
ഡ്യൂവൽ ഡിലൈറ്റ്; ഇരട്ട നിറത്തിലുള്ള ഹെക്ടറുകൾ വിപണിയിൽ
text_fieldsഹെക്ടറിന് കൂടുതൽ സ്പോർട്ടിനെസ്സ് നൽകി എം.ജി. ഡ്യൂവൽ ഡിലൈറ്റ് എന്ന പേരിൽ ഇരട്ട നിറങ്ങളിൽ ഹെക്ടർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സാധാരണ വാഹനങ്ങളേക്കാൾ 20,000 രൂപ കൂടുതൽ നൽകിയാൽ ഡ്യൂവൽ ടോൺ ഹെക്ടർ വീട്ടിലെത്തിക്കാം.
ഗ്ലേസ് റെഡ്, കാൻഡി വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഡ്യൂവൽ ഡിലൈറ്റ് വാഹനങ്ങൾ വരുന്നത്. വാഹനത്തിെൻറ ടോപ്പിൽ കറുത്ത നിറം നൽകിയാണ് ഡ്യൂവൽ ടോൺ ഫിനിഷിലെത്തിക്കുന്നത്. ഇതോൊപ്പം സൈഡ് മിററുകൾക്കും എ.ബി.സി പില്ലറുകൾക്കും കറുപ്പ് നിറം നൽകും.
ഏറ്റവും ഉയർന്ന ഷാർപ്പ് വേരിയൻറിൽ മാത്രമേ ഡ്യുവൽ-ടോൺ പെയിൻറ് എം.ജി വാഗ്ദാനം ചെയ്യുന്നുള്ളൂ. ഹൈബ്രിഡ്, ഡീസൽ, പെട്രോൾ ഡി.സി.ടി എന്നിങ്ങനെ മൂന്ന് ടോപ് എൻഡ് ഷാർപ്പ് വേരിയൻറുകളിൽ ഇരട്ടനിറ വാഹനങ്ങൾ ലഭിക്കും. ഡ്യുവൽ ടോൺ ശ്രേണിയുടെ വില 16.84 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കും. ഡീസൽ ഷാർപ് ഡ്യൂവൽ ടോണിന് 18.9ലക്ഷമാണ് വില.
