മൈലേജും പെർഫോമൻസും കൂടും! പുത്തൻ സെൽത്തോസ് ഉടൻ വിപണിയിൽ
text_fieldsകിയ സെൽത്തോസിന്റെ ടീസർ വീഡിയോയിലെ ചിത്രം
ഉത്തരകൊറിയൻ വാഹനനിർമാതാക്കളായ കിയ മോട്ടോഴ്സിന്റെ ജനപ്രിയ കോംപാക്ട് ക്രോസോവർ എസ്.യു.വിയായ സെൽത്തോസിന്റെ പുതിയ ജനറേഷൻ മോഡൽ ഡിസംബർ 10 ബുധനാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതിയ തലമുറയിലെ സെൽത്തോസ് എസ്.യു.വിയുടെ ടീസർ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്ക് തിരികൊളുത്തിയിട്ടുണ്ട്.
കിയ വാഹനനിരയിൽ ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തുന്ന എസ്.യു.വിയാണ് സെൽത്തോസ്. വാഹനത്തിന്റെ വിപണി പ്രവേശനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വാഹന പ്രേമികൾ. പഴയ മോഡലിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് പുത്തൻ സെൽത്തോസ് വിപണിയിൽ എത്തുന്നത്. ടീസറിൽ കാണിച്ചിരിക്കുന്നതുപോലെ മുൻവശത്തെ ഹെഡ്ലാമ്പുകളിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. റീഡിസൈൻ ചെയ്ത ഡിജിറ്റൽ ടൈഗർ ഫേസ് ഗിൽ, ലംബമായി സജ്ജീകരിച്ചിരിക്കുന്ന എൽ.ഇ.ഡി ഡി.ആർ.എൽ ലൈറ്റ്, തിരശ്ചിനമായി നൽകിയിരിക്കുന്ന സി ഷേപ്പിൽ എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ എന്നിവ ടീസർ വിഡിയോയിൽ കാണാം.
ഡിസൈനിലും വാഹനം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിലും ഗുണനിലവാരം പുലർത്തുന്ന കിയ പുതിയ തലമുറയിലെ സെൽത്തോസിലെ ഇന്റീരിയറിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധ്യതയുണ്ട്. പുറത്തുവന്ന ടീസറിൽ ഇന്റീരിയർ കാബിൻ കാണിക്കുന്നില്ല. എന്നിരുന്നാലും ഫേസ് ലിഫ്റ്റ് കഴിഞ്ഞെത്തുന്ന വാഹനങ്ങളിൽ ഇൻഫോടൈന്മെന്റ് ടച്ച് സ്‌ക്രീനുകളിൽ വരെ മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ കിയ സെൽത്തോസിലും അത് പ്രതീക്ഷിക്കാം. കൂടാതെ ADAS സ്യൂട്ടും മോഡലിന് ലഭിച്ചേക്കാം. കൂടുതൽ വിവരങ്ങൾ ഇനി പുറത്തുവരുന്ന ടീസർ വിഡിയോയിൽ പ്രതീക്ഷിക്കാം.
പവർട്രെയിൻ
നിലവിൽ കിയ മോട്ടോർസ് സെൽത്തോസിൽ നൽകിവരുന്ന അതേ എൻജിൻ വകഭേദങ്ങൾ പുതിയ മോഡലിലും തുടരാനാണ് സാധ്യത. 1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ, 1.5-ലിറ്റർ ടർബോ-പെട്രോൾ, 1.5-ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് എൻജിൻ വകഭേദങ്ങൾ സെൽത്തോസിന് ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ഒരു സ്ട്രോങ്ങ്-ഹൈബ്രിഡ് എൻജിനും പുതിയ സെൽത്തോസിന്റെ എൻജിൻ വകഭേദത്തിൽ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

