Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഗ്ലോസ്​റ്റർ,...

ഗ്ലോസ്​റ്റർ, എം.ജിയുടെ പതാകവാഹകൻ; സ്വയം പാർക്ക്​ ചെയ്യാനും ബ്രേക്ക്​ ചെയ്യാനും സൗകര്യം

text_fields
bookmark_border
ഗ്ലോസ്​റ്റർ, എം.ജിയുടെ പതാകവാഹകൻ; സ്വയം പാർക്ക്​ ചെയ്യാനും ബ്രേക്ക്​ ചെയ്യാനും സൗകര്യം
cancel

ഹെക്​ടറി​െൻറ വിജയത്തിനുശേഷം എം.ജി ഇന്ത്യ മറ്റൊരു അതികായനുമായി എത്തുന്നു. പുതിയ എസ്​.യു.വിയുടെ പേര്​ ഗ്ലോസ്​റ്റർ. ഹെക്​ടർ, ഹെക്​ടർ പ്ലസ്​, ഇസഡ്​ എസ്​ ഇ.വി എന്നീ മോഡലുകളാണ്​ ഇതുവരെ ഇന്ത്യയിൽ എം.ജി പുറത്തിറക്കിയത്​. മൂന്ന്​ നിര സീറ്റുകളുള്ള കൂറ്റൻ എസ്​.യു.വിയാണ്​ ഗ്ലോസ്​റ്റർ. ടു വീൽ ഫോർവീൽ സൗകര്യങ്ങളിൽ വാഹനം പ്രതീക്ഷിക്കുന്നുണ്ട്​.

ഇൗ വിഭാഗത്തിൽ സ്വപ്​നം കാണാൻപോലുമാകാത്ത ചില ഫീച്ചറുകൾ നൽകി ഉപഭോക്​താക്കളെ ഞെട്ടിക്കുക എന്ന ഉദ്ദേശവും എം.ജിക്ക്​ ഉണ്ടെന്നാണ്​ വിവരം. ൈ ചനക്കാരുടെ സ്​ഥിരം തന്ത്രമായ ഫീച്ചറുകളുടെ മഹാപ്രളയം ഗ്ലോസ്​റ്ററിലും പ്രതീക്ഷിക്കാമെന്നാണ്​ സൂചന. അഡ്വാൻസ്​ഡ്​ ഡ്രൈവ്​ അസിസ്​റ്റ്​ സിസ്​റ്റം ​(ADAS)എന്ന്​ എം.ജി വിളിക്കുന്ന പുത്തൻ പാക്കേജാണ്​ ഗ്ലോസ്​റ്ററി​ലെ തുറുപ്പ്​ശീട്ട്​. അഡാപ്റ്റീവ് ക്രൂയിസ് കൺ‌ട്രോൾ, ഒാ​േട്ടാണമസ്​ എമർജൻസി ബ്രേക്കിംഗ്, ഫ്രണ്ടൽ കൊളിഷൻ വാണിങ്​, ഹാൻഡ് ഫ്രീ ഓട്ടോ പാർക്കിംഗ് എന്നിവയാണ്​ പാക്കേജിൽ വരുന്നത്​.


ഇത്രയും വലിയ വാഹനമായതിനാൽ സ്വയം പാർക്ക്​ ചെയ്യുന്ന സംവിധാനം ഏറെ ഉപയോഗപ്രദമാണ്​. എം‌ജിയുടെ മാതൃ കമ്പനിയായ എസ്‌എഐ‌സി വികസിപ്പിച്ചെടുത്ത പുതിയ ഡീസൽ എഞ്ചിനാണ് ഗ്ലോസ്റ്ററിന്​ നൽകുക. 2.0 ലിറ്റർ, 4 സിലിണ്ടർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ 218 എച്ച്പി കരുത്തും 480 എൻഎം ടോർക്കും ഉത്​‌പാദിപ്പിക്കും. ഫോർഡ് എൻ‌ഡോവർ (170 എച്ച്പി, 420 എൻ‌എം), ടൊയോട്ട ഫോർച്യൂണർ (177 എച്ച്പി, 450 എൻ‌എം), മഹീന്ദ്ര അൽ‌തുറസ് ജി 4 (181 എച്ച്പി, 420 എൻ‌എം) എന്നിവയെക്കാളെല്ലാം കരുത്തുറ്റ എഞ്ചിനായിരിക്കും ഗ്ലോസ്​റ്ററിൽ വരിക.


ഒരു പെട്രോൾ എഞ്ചിനും പ്രതീക്ഷിക്കപ്പെടുന്നുണ്ട്​. ഗ്ലോസ്റ്ററി​െൻറ ഇൻറീരിയറും ഏറെ ആധുനികമായിരിക്കും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വലിയ പനോരമിക് സൺറൂഫ്, യാച്ച്-സ്റ്റൈൽ ഗിയർ സെലക്ടർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡിജിറ്റൽ ഇൻസ്​ട്രുമെൻറ്​ ക്ലസ്​റ്റർ എന്നിവയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്​. ഹെക്ടർ പ്ലസിലേതുപോലെ കൈകൾ ഉപയോഗിക്കാതെ ബൂട്ട്​ തുറക്കാനുള്ള സൗകര്യവും ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileHectorMG GlosterMorris GaragesADAS
Next Story