Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MG Motor India has announced a recall for the
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightബി.എസ്​ 6 വാഹനങ്ങളിൽ...

ബി.എസ്​ 6 വാഹനങ്ങളിൽ എമിഷൻ തകരാർ; 14,000 ഹെക്​ടറുകൾ തിരിച്ചുവിളിക്കുമെന്ന്​ എം.ജി;

text_fields
bookmark_border

എമിഷൻ തകരാർ കണ്ടെത്തിയതിനെതുടർന്ന്​ 14,000 ഹെക്​ടറുകൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ച്​ എം.ജി മോ​േട്ടാഴ്​സ്​. ബി.എസ്​ 6 ഡി.സി.ടി പെട്രോൾ വേരിയൻറുകളിലാണ്​ പ്രശ്​നം കണ്ടെത്തിയിരിക്കുന്നത്​. ഇത്തരം വാഹനങ്ങളിൽ ഹൈഡ്രോകാർബൻ, നൈട്രജൻ ഒാക്​സൈഡ്​ എന്നിവയുടെ പുറന്തള്ളലിൽ​ വ്യതിയാനമുണ്ടെന്നാണ്​ എം.ജിയുടെ നിഗമനം. ഡിസംബറോടെ എല്ലാ വാഹനങ്ങളുടേയും തകരാർ പരിഹരിച്ച്​ നൽകും.


ഹരിയാനയിലെ മനേസർ ആസ്ഥാനമായുള്ള ഇൻറർനാഷണൽ സെൻറർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി (iCAT)യിൽ നടത്തിയ പരിശോധനയിലാണ്​ എമിഷൻ തകരാർ കണ്ടെത്തിയത്​. ഹാർഡ്‌വെയർ മാറ്റങ്ങളൊന്നും വരുത്താതെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി പ്രശ്​നം പരിഹരിക്കാനാകുമെന്നാണ്​ എം.ജി എഞ്ചിനീയർമാർ പറയുന്നത്​. തകരാറുള്ള വാഹന ഉടമകളെ എം.ജി ഡീലർഷിപ്പുകളിൽ നിന്ന്​ നേരിട്ട്​ വിളിക്കും.

ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയർ, കിയ സെൽറ്റോസ് എന്നിവയോട് മത്സരിക്കുന്ന അഞ്ച്​ സീറ്റ് എസ്‌യുവിയാണ് ഹെക്​ടർ. ടാറ്റ സഫാരി, ഹ്യുണ്ടായ് അൽകാസർ എന്നിവക്ക്​ സമാനമായ ഹെക്ടർ പ്ലസ് എന്ന മൂന്നുവരി വാഹനവും എം.ജിക്കുണ്ട്​.

പെട്രോൾ, ഡീസൽ ഓപ്ഷനും ഹെക്​ടറിൽ ലഭ്യമാണ്. 170 എച്ച്പി, 2.0 ലിറ്റർ യൂനിറ്റാണ് ഡീസലിലുള്ളത്​. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ഡീസലിൽ ലഭിക്കു. 143 എച്ച്പി, 1.5 ലിറ്റർ ടർബോചാർജ്​ഡ്​ യൂനിറ്റാണ് പെട്രോളിൽ. 6 സ്പീഡ് മാനുവൽ, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (ഡിസിടി) അല്ലെങ്കിൽ സിവിടി ഗിയർബോക്​സ്​ എന്നിവ ഇൗ വിഭാഗത്തിലുണ്ട്​. സ്റ്റാർട്ടർ ജനറേറ്ററിനൊപ്പം 48V ഹൈബ്രിഡ് സിസ്റ്റത്തോടുകൂടിയ പെട്രോൾ-ഹൈബ്രിഡ് പതിപ്പും ഹെക്​ടറിനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BS6Hectorvehicle recallMG Motor
Next Story