറുകൾ, പരിഷ്‌കരിച്ച കാറുകൾ, 4 വീൽ ഡ്രൈവ്, സ്പീഡ് പ്രേമികൾക്കും കാർ പ്രേമികൾക്കും വേണ്ടിയുള്ള മോട്ടോർസൈക്കിളുകൾ എന്നിവയുടെ വിവിധ പ്രദര്‍ശനങ്ങള്‍ അരങ്ങേറും.

മേളയുടെ തുടക്കമായി അജ്മാൻ സിറ്റി സെന്‍ററിൽ പ്രദര്‍ശനങ്ങള്‍ നടന്നു. പരിഷ്‌ക്കരിച്ച കാർ, ക്ലാസിക് കാർ, ഗവൺമെന്‍റൽ, ആഡംബര കാർ, ഇലക്ട്രിക് കാർ, മോട്ടോർ സൈക്കിൾ, ഡ്രിഫ്റ്റ്, കാർ ഡിസൈൻ, റെസ്റ്റോറന്‍റ് സോൺ, കിഡ്‌സ്, തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ കൂടാതെ തിയറ്റർ മത്സരങ്ങൾ തുടങ്ങിയ നിരവധി പരിപാടികളും അരങ്ങേറി.

പ്രധാന പരിപാടികൾ:

എമിറേറ്റിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനായി ക്ലാസിക് കാർ സോൺ, ക്ലാസിക് മോട്ടോർസൈക്കിൾ സോൺ, കിഡ്‌സ് സോൺ, മ്യൂസിക് ബാൻഡ്, പരമ്പരാഗത ഭക്ഷണങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്ന വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശനങ്ങള്‍ നടക്കും. യു.എ.ഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ രണ്ടിന് അജ്മാൻ കോർണിഷിൽ കാർ ഷോ അരങ്ങേറും.

എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിനോദ പ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവക്ക് പുറമെ സർക്കാർ കാറുകൾ, പരിഷ്‌ക്കരിച്ച കാറുകൾ, വിവിധ തരം മോട്ടോർസൈക്കിളുകൾ, ഡ്രിഫ്റ്റ് കാറുകൾ എന്നിവയുടെ പ്രദര്‍ശനങ്ങള്‍ അരങ്ങേറും. ഡിസംബർ ഏഴിന് 1000 മിഗ്ലിയ എക്സ്പീരിയൻസ് നടക്കും. മേളയുടെ സമാപനം ഡിസംബർ 10 ന് നടക്കും. അജ്മാൻ വിനോദ സഞ്ചാര വകുപ്പില്‍ നിന്ന് പുറപ്പെട്ട് അജ്മാന്‍ മസ്ഫൂത്ത് മ്യുസിയത്തില്‍ അവസാനിക്കുന്ന ആഡംബര കാറുകളുടെ വാഹനവ്യൂഹമാണിത്. മികച്ച വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ഇതിനോടനുബന്ധിച്ച് നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Motor Festival 2022
Next Story