Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
airbag
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎയർബാഗുകൾ ആറാക്കാൻ...

എയർബാഗുകൾ ആറാക്കാൻ മന്ത്രിയുടെ അഭ്യർഥന; എൻട്രി ലെവൽ കാറുകൾക്ക്​ വില കൂടാൻ സാധ്യത

text_fields
bookmark_border

ന്യൂഡൽഹി: കാർ നിർമാതാക്കളോട് തങ്ങളുടെ വാഹനങ്ങളുടെ എല്ലാ വകഭേദങ്ങളിലും ആറ്​ എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകണമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ അഭ്യർഥന. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സ്വകാര്യ വാഹന നിർമാതാക്കളോട്​ എല്ലാ വകഭേദങ്ങളിലും കുറഞ്ഞത് ആറ്​ എയർബാഗുകൾ നിർബന്ധമായും നൽകണമെന്ന് നിർദേശിച്ചതായി മന്ത്രി ട്വിറ്ററിൽ കുറിച്ചു.

2019 ജൂലൈ ഒന്ന്​ മുതലാണ്​ രാജ്യത്തെ എല്ലാ പാസഞ്ചർ കാറുകളിലെയും ഡ്രൈവർ സൈഡിൽ എയർ ബാഗ്​ നിർബന്ധമാക്കിയത്​. 2021 ഏപ്രിൽ ഒന്ന്​ മുതൽ മുന്നിലെ യാത്രക്കാരന്‍റെ ഭാഗത്തും എയർബാഗ്​ നിർബന്ധമാക്കി. എന്നാൽ, കോവിഡ്​ കണക്കിലെടുത്ത്​ ഡിസംബർ 31 വരെ ഇതിന്​ ഇളവ്​ നൽകിയിട്ടുണ്ട്​.

ഇന്ത്യയിൽ വിൽക്കുന്ന ചില കാറുകൾക്ക്​ നാല്​ എയർബാഗുകളുണ്ട്​. ഉയർന്ന മോഡലുകൾക്കാണ്​ ആറും അതിലധികവും എയർ ബാഗുകളുള്ളത്​. പക്ഷേ, എൻട്രി ലെവൽ മോഡലുകളിൽ കൂടുതൽ എയർബാഗുകൾ സ്ഥാപിക്കുന്നത് അവയുടെ വില വർധിപ്പിക്കാൻ ഇടയാക്കും​.

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇരട്ട എയർബാഗുകൾ സർക്കാർ നിർബന്ധമാക്കിയത്​. എല്ലാ വാഹനങ്ങളിലും ഇരട്ട എയർബാഗുകൾ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചശേഷം ഓട്ടോമോട്ടീവ് സുരക്ഷാ സംവിധാനങ്ങളിലെ ആഗോള കുത്തകയായ ഓട്ടോലിവ് ഇന്ത്യയിൽ കച്ചവടം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.

രാജ്യത്ത് പുതിയ ഇൻഫ്ലേറ്റർ നിർമാണ പ്ലാൻറും കമ്പനി നിർമിക്കുന്നുണ്ട്​. എയർബാഗിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണമാണ് ഇൻഫ്ലേറ്റർ. അപകട സമയത്ത്​ എയർബാഗ്​ തുറക്കാൻ പ്രാപ്​തമാക്കുന്നതും ഇൻഫ്ലേറ്ററാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airbag
News Summary - Minister's request for six airbags; Entry level cars are likely to go up in price
Next Story