Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightയാത്രകൾ അനായാസമാക്കാൻ...

യാത്രകൾ അനായാസമാക്കാൻ ഹെക്​ടർ പെട്രോൾ സി.വി.ടി; ഇന്ധനക്ഷമത വർധിച്ചതായും എം.ജി

text_fields
bookmark_border
MG Hector petrol CVT launched at Rs
cancel

ഹെക്​ടർ എസ്​.യു.വിയിൽ പുതിയൊരു വേരിയന്‍റുകൂടി ഉൾപ്പെടുത്തി എം.ജി. യാത്രകൾ അനായാസമാക്കാൻ പെട്രോൾ ഓ​ട്ടോമാറ്റിക്​ സി.വി.ടി വേരിയന്‍റാണ്​ പുതുതായി വരിക. ഹെക്ടർ, ഹെക്ടർ പ്ലസ് മോഡലുകളിൽ പെട്രോൾ സിവിടി ലഭിക്കും​. സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ രണ്ട്​ വേരിയൻറുകളിലാണ്​ സി.വി.ടി ഉൾപ്പെടുത്തിയിട്ടുള്ളത്​. ഇതിൽ അഞ്ച്​ സീറ്റ്​ സ്​മാർട്ട്​ വേരിയന്‍റിന്​ 16.52 ലക്ഷമാണ്​ വില​.


ഷാർപ്​ വേരിയന്‍റിന്​ 18.10 ലക്ഷം നൽകണം. ആറ്​ സീറ്റുള്ള ഹെക്​ടർ പ്ലസിന്‍റെ സ്​മാർട്ട്​ വേരിയന്‍റിന്​ 17.22 ലക്ഷവും ഷാർപ്പ്​ വേരിയന്‍റിന്​ 18.90 വിലവരും. ​8 സ്​പീഡ്​ സി.വി.ടി ഗിയർബോക്‌സിൽ ഡ്രൈവ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​. വെന്‍റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളും വാഹനത്തിലുണ്ട്​.


സിവിടി എഞ്ചിൻ

മാനുവൽ, ഡിസിടി വേരിയന്‍റുകൾക്ക് കരുത്ത് പകരുന്ന 143 എച്ച്പി, 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയാണ്​ ഹെക്ടർ പെട്രോൾ സിവിടിയിലും വരിക. ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളുണ്ട്​. എട്ട്​ സ്​പീഡ്​ യൂനിറ്റാണ് പുതിയ ഗിയർബോക്‌സ്. ഡിസിടിയേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ്​ സി.വി.ടി ഗിയർബോക്​സെന്ന്​ എം.ജി പറയുന്നു. ഡി.സി.ടിയേക്കാൾ കൂടുതൽ സ്​മൂത്തായ ഡ്രൈവും വാഹനം നൽകും. ചെറിയ സൗന്ദര്യവർധക മാറ്റങ്ങളും കൂടുതൽ സവിശേഷതകളും നൽകി എം‌ജി അടുത്തിടെ ഹെക്ടർ അപ്‌ഡേറ്റുചെയ്‌തിരുന്നു. ഹെക്ടർ ഇപ്പോൾ 18 ഇഞ്ച് അലോയ് വീലുകളിലാണ്​ ചലിക്കുന്നത്​. മുന്നിലും പിന്നിലും പ​ുത്തൻ സ്കഫ് പ്ലേറ്റുകളും നൽകിയിട്ടുണ്ട്​.

ഉള്ളിൽ എം‌ജി ഓൾ-ബ്ലാക്ക് തീമിന് പകരം ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് അപ്ഹോൾസ്റ്ററിയാണ്​ ഉപയോഗിച്ചിരിക്കുന്നത്​. സൺറൂഫ് തുറക്കുന്നതും അടയ്ക്കുന്നതും മുതൽ എയർ-കോൺ നിയന്ത്രണങ്ങളും നാവിഗേഷനും വരെയുള്ള പ്രവർത്തനങ്ങൾക്കായി എം‌ജി ഹെക്ടറുടെ വോയ്‌സ് അസിസ്റ്റ്​ സംവിധാനത്തെ അപ്‌ഡേറ്റുചെയ്‌തു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ് എന്നിവയാണ്​ ഹെക്​ടറിന്‍റെപ്രധാന എതിരാളികൾ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:launchedMG HectorHector petrol CVTCVT
Next Story